Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിടപ്പറദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റ സംഭവം.. കൂടുതൽ വിവരങ്ങൾ പുറത്ത്..ഇയാള്‍ക്ക് പിന്നില്‍ വന്‍ കണ്ണി പ്രവര്‍ത്തിക്കുന്നുണ്ടോ..?


ഈ രാശിക്കാർക്ക് സർക്കാർ ജോലിയും പുതിയ വീടും വാഹനയോഗവും!


ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!

അച്ഛനും അമ്മയുമാണ് എന്റെ ബലം; ഇപ്പോൾ ഞാൻ ഒരുപാട് മാറിപ്പോയി! മനസ്സ് തുറന്ന് കല്യാണി

09 JANUARY 2018 08:55 AM IST
മലയാളി വാര്‍ത്ത

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസി ലക്ഷ്മിയുടെയും മകള്‍ കല്യാണി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത് വന്‍ വാര്‍ത്തയായിരുന്നു. തെലുങ്കു ചിത്രത്തിലൂടെയാണ് കല്യാണി അഭിനയത്തിലേക്ക് ചുവട്‌വെച്ചിരിക്കുന്നത്. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അകിനേനിയാണ് കല്യാണിയുടെ നായകന്‍.

ഹലോ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുമ്പോള്‍ ഏറെ സന്തോഷത്തിലാണ് കല്യാണി. തന്നെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരോട് ഒരുപാട് നന്ദിയുണ്ടെന്ന് കല്യാണി ഫസ്റ്റ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ആളുകള്‍ എന്നെ ഇഷ്ടപ്പെട്ടു എന്നു വിശ്വസിക്കുന്നു. മലയാളത്തിലൂടെയോ തമിഴിലൂടെയോ അരങ്ങേറ്റം കുറിയ്ക്കാനാണ് ഞാന്‍ കരുതിയിരുന്നത്. കാരണം എന്റെ വേരുകള്‍ അവിടെയാണ്. പക്ഷേ ഹലോ എന്നെ തേടി വന്നപ്പോള്‍ വിട്ടുകളയാന്‍ മനസ്സ് വന്നില്ല’. പ്രിയ എന്ന കഥാപാത്രത്തെയാണ് കല്യാണി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബാല്യകാലത്തെ ആത്മമിത്രത്തെ അന്വേഷിച്ച് നടക്കുന്ന പ്രിയ എന്ന പെണ്‍കുട്ടിയുടെ കഥാപാത്രത്തെയാണ് കല്യാണി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

‘എന്റെ അച്ഛന് ഉറച്ച വിശ്വസമുണ്ട്. ഒരു നല്ല സംവിധായകന് ഒരു അഭിനേതാവിന്റെ കഴിവ് പുറത്ത് കൊണ്ടുവരാന്‍ കഴിയുമെന്ന്. അതുകൊണ്ട് തന്നെയാണ് വിക്രം കുമാര്‍ സാറിന്റെ ചിത്രത്തില്‍ അവസരം ലഭിച്ചപ്പോള്‍ ചെയ്യാമെന്ന് കരുതിയത്. ഞാന്‍ അഭിനയം പഠിക്കാന്‍ സ്‌കൂളില്‍ പോയിട്ടില്ല. പക്ഷേ അമേരിക്കയില്‍ പഠിക്കുന്ന സമയത്ത് തിയേറ്റര്‍ വര്‍ക്ക് ഷോപ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്. പോണ്ടിച്ചേരിയിലെ ആദിശക്തിയിലും പോയിരുന്നു. ഇപ്പോള്‍ കുറച്ച് ആത്മവിശ്വാസം തോന്നുന്നുണ്ട്.’

അഖില്‍ നല്ല നടനാണെന്നും ചില രംഗങ്ങളില്‍ അദ്ദേഹത്തിന്റെ പ്രകടനം തന്നെ കരയിച്ചുവെന്നും കല്യാണി പറയുന്നു. അച്ഛന്റെയും അമ്മയുടെയും പിന്തുണയാണ് തന്റെ ഏറ്റവും വലിയ ബലമെന്ന് കല്യാണി വ്യക്തമാക്കുന്നു. ചെന്നൈയില്‍ പഠിച്ചതിന് ശേഷം സിംഗപ്പൂരിലും അമേരിക്കയിലും ഉപരി പഠനത്തിന് പോയപ്പോഴും കല്യാണിക്ക് അഭിനയ മോഹമുണ്ടായിരുന്നു.

