ഡിസ്ലൈക്ക് കൊണ്ട് ഗുണമേ ഉള്ളൂ...

റോഷ്‌നി ദിവാകര്‍ സംവിധാനം ചെയ്ത പാര്‍വതിപൃഥ്വിരാജ് കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മൈ സ്‌റ്റോറിയിലെ ഗാനത്തിനെതിരെയുളള ആരാധകരുടെ പ്രതിഷേധം ഗുണം ചെയ്തു എന്ന് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ പൃഥ്വിയും പാര്‍വതിയും അഭിനയിക്കുന്ന പതുങ്ങി പതുങ്ങി എന്ന ഗാനരംഗത്തിന് ഡിസ്ലൈക്ക് ചെയ്ത് ആരാധകര്‍ പ്രതിഷേധമറിയിച്ചത് ഗുണമെ ഉണ്ടായിട്ടുള്ളൂ.
ഇഷ്ടമായില്ല എന്ന അര്‍ത്ഥത്തില്‍ യൂട്യൂബില്‍ ഈ പാട്ടിന് പ്രേക്ഷകര്‍ നല്‍കിയ ഡിസ്ലൈക്കുകളുടെ എണ്ണം ഒരു ലക്ഷമായിരിക്കുകയാണ്. എന്നാല്‍ ഈ ഡിസ്ലൈക്കുകള്‍ നല്‍കാനായിട്ടാണെങ്കിലും പാട്ട് യൂട്യൂബില്‍ കണ്ടത് പന്ത്രണ്ട് ലക്ഷത്തിലധികം പേരാണ്. ഇതിന് നന്ദി അറിയിച്ചുകൊണ്ട് നടന്‍ പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റും പങ്കുവെച്ചിരുന്നു.
മലയാളത്തില്‍ ഇതിന് മുന്‍പ് ഒരു ഗാനവും ഇത്രയധികം ഡിസ്ലൈക്കുകള്‍ വാങ്ങികൂട്ടിയിട്ടില്ല. നടി പാര്‍വതി മമ്മൂട്ടി ചിത്രം കസബയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് ആരാധകരുടെ പ്രതിഷേധത്തിന് പ്രധാന കാരണം. ഗാനത്തിലെ അഭിനേതാക്കളുടെ ഡാന്‍സും ലുക്കുമെല്ലാം വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുകയാണ്. ഗാനരംഗത്തെ പരിഹസിച്ചുകൊണ്ട് നിരവധി ട്രോളുകളും ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















