കുഞ്ഞു മറിയത്തിന്റെ ആദ്യ വീഡിയോ വൈറൽ!! എന്നാ ക്യൂട്ടാ….

മലയാളികളുടെ കുഞ്ഞിക്ക ദുൽഖർ സൽമാനും പത്നി അമാലിനും കുഞ്ഞുണ്ടായ വാർത്ത ഏവരും സന്തോഷത്തോടെയാണ് സ്വീകരിച്ചത്. മമ്മൂട്ടിയ്ക്കും ദുല്‍ഖര്‍ സല്‍മാനും മാത്രമല്ല മറിയം അമീറ സല്‍മാനുമുണ്ട് ഫാന്‍സ്. അതുകൊണ്ട് തന്നെ ദുല്‍ഖറിന്‍റെ ഈ കുഞ്ഞുമകളുടെ ചിത്രങ്ങള്‍ ഏവര്‍ക്കും കണ്ണിലുണ്ണിയാണ്.
ജനിച്ചത് മുതല്‍ അമീറയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കുഞ്ഞിക്കയുടെ ആരാധകര്‍ വൈറലാക്കി കൊണ്ടിരിക്കുന്നുണ്ട്. മകളുടെ വിശേഷങ്ങള്‍ ഇടയ്ക്കിടെ ദുല്‍ഖറും സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്.
അടുത്തിടെ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ മമ്മൂട്ടി, ദുല്‍ഖര്‍, ഭാര്യ അമാല്‍ എന്നിവര്‍ എത്തിയിരുന്നു. ഒപ്പം കുഞ്ഞു രാജകുമാരി മറിയം അമീറ സല്‍മാനും ഉണ്ടായിരുന്നു. അവിടെയും താരമായത് അമ്മയുടെ കൈയ്യിലിരുന്ന അമീറ ആയിരുന്നു. ക്യാമറക്കണ്ണുകളെ കൗതുകത്തോടെ നോക്കുന്ന അമീറയുടെ വീഡിയോ കാണാന്‍ മനോഹരമാണ്.
https://www.facebook.com/Malayalivartha
























