മലയാള സിനിമയെ മറന്നോ ?കാരണം വ്യക്തമാക്കി ശോഭന!!

മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് അഭിനേത്രിയും നര്‍ത്തകിയുമായ ശോഭന. മലയാള സിനിമയുടെ അഭിമാനം വാനോളമുയര്‍ത്തിയ കലാകാരി നൃത്തപരിപാടികളുമായി ബന്ധപ്പെട്ട് ഏറെ തിരക്കിലാണ് . അതിനിടയില്‍ എന്നും നേരിടുന്ന ചോദ്യമാണ് സിനിമയിലേക്ക് തിരിച്ചുവരുന്നില്ലേ എന്ന്?. ഇന്നും പ്രേക്ഷകര്‍ താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്.
സിനിമയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ല. നൃത്ത പരിപാടികളുമായി ബന്ധപ്പെട്ട തിരക്കിലായതുകൊണ്ടാണ്. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുമെന്ന് താരം പറയുന്നു. നൃത്ത പരിപാടികളുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലാണ് സിനിമയില്‍ കാണാത്തത്. ഡാന്‍സ് ക്ലാസും സ്റ്റേജ് പരിപാടികളുമായി ആകെ തിരക്കിലാണ് ശോഭന. അതിനിടയില്‍ സിനിമയില്‍ അഭിനയിക്കാന്‍ സമയം കിട്ടുന്നില്ലെന്ന് താരം പറയുന്നു.
നല്ല കഥാപാത്രങ്ങളെ ലഭിച്ചാല്‍ സിനിമയിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹമുണ്ടെന്നും താരം വ്യക്തമാക്കുന്നു. സിനിമയില്‍ നിന്നും വിട്ടു പോയെന്ന തരത്തില്‍ അനുഭവപ്പെട്ടിട്ടില്ല. ട്രാന്‍സ് എന്ന നൃത്തരൂപത്തിലാണ് ഇപ്പോഴത്തെ ശ്രദ്ധ മുഴുവനും. താന്‍ പഠിപ്പിച്ച കുട്ടികള്‍ വേദിയില്‍ കയറുകയും അഭിനന്ദനം നേടുകയും ചെയ്യുന്നത് കാണുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്നും ശോഭന പറയുന്നു.
https://www.facebook.com/Malayalivartha























