Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

തണുപ്പുകാലത്ത് ചര്‍മ്മം കൂടുതല്‍ വരണ്ടതാവുന്നു, നന്നായി സംരക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും!; ശൈത്യകാലത്തെ ചര്‍മ സംരക്ഷണം ഇങ്ങനെ

13 DECEMBER 2021 12:01 PM IST
മലയാളി വാര്‍ത്ത

ഓരോ സീസണിലും നമ്മുടെ ജീവിത ശൈലിയും വസ്ത്ര ധാരണ രീതികളും ഭക്ഷണവും എല്ലാം വ്യത്യസ്തമാണ്. അതുപോലെ ചര്‍മ്മ സംരക്ഷണമാര്‍ഗങ്ങളും വ്യത്യസ്തം തന്നെ. തണുപ്പുകാലത്ത് ചര്‍മ്മം കൂടുതല്‍ വരണ്ടതാവുന്നതിനാല്‍ നന്നായി മോയ്‌സ്ചറൈസ് ചെയ്യേണ്ടത് വളരെ ആവശ്യമാണ്. കാരണം തണുത്ത കാറ്റും പൊടിയും ചര്‍മ്മ സുഷിരങ്ങളില്‍ അടിഞ്ഞു കുടി ചര്‍മ്മത്തെ വരണ്ടതും മുഷിഞ്ഞതുമാക്കി തീര്‍ക്കുന്നു.

പകല്‍ സമയങ്ങളില്‍ സൂര്യ രശ്മികളും മലിനീകരണവും എല്ലാം ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുന്നു. പക്ഷെ അതിനെയൊക്കെ മറികടക്കാന്‍ രാത്രികാലങ്ങളില്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തില്‍ ഒന്ന് ശ്രദ്ധിക്കാം. ചര്‍മ്മത്തിന് വരള്‍ച്ച ഉണ്ടാക്കാത്ത ക്ലെന്‍സറുകള്‍ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കുക.

മസാജ്

വരണ്ട് പരുക്കനായ ചര്‍മ്മത്തിന് ആയുര്‍വേദത്തിലുള്ള പരിഹാരമാണ് ചൂടുള്ള എണ്ണ കൊണ്ടുള്ള മസാജ്. ബ്രഹ്മി, വേപ്പ് പോലുള്ള ഔഷധ സസ്യങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച എണ്ണകള്‍ ഇതിനായി ഉപയോഗിക്കാം. ഇവ ചര്‍മ്മത്തിന് പുനര്‍ജ്ജീവന്‍ നല്കും. മസാജ് ചെയ്യുന്നത് വഴി ചര്‍മ്മത്തില്‍ ജലാംശം നിലനില്‍ക്കുകയും ചെയ്യും. ശൈത്യകാലത്ത് പതിവായി മസാജ് ചെയ്യുന്നത് നല്ലതാണ്. മസാജ് ചെയ്യാനുള്ള പല തരം എണ്ണകള്‍ വിപണിയിലും ലഭ്യമാണ്.

ഫേസ് മാസ്‌ക്

തണുപ്പ് കാലത്ത് നഷ്ടമാകുന്ന ജലാംശം വീണ്ടെടുക്കാന്‍ ആയുര്‍വേദ ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള ഫേസ് മാസ്‌കോ, ഫേസ് പായ്‌ക്കോ ഉപയോഗിക്കാം. പനിനീര്, നെല്ലിക്ക, കറ്റാര്‍വാഴ, മഞ്ഞള്‍, തുടങ്ങിയവയൊക്കെ ഇതിനായി ഉപയോഗിക്കാം. ഇവ പാലുമായോ ക്രീമുമായോ ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്. കറ്റാര്‍വാഴയുടെ നീര് ഉപയോഗിച്ച് ഫേസ് മാസ്‌ക് ഇടാവുന്നതാണ്. ഇത് തേച്ച ശേഷം ഉണങ്ങാനനുവദിക്കുക. തുടര്‍ന്ന് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. മറ്റൊരു മാര്‍ഗ്ഗം പാലും പനിനീരും ചേര്‍ത്ത് ദിവസവും മുഖത്ത് തേക്കുകയാണ്. ഇങ്ങനെ പതിവായി ചെയ്യുന്നത് വഴി മുഖകാന്തി ലഭിക്കുന്നതിനൊപ്പം ചര്‍മ്മത്തില്‍ നനവും നിലനില്‍ക്കും.

