വേലൈക്കാരനില്‍ ജോലി ചെയ്തത് എന്റെ കണ്ണ് തുറപ്പിച്ചു; ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും ഉത്തരവാദി ഞാന്‍ തന്നെ ആയിരിക്കും: കടുത്ത തീരുമാനമെടുത്തത് ശിവകാര്‍ത്തികേയന്‍

ധനുഷ് തമിഴ് സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയ താരമാണ് ശിവകാര്‍ത്തികേയന്‍. എന്നാല്‍ ഇപ്പോള്‍ ധനുഷിനൊപ്പമുള്ള താരപദവി ശിവയ്ക്ക് ലഭിക്കുന്നുണ്ട്. മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് എത്തിയ ശിവയുടെ വളര്‍ച്ച വളരെ പെട്ടന്നായിരുന്നു. കാക്കിസട്ടെ, റെമോ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ശിവ തന്റെ അടുത്ത ചിത്രവുമായി എത്തുകയാണ്. തനി ഒരുവന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹനരാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേലൈക്കാരന്‍. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ ശിവകാര്‍ത്തികേയന്റെ വാക്കുകള്‍ തമിഴ്‌നാട്ടില്‍ വൈറലാണ്.
ശരിക്കും വേലൈക്കാരന്‍ എന്ന ചിത്രം ഒരു വ്യക്തി എന്ന നിലയില്‍ എന്നില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കി. ഇനി മുതല്‍ ഞാന്‍ ഒരു ബ്രാന്‍ഡുകളുടെ പരസ്യത്തിലും ഉണ്ടാകില്ല. അതിനര്‍ത്ഥം ഞാന്‍ അവര്‍ക്ക് എതിരെയാണ് എന്നല്ല. മറിച്ച് ജനങ്ങള്‍ക്ക് ഒരു തെറ്റായ സന്ദേശം നല്‍കാന്‍ എനിക്ക് താല്‍പര്യമില്ല എന്നതാണ്. വേലൈക്കാരനില്‍ ജോലി ചെയ്തത് എന്റെ കണ്ണ് തുറപ്പിച്ചു എന്നു തന്നെ പറയാം. അതായത് ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും ഉത്തരവാദി ഞാന്‍ തന്നെ ആയിരിക്കും.
ഞാന്‍ ഇതിനു മുന്‍പ് ഒരു പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ട്. അത് ആയിരിക്കും എന്റെ ജീവിതത്തില്‍ ഞാന്‍ പങ്ക് കൊണ്ട ആദ്യത്തെയും അവസാനത്തെയും പരസ്യം. െേലെക്കാരനിലൂടെ മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസില്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ചിത്രത്തില്‍ വില്ലന്റെ റോളിലാണ് ഫഹദ് എത്തുന്നത്.
https://www.facebook.com/Malayalivartha





















