പാർവതി പെണ്ണായതുകൊണ്ടാണ് ഇത്രയും ആക്രമണങ്ങള്‍ ഉണ്ടായത്; ആഷിഖ് അബു

പാർവതി പെണ്ണായതുകൊണ്ടാണ് ഇത്രയും ആക്രമണങ്ങള്‍ ഉണ്ടായതെന്ന് സംവിധായകന്‍ ആഷിഖ് അബു. ഒരു വാർത്താചാനലിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഒരു സ്ത്രീയാണ് സംസാരിക്കുന്നത് എന്നതു കൊണ്ട് മാത്രമാണ് ഇത്തരത്തില്‍ ഒരു പ്രശ്‌നം ഉണ്ടായത്. മായാനദിയുടെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നത് ഇങ്ങനെയായിരുന്നില്ല. സിനിമ നമ്മളെ കൊണ്ടുപോവുകയായിരുന്നു. മായാനദി എന്നത് വളരെ പതുക്കെ ആളുകളിലേക്ക് എത്തേണ്ട ഒരു സിനിമയാണ്. അതിന് പല തലങ്ങളുണ്ട്. അത് വളരെ പതുക്കെ മാത്രം ആളുകള്‍ മനസ്സിലാക്കേണ്ട ഒരു കഥയായിരുന്നു-' ആഷിഖ് അബു പറഞ്ഞു.
പാർവതിയെ പിന്‍തുണച്ച് സംസാരിച്ചതിന്റെ പേരില്‍ ആഷിഖ് സംവിധാനം ചെയ്ത മായാനദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരണം നടന്നിരുന്നു.
https://www.facebook.com/Malayalivartha

























