Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓഗസ്റ്റ് 15ന് മുൻപ് ഇന്ത്യയുടെ കോവാക്‌സിൻ ഇറങ്ങും? മനുഷ്യരിലെ പരീക്ഷണം ഇന്ന് ഗോവയിൽ തുടങ്ങുന്നു...കോവാക്സിനെ കുറിച്ച് കൂടുതലറിയാം

20 JULY 2020 12:40 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിൻ ‘കോവാക്സിൻ’-ന്റെ മനുഷ്യരിലെ പരീക്ഷണം ഇന്ന് തുടങ്ങും..നൂറോളംപേരാണ് പരീക്ഷണത്തിന് സ്വമേധയാ സമ്മതപത്രം നൽകിയിട്ടുള്ളത്....കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം നടത്താൻ എയിംസ് ഉൾപ്പെടെ 12 സ്ഥാപനങ്ങളെയാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) തിരഞ്ഞെടുത്തത്. ഫേസ് 1, ഫേസ് 2 പരീക്ഷണങ്ങളാണ് നടത്തുക. ഫേസ് 1ൽ 375 പേരിലാണ് പരീക്ഷിക്കുക. ഇതിൽ പരമാവധി 100 പേർ എയിംസിൽ നിന്നുള്ളവരായിരിക്കും

നോർത്ത് ഗോവയിലെ പെർനെം താലൂക്കിലുള്ള റെഡ്കർ ഹോസ്പിറ്റലിൽ നിന്ന് പത്ത് വോളന്റിയർമാരെയാണ് പരീക്ഷണങ്ങൾക്ക് തിരഞ്ഞെടുക്കുന്നത്. കോവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാൻ ഞായറാഴ്ചയാണ് എയിംസ് എത്തിക്കല്‍ കമ്മറ്റി അനുമതി നല്‍കിയത്. ഇന്ത്യന്‍ കൗണ്‍ലില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് അഥവാ ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവ പറയുന്നത് രാജ്യത്ത് വികസിപ്പിച്ചു വരുന്ന കൊറോണ വൈറസിനെതിരെയുള്ള വാക്‌സിനായ കോവാക്‌സിന്‍ (Covaxin) പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 15നോ അതിനു മുൻ‍പോ പോലും ഇറക്കാനാകുമെന്നാണ്. അങ്ങനെ വന്നാല്‍ ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ പോലും അതൊരു സംഭവം തന്നെയായിരിക്കും. അതിനുള്ള സാധ്യതകള്‍ എത്രമാത്രമുണ്ട് എന്ന് ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്

ഈ അവസരത്തിൽ എന്താണ് കോവാക്സിൻ എന്നതിനെക്കുറിച്ച് കൂടുതൽ അറിയാം ..

ഐസിഎംആറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും (എന്‍ഐവി) ഭാരത് ബയോടെക് ഇന്ത്യ (ബിബിഐഎല്‍) എന്ന കമ്പനിയും സംയുക്തമായാണ് കോവാക്‌സിന്‍ വികസിപ്പിച്ചത്. ഇതിനെ ഒരു ഇനാക്ടിവേറ്റഡ് വാക്‌സിന്‍ എന്നാണ് സാങ്കേതികമായി വിശേഷിപ്പിക്കുന്നത് . എന്നു പറഞ്ഞാല്‍ നശിപ്പിച്ച കോവിഡ്-19 വൈറസുകളുടെ ഭാഗങ്ങളില്‍ നിന്നാണ് ഇത് വികസിപ്പിക്കുന്നത്.

ഗവേഷണത്തിന്റെ ഭാഗമായി എന്‍ഐവി, രോഗ ലക്ഷണമില്ലാതിരുന്ന കോവിഡ്-19 രോഗിയില്‍ നിന്നും വൈറസിനെ വേര്‍തിരിച്ചെടുത്ത് മെയ് മാസത്തിന്റെ തുടക്കത്തില്‍ ഭാരത് ബയോടെക് ഇന്ത്യയ്ക്ക് കൈമാറി. അവര്‍ ഹൈദരാബാദിലെ അതീവ സുരക്ഷിതമായ പരീക്ഷണ ലാബില്‍ ജീവനില്ലാത്ത വൈറസിനെ ഉപയോഗിച്ചുള്ള വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ശ്രമം ആരംഭിച്ചു

ഇത് ശരീരത്തില്‍ സംക്രമിക്കുകയോ, പകര്‍പ്പുണ്ടാക്കുകയോ (replicate) ചെയ്യില്ല. ഇതിന്റെ ഒരു ഡോസ് കുത്തിവച്ചു കഴിഞ്ഞാല്‍ ശരീരത്തിന് രോഗപ്രതിരോധശക്തി പ്രദാനം ചെയ്‌തേക്കും. ചത്ത വൈറസിനെതിരെ ശരീരം ആന്റിബോഡി ഉണ്ടാക്കുകയും കൊറോണാവൈറസിനെ പ്രതിരോധിക്കുകയും ചെയ്യുമെന്നാണ് ബിബിഐഎല്‍ പറയുന്നത്. ജീവനില്ലാത്ത വൈറസിനെ കൊണ്ട് നിര്‍മ്മിച്ച വാക്‌സിനുകള്‍ക്ക് മികച്ച സുരക്ഷാ റെക്കോര്‍ഡുണ്ട്..

