പാര്‍വതിയുടെ ട്വിറ്റ് വീണ്ടും... ലക്ഷ്യം വയ്ക്കുന്നത് ആരേ?

മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ച പാര്‍വതിയ്ക്ക് നേരിടേണ്ടിവന്നത് വലിയ സൈബര്‍ ആക്രമണം തന്നെയായിരുന്നു. ഇപ്പോഴും അതു കെട്ടടങ്ങിട്ടില്ല. ഇപ്പോഴിതാ വീണ്ടും പാര്‍വതിയുടെ ഒരു ട്വീറ്റ് ചര്‍ച്ചയാകുകയാണ്. ഇതിനിടയില്‍ വ്യക്തിപരമായി മമ്മൂട്ടിയെ വിമര്‍ശിക്കുന്ന തരത്തില്‍ ഒരു ലേഖനം ഡബ്ല്യൂസിസി അവരുടെ ഫേസ്ബുക്കു പേജില്‍ പങ്കുവച്ചതു വീണ്ടും വിവാദം ഉയരാന്‍ കാരണമായി.
എല്ലാവരുടെയും തനിനിറം പുറത്തു വന്നു എന്നും ഇതെല്ലാം കണ്ടു രസിച്ചിരിക്കുകയാണ് എന്നുമായിരുന്നു പാര്‍വതി ട്വിറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടക്കം മുതല്‍ ഡബ്ല്യൂസിസിക്ക് ഒപ്പമുണ്ടായിരുന്ന മഞ്ജു വാര്യര്‍ ഇപ്പോള്‍ സംഘടനയില്‍ നിന്ന് അകല്‍ച്ചയിലാണ് എന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെയാണു പാര്‍വതിയുടെ ട്വിറ്റ് ചര്‍ച്ചയായത്.
https://www.facebook.com/Malayalivartha





















