വിവാദങ്ങള്‍ക്കിടെ മമ്മൂട്ടിയും കസബ നിര്‍മ്മാതാവും വീണ്ടും ഒന്നിക്കുന്നു; പോലീസ് വേഷത്തില്‍ കൈയ്യടി നേടാന്‍ മമ്മൂട്ടി വീണ്ടും

കസബയ്‌ക്കെതിരെ പാര്‍വതി കൊളുത്തി വിട്ട തീ പടര്‍ന്ന് പന്തലിച്ച് അവസാനം പോലീസ് കേസിലും അറസ്റ്റിലും വരെ എത്തിയിരുന്നു. വിവാദങ്ങള്‍ക്കിടെ മമ്മൂട്ടിയും കസബ നിര്‍മ്മാതാവ് ജോബി ജോര്‍ജും വീണ്ടും ഒരുമിക്കുന്നു. അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍.
ഇരുപത് വര്‍ഷം സംവിധാന സഹായിയായിരുന്ന ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കസബ നിര്‍മ്മാതാവ് ജോബി ജോര്‍ജും ടി.എല്‍ ജോര്‍ജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജോബി ജോര്‍ജ് നിര്‍മ്മിച്ച് മമ്മൂട്ടി നായകനായ കസബയിലെ സ്ത്രീ വിരുദ്ധതയെ നടി പാര്‍വതി വിമര്‍ശിച്ചത് വന്‍ വിവാദമായിരുന്നു. പാര്‍വതിക്കെതിരെ മമ്മൂട്ടി ആരാധകര്‍ നടത്തുന്ന സൈബര്‍ ആക്രമണം തുടരുകയാണ്. സൈബര്‍ ആക്രമണത്തിനെതിരെ പാര്‍വതി നല്‍കിയ പരാതിയില്‍ രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. ഇതിലൊരാള്‍ക്ക് ജോബി ജോര്‍ജ് ജോലി വാഗ്ദാനം ചെയ്തതും വിവാദമായി.
https://www.facebook.com/Malayalivartha