ബിബിഐഎല്ലിന്റെ കോവാക്‌സിനെ പ്രീ-ക്ലിനിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഗിനി പന്നികള്‍, എലികള്‍ തുടങ്ങിയവയിലാണ് വാക്‌സിന്‍ പരീക്ഷിക്കുന്നത്. മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അനുവാദം തേടി ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനെ സമീപിക്കുന്നതിന് മുമ്പായിരുന്നു മൃഗങ്ങളില്‍ പരീക്ഷണം നടന്നത് . രണ്ടാം ഘട്ട പരീക്ഷണത്തിനുള്ള അനുമതിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്

ഇത് ഓഗസ്റ്റ് 15ന് മുൻപ് ഇത് അവതരിപ്പിക്കാനാണ് ശ്രമം. സാധാരണ ഗതിയില്‍ ഒരു വാക്‌സിന്റെ ഗുണം ഉറപ്പിക്കണമെങ്കില്‍ മൂന്നു പരീക്ഷണ ഘട്ടങ്ങളില്‍ കൂടെ കടന്നുപോകണം. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡര്‍ഡ് കണ്ട്രോള്‍, ഒന്നും രണ്ടും ഘട്ട ട്രയല്‍സിനു മാത്രമാണ് ഇതുവരെ അനുമതി നല്‍കിയിരിക്കുന്നത്. സിറ്റിആര്‍ഐയും, ബിബിഐഎലും നല്‍കിയിരിക്കുന്ന അപേക്ഷയില്‍ പറയുന്നത് തങ്ങള്‍ ഒന്നു രണ്ടും ഘട്ടം പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷവും മൂന്നു മാസവും എടുത്തേക്കുമെന്നു പ്രതീക്ഷിക്കുന്നു എന്നാണ്. ഒന്നാം ഘട്ടത്തിനു മാത്രം ഒരു മാസത്തിലേറെ എടുത്തേക്കുമെന്നും പറയുന്നു.

എന്നാല്‍, ഇന്ത്യയില്‍ തന്നെയുള്ള വിദഗ്ധര്‍ ഈ ടെസ്റ്റുകളെല്ലാം കൂടെ ഒന്നര മാസത്തിനുള്ളില്‍ എങ്ങനെയാണ് പൂര്‍ത്തിയാക്കുക എന്ന് തങ്ങള്‍ക്ക് ഒരു പിടിയും കിട്ടുന്നില്ലെന്നാണ് ഗ്ലോബല്‍ ഹെല്‍ത്, ബയോ എത്തിക്‌സ് ആന്‍ഡ് ഹെല്‍ത് പോളിസിയിലെ ഗവേഷകനായ ഡോയ ആനന്ദ്ഭന്‍ (Anant Bhan) പറയുന്നത്..

കൊറോണാവൈറസിനുള്ള വാക്‌സിന്‍ ഇറക്കാനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്ന ലോകത്തെമ്പാടുമുളള കമ്പനികള്‍ തങ്ങളുടെ വാക്‌സിന്‍ എത്താന്‍ ഇനിയും വളരെ കാലതാമസം എടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പലരും വളരെ മുന്നിലുമാണ്. എല്ലാ ട്രയല്‍ റിസള്‍ട്ടുകളും, സുരക്ഷ-ഫലപ്രാപ്തി ഡേറ്റ എന്നിവയും കിട്ടിയാല്‍ പോലും ഓഗസ്റ്റ് 15ന് പുറത്തിറക്കാന്‍ സാധിച്ചേക്കില്ല എന്ന് വാദിക്കുന്നവരും ഉണ്ട്

