നടി ഐമ റോസ് സെബാസ്റ്റ്യൻ വിവാഹിതയായി; കാണാം ചിത്രങ്ങൾ

മുന്തരിവള്ളികൾ തളിർക്കുമ്പോൾ, ജേക്കബ്ബിന്റെ സ്വർഗരാജ്യം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ യുവനടി ഐമ റോസ് സെബാസ്റ്റ്യൻ വിവാഹിതയായി.
വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ഉടമ സോഫിയ പോളിന്റെ മകൻ കെവിൻ പോളാണ് ഐമയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. കൊല്ലത്ത് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമ നിർമിച്ചതും സോഫിയ പോളാണ്.
നർത്തകി കൂടിയായ ഐമയുടെ ആദ്യ ചിത്രമല്ല ജേക്കബിന്റെ സ്വർഗരാജ്യം. 2013ൽ പുറത്തിറങ്ങിയ ദൂരം എന്ന സിനിമയിലൂടെയായിരുന്നു വെള്ളിത്തിരയിലെ അരങ്ങേറ്റം. ദുബായ് മണിപ്പാൽ സർവകലാശാലയിലെ എം.ബി.എ. വിദ്യാർഥിയാണ്. ഷാർജയിലാണ് താമസം.










https://www.facebook.com/Malayalivartha

























