തന്റെ ചിത്രം പോസ്റ്റ് ചെയ്യാന്‍ ഒരാളുടേയും അനുവാദം തനിക്ക് ആവശ്യം ഇല്ല...നടിക്ക് സംഭവിച്ചത്

ഇന്‍സ്റ്റഗ്രാമില്‍ മാറിടം പകുതി കാണിച്ചു സെക്‌സി പോസിലുള്ള ചിത്രം പോസ്റ്റ് ചെയ്ത നടിക്ക് നല്ല പണി കിട്ടി. ഫ്രീനിപ്പിള്‍ മുവ്‌മെന്റിന്റെ ഭാഗമായി മോഡലും അഭിനേത്രിയും ഗായികായുമായ അനുഷ്‌ക മച്ചന്തയുടെ ചിത്രത്തിനാണു പണികിട്ടിയത്. ഇന്‍സ്റ്റഗ്രാമില്‍ മാറിടം പകുതി കാണിച്ചു സെക്‌സി പോസിലുള്ളതായിരുന്നു ചിത്രം. ഇതു സദാചാരവാദികള്‍ക്ക് അത്ര പിടിച്ചിരുന്നില്ല. നിങ്ങളുടെ അമ്മ ഇതു പോലെ മാറിടം പ്രദര്‍ശിപ്പിച്ചു പുറത്തിറങ്ങുന്നതു നിങ്ങള്‍ക്കു സന്തോഷമുള്ള കാര്യമാണോ എന്നും ഫെമിനിസം എന്നതു സ്വകാര്യ ഭാഗങ്ങള്‍ പ്രദള്‍ശിപ്പിക്കുക എന്നല്ല എന്നും തുടങ്ങി നിരവധി കമന്റുകള്‍ വന്നിരുന്നു.
എന്നാല്‍ പരിഹസിക്കുന്നവര്‍ക്ക് അതേ നാണയത്തില്‍ ഇവര്‍ മറുപടി കൊടുത്തു. ഒരു നീണ്ട കുറിപ്പോടെയായിരുന്നു അനുഷ്‌ക മറ്റൊരു ചിത്രം പോസ്റ്റ് ചെയ്തത്. നിങ്ങള്‍ മേല്‍വസ്ത്രമില്ലാത്ത സ്ത്രീകളുടെ ചിത്രം പോസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ സമൂഹത്തിനു സ്വീകാര്യമല്ലാത്ത സ്ത്രീകളുടെ മുലക്കണ്ണിനെ മറച്ചു പിടിക്കാന്‍ പുരുഷന്മാരുടെ മുലക്കണ്ണിന്റെ ചിത്രം ടെംമ്പ്‌ലേറ്റായി ഉപയോഗിക്കുക എന്ന പരിഹസത്തോടെയാണ് അനുഷ്‌ക പോസ്റ്റ് ഇട്ടത്.
മേല്‍വസ്ത്രം ഇല്ലാത്ത തന്റെ ചിത്രം പോസ്റ്റ് ചെയ്യാന്‍ ഒരാളുടേയും അനുവാദം തനിക്ക് ആവശ്യം ഇല്ല എന്നും അതു തന്റെ ഇഷ്മാണ് എന്നും ഫ്രീനിപ്പിള്‍ മുവ്‌മെന്റ സ്ത്രീസമത്വത്തിനും ആവിഷ്‌ക്കാര സ്വതന്ത്ര്യത്തിനും വേണ്ടിയുള്ള ശ്രമമായിരുന്നുവെന്നും അനുഷ്‌ക പോസ്റ്റില്‍ വ്യക്തമാക്കി.
എന്നാല്‍ ഈ ചിത്രം പോസ്റ്റ് ചെയ്ത നിമിഷങ്ങള്‍ക്കകം ചിത്രം ഇന്‍സ്റ്റഗ്രാം നിയമങ്ങള്‍ ലംഘിക്കുന്നു എന്നു കാണിച്ച് അവ നീക്കം ചെയ്തു. ഇതിന്റെ ചിത്രവും എന്തൊരു വിരോധാഭാസം എന്ന കുറിപ്പോടെ അനുഷ്‌ക പോസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























