പുതുവത്സരത്തില്‍ സണ്ണി ലിയോണിനെ ദുബായ്ക്ക് വേണം

പുതുവത്സരം ആഘോഷമാക്കാന്‍ മുന്‍ പോണ്‍താരവും ബോളിവുഡ് താരവുമായ സണ്ണി ലിയോണ്‍ ദുബായില്‍. പുതുവസ്തരാഘോഷങ്ങളില്‍ പങ്കെടുക്കാനായി ശനിയാഴ്ചയാണ് സണ്ണിയെത്തിയത്. ബോളിവുഡ് നര്‍ത്തകര്‍ക്കൊപ്പം സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന ഹിറ്റ് ദ് ഡാന്‍സ് ഫ്‌ളോര്‍ എന്ന പരിപാടി വൈകിട്ട് ഏഴര മുതല്‍ ദുബായ് അല്‍നാസര്‍ ലിഷര്‍ലാന്‍ഡില്‍. പ്രവേശനം പാസ് കൊണ്ട് നിയന്ത്രിച്ചിട്ടുണ്ട്.
നേരത്തെ ബെംഗളൂരുവില്‍ നടക്കുന്ന പുതുവത്സര പാര്‍ട്ടിക്ക് ബോളിവുഡ് താരം സണ്ണി ലിയോണ്‍ എത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സണ്ണി ലിയോണ്‍ എത്തിയാല്‍ വന്നാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി കര്‍ണാടക രക്ഷണ വേദികെ യുവ സേന പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.
ആഘോഷ പരിപാടി റദ്ദാക്കിയില്ലെങ്കില്‍ ഡിസംബര്‍ 31ന് കൂട്ട ആത്മഹത്യ ചെയ്യുമെന്നാണ് സംഘടനയുടെ ഭീഷണി. സംസ്ഥാനത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിനെതിരായ കടന്നാക്രമണമാണ് സണ്ണിയുടെ പാര്‍ട്ടി. സണ്ണി ഇറക്കം കുറഞ്ഞ വേഷം ധരിക്കുന്നതാണ് പ്രശ്‌നം. എന്നാല്‍, സണ്ണി സാരി ധരിച്ചുവന്നാല്‍ പരിപാടി കാണാന്‍ തങ്ങളും പോകുമെന്നും സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഹരീഷ് പറഞ്ഞിരുന്നു.
സംഘടന നേരത്തെ സണ്ണിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. സണ്ണിയുടെ പോസ്റ്ററുകള്‍ പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു. സണ്ണി നൈറ്റ് ഇന്‍ ബെംഗളൂരു ന്യൂ ഇയര്‍ ഈവ് 2018 എന്ന പേരിട്ട പരിപാടിയില്‍ പങ്കെടുക്കാനാണ് സണ്ണി ലിയോണ്‍ എത്താനിരുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് സണ്ണി വരവ് റദ്ദാക്കി.
https://www.facebook.com/Malayalivartha