ആരോഗ്യകരമായ ഭക്ഷണം

ശൈത്യകാലത്ത് ആരോഗ്യകരമായ ഭക്ഷണം പ്രധാനപ്പെട്ടതാണ്. നെല്ലിക്ക, ശതാവരി, ത്രിഫല, അമുക്കരം തുടങ്ങിയവയൊക്കെ ഭക്ഷണങ്ങളിലുള്‍പ്പെടുത്തുക. ശരീരത്തിലെ വിഷാംശങ്ങള്‍ ആഗിരണം ചെയ്യാനും പുറന്തള്ളാനുമുള്ള കഴിവ് ഇവയ്ക്കുണ്ട്. ആരോഗ്യത്തിന് ഗുണകരമായ ച്യവനപ്രാശങ്ങള്‍ ശൈത്യകാലത്ത് കഴിക്കുന്നത് നല്ലതാണ്. ഇതിലെ ആയുര്‍വേദ മരുന്നുകള്‍ ചര്‍മ്മത്തിലെ നനവ് നിലനിര്‍ത്തും. ച്യവനപ്രാശം പതിവായി ഉപയോഗിക്കുന്നത് ശരീരത്തിനും ചര്‍മ്മത്തിനും നല്ലതാണ്. ഇവയ്ക്ക് പുറമേ പഴങ്ങളും ധാരാളമായി ആഹാരത്തിലുള്‍പ്പെടുത്തുക. ചര്‍മ്മത്തില്‍ സ്വഭാവികമായ നനവ് നിലനിര്‍ത്താന്‍ പഴങ്ങള്‍ സഹായിക്കും. അതുവഴി ചര്‍മ്മവും തിളക്കവും ആരോഗ്യമുള്ളതുമാകും.

വെള്ളം

എല്ലാ കാലത്തും ചെയ്യേണ്ടുന്ന ഒരു ചര്‍മ്മ സംരക്ഷണ മാര്‍ഗ്ഗമാണ് ധാരാളം വെള്ളം കുടിക്കുക എന്നത്. വെള്ളം ധാരാളമായി കുടിക്കുന്നത് ചര്‍മ്മത്തിന് ആരോഗ്യവും മൃദുത്വവും നല്കും. ആയുര്‍വേദമനുസരിച്ച് എല്ലാ ശാരീരിക തകരാറുകള്‍ക്കും പരിഹാരം ജലമാണ്. ശൈത്യകാലത്ത് പരമാവധി വെള്ളം കുടിക്കുക. ദിവസം 8-10 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം.

കുളി

ആയുര്‍വേദത്തിലെ നിര്‍ദ്ദേശമനുസരിച്ച് കടുപ്പമേറിയ സോപ്പുകളൊന്നും കുളിക്ക് ഉപയോഗിക്കരുത്. സോപ്പിലടങ്ങിയ രാസവസ്തുക്കള്‍ ചര്‍മ്മത്തിലെ ജലാംശം നഷ്ടമാക്കുകയും മൃദുത്വം നഷ്ടമാവുകയും ചെയ്യും. സോപ്പിന് പകരം പാല്‍, ക്രീം, മഞ്ഞള്‍ പൊടി, കടലമാവ് തുടങ്ങിയവ ഉപയോഗിക്കാം. ഇവ ചര്‍മ്മത്തെ മൃദുലമാകാനും സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (10 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (11 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (11 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (13 hours ago)

Malayali Vartha Recommends