Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

ഗന്ധര്‍വ ഗായകന് ഇന്ന് മധുരപ്പിറന്നാൾ

10 JANUARY 2018 11:43 AM IST
മലയാളി വാര്‍ത്ത

സംഗീത ലോകത്തെ ഗന്ധര്‍വ ഗായകന് ഇന്ന് 78-ാം പിറന്നാള്‍. ഈ ഭൂമിയിലുള്ള മറ്റൊന്നിനോടും ആ സ്വരത്തെ ഉപമിക്കാനാകാത്തതു കൊണ്ടാണ് യേശുദാസിനെ ഗന്ധര്‍വ ഗായകന്‍ എന്നു വിശേഷിപ്പിക്കുന്നത്. 1940 ജനുവരി പത്തിന് ഫോര്‍ട്ടുകൊച്ചിയില്‍ സംഗീതഞ്ജനും നാടക നടനുമായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്ത് ജോസഫിന്റെയും മകനായി ജനനം. കാട്ടശ്ശേരി ജോസഫ് യേശുദാസ് എന്നതാണ് പൂര്‍ണനാമം. ദാസപ്പന്‍ എന്ന ഓമനപ്പേരിലാണ് ബാല്യകാലത്ത് യേശുദാസ് അറിയപ്പെട്ടത്. പിതാവായിരുന്നു ആദ്യഗുരു.

പന്ത്രണ്ടാം വയസില്‍ ആദ്യകച്ചേരി നടത്തി. തിരുവനന്തപുരം മ്യൂസിക് അക്കാദമി, ആര്‍. എസ്. വി സംഗീതകേളേജ് എന്നിവിടങ്ങളില്‍ സംഗീതപഠനം പൂര്‍ത്തിയാക്കി. പഠനകാലത്ത് സംഗീതമത്സരങ്ങളില്‍ സ്ഥിരം ഒന്നാം സ്ഥാനം നേടിയിരുന്നു. ലോകപ്രശസ്ത കര്‍ണാടക സംഗീതഞ്ജന്‍ ചെമ്പൈ വൈദ്യനാഥഭാഗവതരുടെ കീഴിലാണ് ദാസ് ശാസ്ത്രീയ സംഗീതം അഭ്യസിച്ചത്. മലയാളം 1961ല്‍ പുറത്തിറങ്ങിയ കാല്‍പ്പാടുകള്‍ എന്ന സിനിമയ്ക്ക് വേണ്ടി 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന വരികള്‍ ആലപിച്ചുകൊണ്ടാണ് ചലച്ചിത്ര ലോകത്തേക്കെത്തി.

കാലഘട്ടങ്ങളില്‍ യേശുദാസും സംഗീതസംവിധായകരായ എം എസ് ബാബുരാജ്, ജി ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, സലില്‍ ചൌധരി എന്നിവരുടെ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളെല്ലാം തന്നെ ശ്രദ്ധ നേടിയവയാണ്. താമസമെന്തേ വരുവാന്‍..( ഭാര്‍ഗവി നിലയം1964), നദികളില്‍ സുന്ദരി...(അനാര്‍ക്കലി1966), ഇന്നലെ മയങ്ങുമ്പോള്‍ (അന്വേഷിച്ചു കണ്ടെത്തിയില്ല1967), അക്കരെയാണെന്റെ താമസം..(കാര്‍ത്തിക1968), പ്രാണസഖി ഞാന്‍..(പരീക്ഷ1969), ഒരു പുഷ്പം മാത്രമെന്‍...(പരീക്ഷ1967) എന്നീ ഗാനങ്ങള്‍ ബാബുരാജിന്റെ സംഗീതത്തില്‍ യേശുദാസ് പാടി മനോഹരമാക്കിയവയാണ്.

ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ യേശുദാസ് ആലപിച്ച സ്വപ്നങ്ങളേ നിങ്ങള്‍...(കാവ്യമേള1965), (റോസി1965) കെ.വി. ജോബ് മാഷിന്റെ ഈണത്തില്‍ അല്ലിയാമ്പല്‍ കടവില്‍... പാടുമ്പോള്‍ അദ്ദേഹം പോലും രു പക്ഷേ ഓര്‍ത്തിരിക്കയില്ല മലയാളമണ്ണില്‍ എഴുതിവെക്കപ്പെടേണ്ട ഗാനമാകുമിതെന്ന്. കാക്കത്തമ്പുരാട്ടി...(ഇണപ്രാവുകള്‍1965), ഹൃദയസരസിലേ പ്രണയ..(പാടുന്ന പുഴ1968), പൊന്‍വെയില്‍...(നൃത്തശാല1972) എന്നിവയെല്ലാം അക്കാലത്തെ മികച്ച ഗാനങ്ങളില്‍ ഉള്‍പ്പെടുത്താവുന്നവയാണ്.

ദേവരാജന്‍ മാസ്റ്ററുടെ ഈണത്തില്‍ യേശുദാസ് പാടി മനോഹരമാക്കിയ ഗാനങ്ങളും നിരവധിയാണ്. അഷ്ടമുടിക്കായലിലെ...(മണവാട്ടി1964), മാണിക്യ വീണയുമായെന്‍...(കാട്ടു പൂക്കള്‍1965), കാറ്റടിച്ചു കൊടും..(തുലാഭാരം1968), തങ്കഭസ്മ കുറിയിട്ട...(കൂട്ടുകുടുംബം1969), ആയിരം പാദസരങ്ങള്‍ കിലുങ്ങി..(നദി1969), സംഗമം സംഗമം ത്രിവേണി..(ത്രിവേണി1970), ഓമലാളേ കണ്ടു ഞാന്‍..(സിന്ദൂരച്ചെപ്പ്1971), മനുഷ്യന്‍ മതങ്ങളെ..(അച്ഛനും ബാപ്പയും1972), പദ്മതീര്‍ത്ഥമേ....(ഗായത്രി1973) എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു.