‘എനിക്ക് അഭിനയിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഞാന്‍ മനക്കട്ടിയില്ലാത്ത ആളായിരുന്നു. വിമര്‍ശനങ്ങളെ വ്യക്തിപരമായി കരുതി സ്വയം സങ്കടപ്പെടും. ചില ആളുകള്‍ പറയുന്ന കാര്യങ്ങള്‍ എന്നെ അലട്ടിയിരുന്നു. പക്ഷേ അച്ഛനും അമ്മയ്ക്കും ഞാന്‍ സ്വയം പര്യാപ്തമാണെന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ ഒരുപാട് മാറിയിട്ടുണ്ട്.’

കുട്ടിക്കാലം മുതല്‍ തന്നെ അച്ഛന്‍ തനിക്ക് ക്ലാസിക് ചിത്രങ്ങള്‍ കാണിച്ചു തരുമായിരുന്നുവെന്ന് കല്യാണി പറയുന്നു. ‘ലോര്‍ഡ് ഓഫ് ദ റിംങ്‌സ് സീരീസ് കണ്ടത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. സിനിമ പോസ് ചെയ്ത് ഷോട്ടുകളെക്കുറിച്ചൊക്കെ അച്ഛന്‍ വിശദീകരിക്കാറുണ്ട്.’

അച്ഛനും അമ്മയും സിനിമയില്‍ നിന്ന് ഉള്ളവരായതിനാല്‍ കല്യാണിക്ക് സിനിമാക്കാരെന്നാല്‍ പുതുമയുള്ള കാര്യമല്ല. അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്ത് മോഹന്‍ലാല്‍ ആണെന്ന് കല്യാണി പറയുന്നു.

‘അദ്ദേഹത്തിന്റെ കുടുംബവുമായി എനിക്ക് അത്രമാത്രം അടുപ്പമുണ്ട്. പ്രണവ് എന്റെ അടുത്ത കൂട്ടുകാരനാണ്. ഒരുമിച്ച് വളര്‍ന്നതിനാല്‍ ഞങ്ങള്‍ കസിന്‍സിനെപ്പോലെയാണ്. ലാലങ്കിള്‍ നല്ല ഫണ്ണിയാണ്. ഞങ്ങള്‍ക്ക് വേണ്ടി മാജിക് കാണിച്ചു തരും. എനിക്ക് നല്ല ഭക്ഷണം കഴിക്കാന്‍ തോന്നുമ്പോള്‍ നേരെ ലാലങ്കിളിന്റെ വീട്ടില്‍ പോകും. അദ്ദേഹം നല്ല കുക്കാണ്.’

സിനിമയില്‍ ഇറങ്ങിയപ്പോള്‍ അച്ഛനും അമ്മയും ഒരുപാട് ഉപദേശങ്ങള്‍ തന്നിട്ടൊന്നുമില്ല. നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ സ്വയം പ്രാപ്തയാകണം എന്നാണ് പറഞ്ഞത്. ഉപദേശത്തിന് പകരം പിന്തുണയാണ് നല്‍കുന്നത്. ക്രമേണ എല്ലാം പഠിക്കാന്‍ കഴിയുമെന്ന് കരുതുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...  (9 minutes ago)

KOTTIYAM പിന്നിൽ വൻ റാക്കറ്റോയെന്ന് അന്വേഷിച്ച് പോലീസ്  (12 minutes ago)

ബിസിനസ്സ് വിപുലീകരണവും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!  (24 minutes ago)

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം  (39 minutes ago)

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (1 hour ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (1 hour ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (1 hour ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (2 hours ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (2 hours ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (2 hours ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (2 hours ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (3 hours ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (3 hours ago)

Malayali Vartha Recommends