ഏതൊരു പുതിയൊരു മരുന്നിനേയും പോലെ വാക്‌സിനും നാല് ഘട്ടങ്ങളിലൂടെയുള്ള ക്ലിനിക്കല്‍ പരീക്ഷണത്തിന് വിധേയമാകണം. പ്രീ-ക്ലിനിക്കല്‍ ഘട്ടത്തില്‍ തുടങ്ങി ആയിരക്കണക്കിന് ആളുകളില്‍ പരീക്ഷിക്കുന്ന മൂന്നാം ഘട്ടം വരെ നീളുന്നു ഈ പരീക്ഷണം. ഡ്രഗ്‌സ് കണ്‍ട്രോളറില്‍ നിന്നും അനുമതി ലഭിച്ച് വിപണിയിലെത്തുന്ന മരുന്നിനെ നിര്‍മ്മാതാക്കള്‍ തുടര്‍ന്നും നിരീക്ഷിച്ചു കൊണ്ടേയിരിക്കണം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വാക്‌സിന്‍ രോഗികളില്‍ അനാവശ്യമായ പ്രഭാവം സൃഷ്ടിക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് ഇത് .

അതു കഴിഞ്ഞ് മൂന്നാം ഘട്ട പരീക്ഷണം സന്നദ്ധരായി എത്തുന്നവരില്‍ നടത്തിയ ശേഷം അതിന്റെ ഫലം വിലയിരുത്തിയ ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. ക്ലിനിക്കല്‍ ട്രയലുകള്‍ക്കു ശേഷം ഡേറ്റാ വിശകലനവും വേരിഫിക്കേഷനും നടത്തും. അതേക്കുറിച്ച് എഴുതി കാര്യങ്ങള്‍ പ്രസിദ്ധീകരിക്കും. ഇവ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ പരിശോധിക്കും. ഇതിനെയാണ് പിയര്‍ റിവ്യൂ എന്ന് വിളിക്കുന്നത്. ഇതിനു ശേഷമാണ് പൊതുജനത്തിന്റെ മേല്‍ കുത്തിവയ്ക്കുക. ഇതില്‍ ചില നടപടിക്രമങ്ങള്‍ മാറ്റാമെന്നുവരുകിലും എല്ലാം വേണ്ടന്നുവയ്ക്കാനാവില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

എന്നാല്‍, ഇപ്പോഴത്തേതു പോലെയുള്ള ചില അടിയന്തര ഘട്ടങ്ങളില്‍ ചില ട്രയലുകള്‍ വേഗത്തിലാക്കാം (fast-track). ആദ്യ രണ്ടു ഘട്ടങ്ങളിലെ പരീക്ഷണഫലം ആശാവഹമാണെങ്കില്‍ വേണമെങ്കില്‍ കുത്തിവയ്ക്കാന്‍ അടിയന്തര ഘട്ടമാണെങ്കില്‍ അനുവദിച്ചേക്കാമെന്നാണ് പേരു വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ഒരു വിദഗ്ധന്‍ പറഞ്ഞത്.

മൂന്നാം ഘട്ട പരീക്ഷണമില്ലാതെ വാക്‌സിന്‍ പുറത്തിറക്കാന്‍ ഇതിലൂടെ സാധിച്ചേക്കും. എന്നാല്‍, ഇങ്ങനെ അനുവദിക്കുന്ന വാക്‌സിന്‍ കുത്തിവയ്ക്കുന്നതിന് നിരവധി കര്‍ശന നിയന്ത്രണങ്ങളും ഉണ്ടാകാം. കൂടുതല്‍ ഡേറ്റയും വിപരീത ഫലം ഉളവായെങ്കില്‍ അതേപ്പറ്റിയുള്ള റിപ്പോര്‍ട്ടുകളും വേഗം സമര്‍പ്പിക്കണമെന്ന നിബന്ധനയോടെയാകാം ഇത് അംഗീകരിക്കുക എന്നാണ് അദ്ദേഹം പറയുന്നത്.

ആഗോള തലത്തില്‍ പരീക്ഷിക്കുന്ന വാക്‌സിനുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത കോവാക്‌സിനെ കൂടാതെ ആറോളം വാക്‌സിനുകള്‍ ഒന്നാം ഘട്ടം, രണ്ടാം ഘട്ടം പരീക്ഷണങ്ങളിലാണ്. കൂടാതെ, മറ്റൊരു അഞ്ചെണ്ണം ആഗോളതലത്തില്‍ ഒന്നാം ഘട്ട പരീക്ഷണത്തിലുമാണ്

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്;സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്  (12 minutes ago)

ഓപ്പറേഷൻ തൂഫാൻ; 12111 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും കഞ്ചാവും ഹെറോയിനും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു  (17 minutes ago)

ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട  (32 minutes ago)

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...  (50 minutes ago)

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (1 hour ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (1 hour ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (1 hour ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (1 hour ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (1 hour ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (2 hours ago)

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (2 hours ago)

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (3 hours ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (4 hours ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (4 hours ago)

അതിതീവ്ര ന്യൂനമർദ്ദം..  (4 hours ago)

Malayali Vartha Recommends