പാര്‍വതിക്ക് പിന്തുണയുമായി ജൂഡ് ആന്റണി

ചലച്ചിത്രതാരം പാര്‍വതിക്ക് പിന്തുണയുമായി നടനും സംവിധായകനുമായ ജൂഡ് ആന്റണി. പൃഥ്വിരാജും പാര്‍വതിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിലെ ഗാനത്തിനെതിരെ ഡിസ്‌ലൈക്ക് ക്യാമ്പയിന്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് പരസ്യ പിന്തുണയുമായി ജൂഡ് രംഗത്ത് വരുന്നത്. പാര്‍വ്വതിയുടെ പുതിയ ചിത്രമായ മൈ സ്‌റ്റോറിക്കാണ് ജൂഡിന്റെ പിന്തുണ.
ഒരാളെ ഇഷ്ടമല്ല എന്നു കരുതി ഒരു സിനിമയുടെ പാട്ടിനു പോയി ഡിസ്‌ലൈക്ക് അടിക്കുന്നത് തികച്ചും കാടത്തമാണെന്ന് ഫേസ്ബുക്കില്‍ ജൂഡ് വ്യക്തമാക്കി. സപ്പോര്‍ട്ട് സിനിമ എന്ന ഹാഷ്ടാഗിലാണ് ജൂഡിന്റെ പോസ്റ്റ്.
മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പാര്‍വതി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ നേരത്തെ ജൂഡും വിമര്‍ശിച്ചിരുന്നു. ഇരുവരുടെയും ഓണ്‍ലൈന്‍ പോസ്റ്റ് യുദ്ധവും ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ പാര്‍വതിക്കെതിരെ നടക്കുന്ന ഡിസ്‌ലൈക്ക് ക്യാമ്പയിന് തന്റെ പിന്തുണയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജൂഡ് ഇപ്പോള്‍.
https://www.facebook.com/Malayalivartha