നീലപൊന്‍മാനേ..(നെല്ല്1974), കളകളം കായല്‍...(ഈ ഗാനം മറക്കുമോ1978), മാടപ്രാവേ വാ..(മദനോല്‍സവം1978), ശ്യാമ മേഘമേ..(സമയമായില്ല പോലും1978) തുടങ്ങിയവ സലില്‍ ചൌധരിയുടെ സംഗീത്തില്‍ യേശുദാസ് ആലപിച്ച് മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടായവയാണ്. രവീന്ദ്രന്‍ മാസ്റ്റര്‍, എം ജി രാധാകൃഷ്ണന്‍, ജെറി അമല്‍ദേവ്, ജോണ്‍സണ്‍ തുടങ്ങിയ സംഗീതജഞരുടെ ഈണത്തില്‍ യേശുദാസ് പാടി എണ്‍പതു കാലഘട്ടത്തില്‍ മലയാളിയുടെ ഹൃദയത്തില്‍ ഇടം നേടിയ ഗാനങ്ങള്‍ നിരവധിയാണ്.

തമിഴ് 1963ല്‍ റിലീസ് ചെയ്ത ബൊമ്മയ് എന്ന സിനിമയിലെ നീയും ബൊമ്മയ് ...എന്ന ഗാനമാണ് തമിഴ് സിനിമാ രംഗത്ത് യേശുദാസിന്റെ ആദ്യഗാനം. എം എസ് വിശ്വനാഥന്‍ ഈണമിട്ട ഉരിമയ് കുരലി(1974)ലെ വിഴിയേ കാതല്‍ എഴുത്ത് ... എന്നു തുടങ്ങുന്ന ഗാനം തമിഴില്‍ ശ്രദ്ധേയമാടണ്. മലരേ കുറിച്ചി മലരേ..(ഡോ.ശിവ1975), എന്നെ വിട്ടാല്‍ യാറുമില്ലയ്..(നാളെയ് നമതേ1975), വീണയ് പേസും അതു മട്ടും വിരല്‍കളില്‍..(വാഴ്വ് എന്‍ പക്കം1976), താനേ തനക്കുള്‍ സിരിക്കിട്രാള്‍...(പേരും പുകഴും1976), ചെണ്ടു മല്ലി പൂ പോല്‍ അഴകിയ....(ഇദയ മലര്‍1976), ഇതു ഇരവാ പകലാ..(നീലമലര്‍കള്‍1979) തുടങ്ങിയവയെല്ലാം വിശ്വനാഥന്‍, യേശുദാസ് ടീമിന്റെ കൂട്ടകെട്ടിനു സ്വന്തമായവ.

സംഗീത ചക്രവര്‍ത്തി ഇളയരാജ, എ ആര്‍ റഹ്മാന്‍, രാജ്കുമാര്‍ എസ് എ, എസ് ബാലചന്ദര്‍, വൈദ്യനാഥന്‍ എല്‍, ദേവ, ഗംഗൈ അമരന്‍, ദിത്യന്‍, കെ വി മഹാദേവന്‍, ശങ്കര്‍ ഗണേഷ്, വിദ്യാസാഗര്‍ തുടങ്ങിയ സംഗീതജ്ഞരുടെ ഈണത്തില്‍ വേണ്ടി നിരവധി ഗാനങ്ങള്‍ യേശുദാസ് തമിഴില്‍ ആലപിച്ചിട്ടുണ്ട്. തമിഴില്‍ ആയിരത്തിലധികം ഗാനങ്ങള്‍ യേശുദാസ് ആലപിച്ചിട്ടുണ്ട്.

അഞ്ചു തവണ ഏറ്റവും നല്ല പിന്നണിഗായകനുള്ള അവാര്‍ഡ് യേശുദാസ് എന്ന ഗാനപ്രതിഭയ്ക്ക് കര്‍ണാടക സര്‍ക്കാര്‍ നല്‍കി. തെലുങ്ക് ഉച്ചാരണ ശുദ്ധി തന്നെയാണ് യേശുദാസിനെ ഇവിടെയും ഒന്നാമനാക്കിയത്. നിരവധി ക്‌ളാസിക്കല്‍ ഗാനങ്ങളും ചലചിത്രഗാനങ്ങളും തെലുങ്കില്‍ ദാസ് പാടിയിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ഏഴു പ്രാവശ്യം, അ!ഞ്ച് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, കേരളതമിഴ്‌നാട്-ആന്ധ്ര-ബംഗാള്‍ സര്‍ക്കാരുകളുടെ പുരസ്‌കാരം നാല്‍പത്തിമൂന്ന് പ്രാവശ്യവും യേശുദാസിനെ തേടിയെത്തി. 2002ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. പിതാവിന്റെ പാതപിന്‍തുടര്‍ന്ന വിജയ് യേശുദാസ് ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഗായകനാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (22 minutes ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (40 minutes ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (56 minutes ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (1 hour ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (1 hour ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (1 hour ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (1 hour ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (2 hours ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (3 hours ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (3 hours ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (3 hours ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (3 hours ago)

Malayali Vartha Recommends