ഇന്ത്യയിൽ മതവും ജാതിയും അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തിന് പ്രാധാന്യം കൂടുന്നു; പ്രകാശ് രാജ്

ഇന്ത്യയിൽ മതവും ജാതിയും അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തിന് പ്രാധാന്യം കൂടി വരികയാണെന്ന് നടൻ പ്രകാശ് രാജ്. ബംഗളൂരു പ്രസ് ക്ലബ് നൽകിയ പെഴ്സൺ ഒഫ് ദി ഇയർ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു താരം.
'സ്വന്തം സമുദായം മാത്രം ലോകം ഭരിക്കണമെന്നാണ് ഇക്കൂട്ടർ വാദിക്കുന്നത്. ഹിറ്റ്ലറുടെ കാലത്തുണ്ടായിരുന്ന ഇത്തരം പ്രവണതകൾക്കെതിരെ നമ്മൾ ശബ്ദമുയർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇപ്പോൾ നമ്മുടെ രാജ്യത്തും ഇത്തരം ആളുകൾക്ക് പിന്തുണ വർധിച്ചു വരുന്നു. അതുകൊണ്ട് ആരെങ്കിലും വെല്ലുവിളിക്കുകയാണെങ്കിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ ഞാൻ ഒരുക്കമാണ്.
ഇതുപോലുള്ളവരെ പരാജയപ്പെടുത്തിയാൽ മാത്രമേ അവർ പാഠം പഠിക്കുകയുള്ളൂ. അടുത്ത തിരഞ്ഞെടുപ്പുകളിൽ ഇതുപോലുള്ളവരെ പരാജയപ്പെടുത്തുന്നതിനു വേണ്ടി സംസ്ഥാനത്തെ ഓരോ വീടുകളും കയറിയിറങ്ങി പ്രചാരണം നടത്തണം നടത്തണം'- പ്രകാശ് രാജ് പറഞ്ഞു.
https://www.facebook.com/Malayalivartha























