ബെര്‍ത്ത് ഡേ പാര്‍ട്ടിയില്‍ താരമായി നിവിന്‍ പോളിയുടെ കുഞ്ഞ് സുന്ദരി

കഴിഞ്ഞ ദിവസം നടന്ന സംവിധായകന്‍ അനുര മത്തായിയുടെ പിറന്നാള്‍ ആഘോഷത്തില്‍ താരമായത് നിവിന്‍ പോളിയുടെ കുഞ്ഞ് സുന്ദരി റോസ് ട്രീസയായിരുന്നു. അനുര മത്തായിയുടെ പിറന്നാള്‍ ആഘോഷത്തില്‍ നിവിനും കുടുംബവും കൂടാതെ പാര്‍വതി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനും കുടുംബവും, നടനും അവതാരകനുമായ മിഥുന്‍ രമേശും കുടുംബവും ദുബൈയില്‍ നടന്ന ബെര്‍ത്ത് ഡേ ഡിന്നറില്‍ പങ്കെടുത്തിരുന്നു.
നടി പാര്‍വതി കുഞ്ഞിനെ എടുക്കുകയും താലോലിക്കുകയും ചെയ്തു. അനുര മത്തായിയും കുഞ്ഞിനൊപ്പം കളിക്കാന്‍ സമയം കണ്ടെത്തി. പിറന്നാള്‍ ആഘോഷത്തിന്റെ നിരവധി ചിത്രങ്ങള്‍ സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു.
കഴിഞ്ഞ മേയ് 25 നാണ് റോസ് ട്രീസ ജനിച്ചത്. ജനനശേഷം ആദ്യമായി മകള്‍ക്ക് മിനി കൂപ്പര്‍ എസ് കാറാണ് നിവിന്‍ പോളി സമ്മാനിച്ചത്. നിവിന്റെയും റിന്നയുടെയും മൂത്ത മകന്‍ ദാവീദ് പോളി 2012 ലാണ് ജനിച്ചത്.
https://www.facebook.com/Malayalivartha





















