Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമാ രംഗത്തുള്ള സ്ത്രീ അപമാനിക്കപ്പെട്ടാലോ അവൾക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായാൽ ഞങ്ങളുടെ കൂട്ടായ്മ പ്രതികരിച്ചിരിക്കും; പത്മപ്രിയ  

03 JANUARY 2018 07:24 AM IST
മലയാളി വാര്‍ത്ത

സിനിമയിലെ നിലിവിലെ സംഘടനകൾക്കപ്പുറത്ത് ഒന്നിച്ചു നിൽക്കേണ്ട ആവശ്യം വന്നപ്പോഴാണ് വിമൻ ഇൻ സിനിമ കളക്ടീവ് എന്ന കൂട്ടായ്മ നിലവിൽ വന്നതെന്നും സിനിമാ രംഗത്തുള്ള സ്ത്രീ അപമാനിക്കപ്പെട്ടാലോ അവൾക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായാലോ ഞങ്ങളുടെ കൂട്ടായ്മ പ്രതികരിക്കുമെന്നും നടി പത്മപ്രിയ. സൂര്യഫെസ്റ്റിവലിലെ പ്രഭാഷണമേളയിൽ സംസാരിക്കുകയായിരുന്നു പത്മപ്രിയ.

'സിനിമയിലെ നിലിവിലെ സംഘടനകൾക്കപ്പുറത്ത് ഒന്നിച്ചു നിൽക്കേണ്ട ആവശ്യം വന്നപ്പോഴാണ് വിമൻ ഇൻ സിനിമ കളക്ടീവ് എന്ന കൂട്ടായ്മ നിലവിൽ വന്നത്. ഞങ്ങൾ 19 ശക്തരായ വനിതകൾ കൂട്ടായ്മയിലുണ്ട്. സുപ്രിംകോടതിയിൽ ഉൾപ്പെടെ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരുടെ നിയമസഹായവും ഉണ്ട്.

ഇത് അമ്മ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘനടകൾക്കൊന്നും എതിരല്ല. സിനിമാ രംഗത്തുള്ള സ്ത്രീ അപമാനിക്കപ്പെട്ടാലോ അവൾക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായാലോ ഞങ്ങളുടെ കൂട്ടായ്മ പ്രതികരിച്ചിരിക്കും. ലോകത്ത് എല്ലായിടത്തും ഈ പ്രശ്നമുണ്ട്. ഹോളിവുഡിൽ സ്ത്രീകളുടെ കൂട്ടായ്മ നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്.

സ്ത്രീകൾക്ക് നേരയുണ്ടാകുന്ന ലൈംഗീകാതിക്രമം സിനിമാ രംഗത്ത് മാത്രം ഒതുങ്ങി നിൽക്കുന്നതുമല്ല. തുല്യവേദിയും തുല്യ അവസരവുമാണ് ഞങ്ങൾക്ക് വേണ്ടത്. ആർക്കും തമാശയ്ക്ക് വിധേയരാക്കേണ്ടവരല്ല സ്ത്രീകൾ. നമ്മൾ നേരിടുന്ന പ്രശ്നങ്ങൾ പരസ്പരവും കൂട്ടായും പങ്കുവയ്ക്കാനും അത് പരിഹരിക്കാനും ശ്രമിക്കാനാണ് വിമൻ ഇൻ സിനിമ കളക്ടീവ് എന്ന കൂട്ടായ്മ ലക്ഷ്യം വയ്ക്കുന്നത്'- പത്മപ്രിയ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (1 hour ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (1 hour ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (1 hour ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (1 hour ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (1 hour ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (1 hour ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (1 hour ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (1 hour ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (1 hour ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (1 hour ago)

ഇനി ആക്രമിക്കില്ല  (2 hours ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (2 hours ago)

Thiruvananthapuram-Corporation 10 ഹെൽത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം  (2 hours ago)

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...  (2 hours ago)

Malayali Vartha Recommends