ലെസ്ബിയന്‍ കഥാപാത്രമായി ലിപ് ലോക്ക് രംഗം; സെൻസർ ബോർഡ് കത്രിക വയ്ക്കുമോ..?

ചുരുങ്ങിയ കാലയളവുകൊണ്ട് വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞ നടിയാണ് നിത്യാമേനോൻ. ഏത് വേഷം ലഭിച്ചാലും നിത്യ അത് ഭംഗിയാക്കും. മലയാളത്തിനു പുറമെ മറ്റു ഇന്ത്യൻ ഭാഷകളിലും കൂടുതൽ ആരാധകരേ നേടാൻ നിത്യ മേനോനു കഴിഞ്ഞു. പുതിയ തലമുറയുടെ ചിന്തകൾക്കും,ശൈലികൾക്കും ഒരുപോലെ ഇണങ്ങുന്നതും അതേ സമയം തന്നെ പ്രാചീനതയുടെ കുലീന വേഷങ്ങളും നിത്യ മേനോനു അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ആരാധകരെ ഞെട്ടിച്ച നിത്യാമേനോൻ ഇത്തവണ എത്തുന്നത് സ്വവര്‍ഗാനുരാഗിയായ പെണ്‍കുട്ടിയുടെ വേഷത്തിലാണ്. നിത്യയുടെ ഏറ്റവും പുതിയ തെലുങ്ക് ചിത്രത്തിലാണ് സ്വവര്‍ഗാനുരാഗിയായി അഭിനയിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ വളരെ വിരളമായി മാത്രമാണ് ഇത്തരം കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടുള്ളത്. തെലുങ്കിലെ ഒരു യുവനായികയ്ക്ക് ഒപ്പമാണ് നിത്യ അഭിനയിക്കുന്നത്. നിത്യ ലെസ്ബിയനായി എത്തുന്ന ചിത്രത്തില്‍ ലിപ് ലോക്ക് രംഗവുമുണ്ടെന്നാണ് സൂചനകൾ.
ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് കത്രിക വെക്കാന്‍ സാധ്യതയുണ്ടെന്ന് നിത്യ തന്നെ പറഞ്ഞിരുന്നു. ലെസ്ബിയന്‍ കഥാപാത്രമായി അഭിനയിക്കുന്നതിന്റെ ത്രില്ലിലാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നിത്യ പറഞ്ഞിരുന്നു. സ്വവര്‍ഗാനുരാഗം സുപ്രീം കോടതി നിയമവിരുദ്ധമാക്കിയ സാഹചര്യത്തില്‍ ചിത്രത്തിന്റെ സെന്‍സര്‍ ബോര്‍ഡ് അനുമതിയെ കുറിച്ച് ഏറെ ആശങ്കകൾ ഉയരുന്നുണ്ട്. ഇന്ത്യയില്‍ ഇതുവരെ ഒരു സിനിമയിലും നായികമാര്‍ ലിപ് ലോക്ക് ചെയ്യുന്ന രംഗമില്ല. അതേസമയം, ഈ സിനിമ പുറത്തുവരില്ലെന്നും ചിലർ ഇപ്പോഴേ പറയുന്നു.
https://www.facebook.com/Malayalivartha
























