ശാലുവും ബിജുവും രജിസ്റ്റര്‍ വിവാഹം ചെയ്തു

സരിതാ നായര്‍ അറിയാതെ ബിജു രാധാകൃഷ്ണനും ശാലുമേനോനും രഹസ്യമായി രജിസ്റ്റര്‍ വിവാഹം കഴിച്ചെന്നറിയുന്നു. കൊല്ലം ജയിലില്‍ ബിജു നല്‍കിയ സത്യവാങ്മൂലത്തില്‍ ശാലു ഭാര്യയാണെന്ന് പറഞ്ഞത് ഇതിന് കൂടുതല്‍ വ്യക്തത നല്‍കുന്നു. വിവാഹം കഴിഞ്ഞ ശേഷം ഇവരുവരും മൂന്നാറിലും കൊടേക്കനാലിലും ഹണിമൂണിന് പോയിരുന്നു. അതിന്റെ ചിത്രങ്ങളാണ് ഫെയ്‌സ്ബുക്കിലൂടെയും മറ്റും മുമ്പ് പുറത്തുവന്നിരുന്നത്. സോളാര്‍ കേസില്‍ ശാലുവിന് പങ്കില്ലെന്നും അവളെ ഉപദ്രവിക്കുന്നതില്‍ തനിക്ക് വിഷമമുണ്ടെന്നും അറിയിച്ച് ബിജു ശാലുവിന് പൂജപ്പുര ജയിലില്‍ നിന്ന് കത്തെഴുതിയത്.
അതേസമയം ബിജു തന്നെ ചതിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് എഡിജിപി ഹേമചന്ദ്രന് ശാലു മൊഴി നല്‍കിയിരുന്നു. ബിജുവുമായി ശാരീരികമായോ, മാനസികമായോ ബന്ധമില്ലെന്നും മൊഴി നല്‍കിയിരുന്നു. എന്നാല്‍ വിവാഹം നടന്നതിന്റെ തെളിവുകള്‍ ബിജു പുറത്താക്കിയതോടെ ശാലു കൂടുതല്‍ കുരുക്കിലേക്കാണ് നീങ്ങുന്നത്. ശാലുവിനും ബിജുവിനും എതിരെ സരിതയും രംഗത്ത് വന്നിട്ടുണ്ട്.
അതേസമയം ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ നിന്ന് രക്ഷനേടാനാണ് മന്ത്രിമാരും സരിതയും അടക്കമുള്ള സി.ഡിയുമായി ബിജു രംഗത്തെത്തിയിരിക്കുന്നതെന്നറിയുന്നു. ഈ സി.ഡി ബിജുവിന്റെ അഭിഭാഷകനും സരിതയുടെ അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്ണനും കണ്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha