മകനെന്നും പറഞ്ഞെത്തിയ യുവാവിന് മറുപടിയുമായി ഐശ്വര്യ

ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന വാദവുമായി രംഗത്ത് എത്തിയ യുവാവിന് മറുപടി നല്‍കിയിരിക്കുകയാണ് താരം. തന്റെ ജീവിതത്തില്‍ കേട്ട ഏറ്റവും വലിയ തമാശയാണിതെന്ന് ഐശ്വര്യ പറഞ്ഞു. പലതരം ആരോപണങ്ങള്‍ നേരിട്ടിട്ടുണ്ട്, എന്നാല്‍ ഇതുപോലെ ഒന്ന് ആദ്യമാണ്. 1988ല്‍ ഐവിഎഫ് ഉപയോഗിച്ച് തനിക്ക് ഉണ്ടായ കുഞ്ഞാണെന്ന് അവകാശപ്പെടുമ്പോള്‍ അന്ന് തനിക്ക് 15 വയസാണ്, സ്‌കൂളില്‍ പഠിക്കുന്നു.
ഇവരുടെ ലക്ഷ്യം പബ്ലിസിറ്റിയാണ്. മാധ്യമങ്ങള്‍ ഈ വാര്‍ത്ത നല്‍കിയതോടെ ഇയാള്‍ക്ക് ലഭിക്കേണ്ടത് ലഭിച്ചു. എങ്കിലും ഇത്തരം പ്രചരണങ്ങളുമായി ഇറങ്ങുമ്പോള്‍ അല്‍പം ആലോചിച്ച് ആരോപണങ്ങള്‍ ഇറക്കണമെന്ന് ഐശ്വര്യ റായ് പരിഹസിച്ചു.
താന്‍ ഐശ്വര്യ റായിയുടെ ആദ്യ പുത്രനാണെന്നും, അമ്മ തന്റടുത്തേക്ക് തിരികെ വരണമെന്നുമായിരുന്നു സംഗിത് കുമാര്‍ എന്ന യുവാവ് മാധ്യമങ്ങളെ വിളിച്ച് കൂട്ടി പറഞ്ഞത്. ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന് തെളിയിക്കുന്ന രേഖകള്‍ അച്ഛന്റെ വീട്ടുകാര്‍ നശിപ്പിച്ച് കളഞ്ഞുവെന്നും സംഗീത് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























