പുതുവര്‍ഷ ദിനത്തില്‍ ആരാധകര്‍ക്ക് നന്ദി അറിയിച്ച് നയന്‍സിന്റെ കത്ത്

പുതുവര്‍ഷ ദിനത്തില്‍ ആരാധകര്‍ക്ക് നന്ദി അറിയിച്ച് നയന്‍താരയുടെ കത്ത്. ആരാധകര്‍ക്കായി താരം എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സ്വന്തം കൈപ്പടയില്‍ എഴുതിയ കത്താണ് നയന്‍സ് ആരാധകര്‍ക്കായി പങ്കു വച്ചിരിക്കുന്നത്. ജീവിതം അര്‍ത്ഥ പൂര്‍ണമാക്കിയ എല്ലാ ആരാധകര്‍ക്കും എന്ന് പരാമര്‍ശിച്ചുകൊണ്ടാണ് നയന്‍താരയുടെ കത്ത് ആരംഭിക്കുന്നത്. സത്യസന്ധവും നിരുപാധികവുമായ സ്‌നേഹം ഉണ്ടെന്ന് കാണിച്ചു തന്നത് ആരാധകരാണെന്ന് നയന്‍താര പറയുന്നു.
ജീവിതം സുന്ദരമാണെന്ന് നിങ്ങള്‍ എനിക്ക് തന്ന സ്‌നേഹം തെളിയിച്ചു. എന്തൊക്കെ സംഭവിച്ചാലും ആത്മാര്‍ത്ഥതയോടെ കഠിന പരിശ്രമം ചെയ്യാനും ബാക്കിയെല്ലാം ദൈവത്തിന് വിട്ട് കാത്തിരിക്കാനും നിങ്ങള്‍ എന്നെ പഠിപ്പിച്ചു. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും മറുപടിയായി രസിപ്പിക്കുന്ന ചിത്രങ്ങള്‍ മാത്രമല്ല, ചിന്തിപ്പിക്കുന്ന സിനിമകളും ചെയ്യുമെന്നും നയന്‍താര വ്യക്തമാക്കി. ആരാധകര്‍ക്ക് മാത്രമല്ല മാധ്യമപ്രവര്‍ത്തകരെയും കത്തില്‍ നയന്‍താര നന്ദിപൂര്‍വം ഓര്‍ക്കുന്നുണ്ട്. ഹൃദയത്തില്‍ ഇടം തന്ന ആരാധകര്‍ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് കത്ത് അവസാനിക്കുന്നത്.
https://www.facebook.com/Malayalivartha























