നടി മീര വാസുദേവിന്റെ മാല പൊട്ടിച്ചോടിയ യുവാവ്?

ബസില്‍ കയറാനൊരുങ്ങുന്ന നടി മീര വാസുദേവിന്റെ മാല പൊട്ടിച്ചോടിയ യുവാവിനെ കുറിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ യുവാവിനെ കയ്യോടെ പിടികൂടണമെന്നും, അതിനുവേണ്ടി വീഡിയോ പോസ്റ്റ് ഷെയര്‍ ചെയ്യൂ എന്നും ആവശ്യപ്പെട്ടായിരുന്നു.
എന്നാല്‍ ആ പ്രചരിച്ച വീഡിയോയ്ക്കു പിന്നിലെ സത്യം മാല പൊട്ടിച്ചോടുന്ന യുവാവിനു തന്നെ വെളിപ്പെടുത്തേണ്ടി വന്നു. സുരേഷ് അച്ചൂസ് സംവിധാനം ചെയ്യുന്ന ഡോക്യൂമെന്ററിയില്‍ നിന്നുള്ള ദൃശ്യമാണ് ആരോ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഡോക്യൂമെന്ററിയില്‍ മീര വാസുദേവും, രാജീവ് രാജനുമാണ് പ്രധാന കഥാപാത്രങ്ങള്‍. മീര വാസുദേവിന്റെ മാല പൊട്ടിച്ചോടുന്നത് രാജീവ് രാജന്‍ ആയിരുന്നു. രാജീവിന്റെ ചിത്രങ്ങളാണ് കള്ളനെന്ന രീതിയില്‍ പ്രചരിച്ചത്.
കാശിനാഥന്‍ എന്ന ആളുടെ പ്രൊഫൈലില്‍ പ്രചരിച്ച വീഡിയോ സത്യമാണെന്ന് എല്ലാരും വിശ്വസിച്ചിരിക്കുമ്പോഴാണ് പോസ്റ്റിനു താഴെ തന്നെ കമന്റുമായി രാജീവ് എത്തിയത്. ഇത്രയും മണിക്കൂറുകള്‍ക്കൊണ്ട് പ്രശസ്തനാക്കിയതിന് നന്ദി പറഞ്ഞ താരം, നാളെ റിലീസ് ആവാന്‍ പോകുന്ന ദിവാന്‍ജിമൂല ഗ്രാന്റ് പ്രീ എന്ന സിനിമയേയും ഇങ്ങനെ തന്നെ പ്രമോട്ട് ചെയ്ത് തരണേ എന്നും അപേക്ഷിച്ചിട്ടുമുണ്ട്.
https://www.facebook.com/Malayalivartha

























