വിവാഹം കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്ക് ശേഷം ആരാധകർക്ക് വേണ്ടി വിവാഹ ചിത്രങ്ങൾ പങ്കുവച്ച് കിസ്മത്ത് സുന്ദരി

അവതാരകയും നടിയുമായ ശ്രുതി മേനോന്‍ വിവാഹിതയായയത് കഴിഞ്ഞ വര്‍ഷം നവംബറിലാണ്. മുംബൈ സ്വദേശിയായ ബിസിനസുകാരന്‍ സഹില്‍ ടിംപാഡിയയാണു വരന്‍. പട്ടുപുടവയും ആഭരണങ്ങളും ധരിച്ചു പരമ്ബരാഗത രീതിയിലാണ് ശ്രുതി വധുവായി എത്തിയത്. വരന്‍ സഹിലും അസ്സല്‍ ട്രഡീഷണല്‍ ലുക്കിലായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍, ഇപ്പോള്‍ രണ്ടുമാസത്തിനു ശേഷം വിവാഹത്തിന്റെ മനോഹര ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതു വൈറലായി.
കഴിഞ്ഞ വര്‍ഷത്തേക്കുറിച്ചൊരു തിരിഞ്ഞു നോട്ടവും ഇതോടാപ്പം നടി കുറിച്ചിട്ടുണ്ട്. 'ചിലപ്പോള്‍ ഇത് ഡ്രാഗണുകളെ കൊന്നൊടുക്കിയ ശേഷം രാജകുമാരനെ രക്ഷിക്കുന്ന രാജകുമാരിയായിരിക്കും. 2017 ജീവിതത്തെ മാറ്റി മറിച്ചു. ആശംസകളും സ്നേഹവും പങ്കിട്ട എല്ലാവരോടും നന്ദിയുണ്ട്. കഴിഞ്ഞ കാലത്തിലേക്കു പുറകോട്ടു നടന്ന് ഒരിക്കലും വീണ്ടുമൊരു ജീവിതം കെട്ടിപ്പടുക്കുക സാധ്യമല്ല. എങ്കിലും ഇപ്പോള്‍ മുതല്‍ തുടങ്ങാന്‍ കഴിയും. സഹില്‍ ടിംബാഡിയ, എല്ലാം നിനക്കുക ചുറ്റും മികച്ചതായി തുടരട്ടെ. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍' എന്നായിരുന്നു കുറിപ്പ്.
മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു ശ്രുതിയും സഹിലും. കഴിഞ്ഞ വര്‍ഷം ആദ്യമായിരുന്നു വിവാഹ നിശ്ചയം കഴിഞ്ഞത്. ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ഒരു വിവാഹമാകും തങ്ങളുടേതെന്ന് ശ്രുതി നേരത്തെ പറഞ്ഞിരുന്നു. വിവാഹിതയായാലും ഈ ഫീല്‍ഡില്‍ നിന്നും വിട്ടുപോവുകയില്ലെന്നും ശ്രുതി പറഞ്ഞിരുന്നു.
തന്നെ പിന്തുണയ്ക്കുന്നൊരു ആളെയാണ് കിട്ടിയിരിക്കുന്നതെന്നും തനിക്ക് അഭിനയം നിര്‍ത്തണമെന്ന് എപ്പോള്‍ തോന്നുന്നുവോ അപ്പോള്‍ മാത്രമേ ഫീല്‍ഡില്‍ നിന്നും പോകൂ, അല്ലാതെ വിവാഹിതയായി എന്നതുകൊണ്ടു മാത്രം വിട്ടു നില്‍ക്കില്ലെന്നും താരം അന്നുപറഞ്ഞിരുന്നു. മുല്ല. ഇലക്‌ട്ര, കിസ്മത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശ്രുതി അവതാരക എന്ന നിലയിലും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.




https://www.facebook.com/Malayalivartha





















