ജ്യോതിര്‍മയി ഫയാസിന്റെ അടുത്ത സുഹൃത്ത്

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഫയാസുമായി നടി ജ്യോതിര്‍മയിക്ക് അടുത്തബന്ധമെന്ന് റിപ്പോര്‍ട്ട്. ഫയാസിന്റെ ഇടപാടുകളുമായി നടിക്ക് ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരുകയാണ്. ജ്യോതിര്‍മയിയുടെ വരുമാന സ്രോതസിനെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. അടുത്തിടെ സിനിമകള്‍ ഇല്ലാതിരുന്ന ജ്യോതിര്‍മയി ഫയാസിനൊപ്പം വിദേശയാത്ര നടത്തിയതായി അറിയുന്നു.
ഫയാസിന്റെ ബി.എം. ഡബ്ലിയുവിലാണ് നടി യാത്ര ചെയ്തിരുന്നത്. ഫയാസില്‍ നിന്ന് ജ്യോതിര്‍മയി ധാരാളം പണം കൈപ്പറ്റിയതായും അറിയുന്നു. അത് എന്തിനാണെന്നും അന്വേഷിക്കും. വിവാഹമോചനം നേടിയ ശേഷം കൊച്ചിയിലെ ഫ്‌ളാറ്റില്‍ ഒറ്റയ്ക്കാണ് ജ്യോതിര്‍മയി താമസിച്ചിരുന്നത്. ബാല്യകാലസുഹൃത്തിനെയാണ് വിവാഹം ചെയ്തിരുന്നത്. സാഗര്‍ ഏലിയാസ് ജാക്കിയില്‍ ഐറ്റം നമ്പര്‍ അവതരിപ്പിച്ചതോടെയാണ് ഇവരുടെ ദാമ്പത്യത്തില്‍ വിള്ളല്‍ വീണത്.
സോളാര്‍ അടക്കമുള്ള കേസുകളില്‍ നടിമാര്‍ക്ക് ബന്ധമുള്ളതിനാല്‍ മറ്റ് പല നടിമാരും നിരീക്ഷണത്തിലാണ്. ഫയസിന്റെ ഫോണ്‍ രേഖകള്‍ അടക്കം പരിശോധിച്ച ശേഷം കൂടുതല്‍ താരങ്ങളുടെ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് അറിയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha