താര മക്കളുടെ താര മരുമക്കളെ നേരെ കൊണ്ടു പോകണമെങ്കില്‍.. മരുമക്കളെക്കുറിച്ച് മല്ലിക സുകുമാരന്‍

മല്ലിക സുകുമാരന്‍ താരങ്ങളുടെ അമ്മയാണ്. ഒപ്പം നല്ല അമ്മായിയമ്മയും. തന്റെ വിജയ രഹസ്യത്തെക്കുറിച്ചു മല്ലിക പറയുന്നു. ഒരു അമ്മയ്‌യമ്മ എന്ന നിലയില്‍ തന്റെ മരിമക്കളെക്കുറിച്ചു മല്ലിക പറയുന്നത് ഇങ്ങനെ. പൃഥ്വിരാജും ഇന്ദ്രജിത്തും സ്‌നേഹിച്ചാണു വിവാഹം കഴിച്ചത്. അവരുടെ ആഗ്രഹത്തിനു താന്‍ എതിരു നിന്നിട്ടില്ല.
പൂര്‍ണിമയെ ഇഷ്ടമാണ് എന്ന് ഇന്ദ്രന്‍ പറഞ്ഞപ്പോള്‍ പഠനം കഴിഞ്ഞു ജോലി നേടിട്ടു വിവാഹമാകാമെന്നായിരുന്നു എന്റെ മറുപടി. ബിടെക്ക് കഴിഞ്ഞു ജോലി ലഭിച്ച ശേഷമാണു കല്ല്യാണം നടത്തിയത്. പൂര്‍ണിമ മകളുടെ സ്ഥാനത്തു നിന്ന് എല്ലാ കാര്യങ്ങളും നോക്കി. ഇന്ദ്രനേക്കാള്‍ എന്നെയും പൃഥ്വിരാജിനേയും ശ്രദ്ധിക്കാന്‍ അവള്‍ മിടുക്കു കാണിച്ചു. സിനിമയില്‍ എത്തിയതോടെ പൃഥ്വിയേക്കുറിച്ച് പല നടിമാരുടെയും പേരു ചേര്‍ത്തു ഗോസിപ്പുകള്‍ വന്നു.
എന്നാല്‍ അങ്ങനെ ബന്ധം ഉണ്ട് എങ്കില്‍ അത് എന്നോടു തുറന്നു പറയുമെന്ന് അറിയാമായിരുന്നതിനാല്‍ ടെന്‍ഷന്‍ ഉണ്ടായില്ല. സുപ്രിയയെ ഇഷ്ടമാണ് എന്ന് അവന്‍ അറിയിച്ചു. ഞങ്ങള്‍ കല്ല്യാണം നടത്തി കൊടുത്തു. ആദ്യത്തെ കുറച്ചുമാസം സുപ്രിയയ്ക്ക് എന്നെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. അതു ഞാന്‍ മനസിലാക്കി ബുദ്ധിപൂര്‍വ്വം പെരുമാറി.
നമ്മള്‍ താമസിച്ചാല്‍ അവര്‍ക്കു പലതും ത്യജിക്കേണ്ടി വരും അതിനാല്‍ കൊച്ചിയില്‍ ഇന്ദ്രന്റെയും പൃഥ്വിരാജിന്റെയും ഫ്‌ലാളറ്റുകളുടെയും അടുത്തു മറ്റൊരു ഫഌറ്റിലാണ് എന്റെ താമസം എന്നു മല്ലിക പറയുന്നു. മക്കള്‍ കൊച്ചിയില്‍ ഉണ്ടെങ്കില്‍ എല്ലാരും ഒന്നിച്ചാണു ഭക്ഷണം. അവര്‍ സ്ഥലത്ത് ഇല്ലങ്കില്‍ മരുമക്കള്‍ വരും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാകണം എങ്കില്‍ മക്കള്‍ക്കും മരുമക്കള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന സ്വതന്ത്ര്യം നല്‍കണം എന്നു മല്ലിക പറയുന്നു.
https://www.facebook.com/Malayalivartha





















