Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

ആന്റിജെന്‍ പരിശോധനയില്‍ നെഗറ്റീവാണെങ്കിലും കോവിഡ് ബാധിതരാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല... രോഗബാധയുടെ ആദ്യദിനങ്ങളില്‍മാത്രമാണ് ആന്റിജെന്‍ പരിശോധന പോസീറ്റീവ് ഫലം നല്‍കുന്നത് ..

09 DECEMBER 2020 12:30 PM IST
മലയാളി വാര്‍ത്ത

More Stories...

പക്ഷിപ്പനി മനുഷ്യരില്‍ പകരാതിരിക്കാന്‍ ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്

വീണ്ടും ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം... ഇടപ്പള്ളിയില്‍ താമസമാക്കിയ ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധത്തിന് പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ നാളെ ആരംഭിക്കും... പദ്ധതിയുടെ ഉദ്ഘാടനം കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

യൂറിക് ആസിഡ് ആണോ ? പെട്ടെന്ന് സുഖപ്പെടാന്‍ ചില പൊടിക്കൈകള്‍ ഇതാ; യൂറിക് ആസിഡിനെക്കുറിച്ചുള്ള കൃത്യമായ രോഗനിര്‍ണയത്തിന് ഡോക്ടറെ കാണേണ്ടതുണ്ട്; ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്തി യൂറിക് ആസിഡിനെ പിടിച്ചുകെട്ടാം!!

ഈ ലക്ഷണങ്ങളുണ്ടോ? പ്രായം കുറഞ്ഞവര്‍ക്കും സന്ധിവാതം വരാം...

കോവി‍ഡ് വ്യാപനം തുടരുന്നതിനിടയിൽ ആന്റിജൻ ടെസ്റ്റ് നെഗറ്റിവ് ആയവർക്കും കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തുന്നത് ആശങ്ക ഉണ്ടാക്കുന്നു.. രോഗബാധയുടെ ആദ്യദിനങ്ങളില്‍മാത്രമാണ് ആന്റിജെന്‍ പരിശോധന പോസീറ്റീവ് ഫലം നല്‍കുന്നത് ..

മാത്രമല്ല രോഗലക്ഷണമുള്ള പലരും ആന്റിജെന്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും അവർ കോവിഡ് പോസിറ്റിവ് ആകുന്നുമുണ്ട്.

ഔദ്യോഗിക ഡേറ്റ അനുസരിച്ച് ഡല്‍ഹിയില്‍ സെപ്റ്റംബര്‍ 1 നും നവംബര്‍ ഏഴിനും ഇടയില്‍ നടത്തിയ പരിശോധനകളില്‍ ഇത്തരത്തില്‍ 11 ശതമാനം പേരെങ്കിലും ആന്റിജെന്‍ പരിശോധനയില്‍ നെഗറ്റീവ് ആയ ശേഷം ആര്‍ടി-പിസിആര്‍ പരിശോധനയില്‍ പോസിറ്റീവായത് ഇതിന് ഉദാഹരണമാണ്

റാപിഡ് ആന്റിജെന്‍ പരിശോധനയില്‍ നെഗറ്റീവായ, രോഗലക്ഷണങ്ങളുള്ള 56,862 പേരില്‍ 32,903 പേരെയാണ് വീണ്ടും ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇവരില്‍ 3524 പേര്‍ കോവിഡ്19 പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു

രോഗം ബാധിച്ച് ഒരാഴ്ച കഴിഞ്ഞുവെങ്കില്‍ ആന്റിജെന്‍ പരിശോധനയില്‍ തെറ്റായ ഫലം ലഭിക്കാനുള്ള സാധ്യതയേറെയാണ് ..അതുകൊണ്ടുതന്നെ ആന്റിബോഡി പരിശോധനകൂടി നടത്തേണ്ടത് ആവശ്യമായി വരുന്നു

രോഗലക്ഷണമുള്ളവര്‍ ആന്റിജെന്‍ പരിശോധനയില്‍ നെഗറ്റീവ് ആയാലും ആര്‍ടി-പിസിആര്‍ പരിശോധന കൂടി നടത്തണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും
സെപ്റ്റംബറിൽ തന്നെ ആവശ്യപ്പെട്ടിരുന്നു

ഇതിനിടയിൽ കോവിഡ് വാക്സിൻ ഇന്ത്യയിൽ പെട്ടെന്ന് തന്നെ ലഭ്യമാകും എന്നത് പ്രതീക്ഷ ഉണർത്തുന്നുണ്ട് . ഇന്ത്യയിൽ കോവിഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ആഗോള മരുന്ന് നിർമ്മാണ കമ്പനിയായ ഫൈസർ ആണ് മുന്നോട്ട് വന്നിരിക്കുന്നത് . യുകെയിലും ബഹ്‌റൈനിലും അനുമതി നേടിയതിനു പിന്നാലെയാണ് ഫൈസർ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ (ഡിസിജിഐ) സമീപിച്ചിരിക്കുന്നത്

കോവിഡ് വാക്സിൻ രാജ്യത്ത് വിൽക്കാനും വിതരണത്തിനുമായി ഇറക്കുമതി ചെയ്യാൻ അനുവദിക്കണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസംബർ നാലിനാണ് ഫൈസർ ഇതു സംബന്ധിച്ച അപേക്ഷ ഡിസിജിഐക്ക് സമർപ്പിച്ചത്.ബ്രിട്ടണിലും, ബഹ്റിനും ലഭിച്ച അനുമതിക്ക് പിന്നാലെയാണ് ഫൈസ‍ർ ഇന്ത്യയെ സമീപച്ചത്.

അഞ്ച് കോവിഡ് പ്രതിരോധ വാക്‌സിനുകളാണ് ഇന്ത്യയിലടക്കം പരീക്ഷണ ഘട്ടത്തിലുള്ളത്. ഐസിഎംആറിന്റെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക്കിന്റെ വാക്‌സിനും ഓക്‌സ്ഫഡിന്റെ അസ്ട്രാസെനക വാക്‌സിനും അവസാനഘട്ട പരീക്ഷണത്തിലാണ്.

പൂണെ ആസ്ഥാനമായി പ്രവ‌ർത്തിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (Serum Institute of India). ഓക്സ്ഫഡ് സ‍ർവകലാശാലയുടെ (Oxford University) വാക്സിനും ഇന്ത്യയിൽ അടയന്തരമായി ഉപയോ​ഗിക്കാൻ അനുമതി ആവശ്യപ്പെട്ട് സിറം ഡ്ര​ഗ് കൺട്രോളർ ഓഫ് ഇന്ത്യക്ക് (DCGI) അപേക്ഷ നൽകി കഴിഞ്ഞു

വാക്സിൻ മൈനസ് 70 ഡി​ഗ്രി സെൽഷ്യസിൽ സൂക്ഷക്കണമെന്നൊരു നൂനതയാണ് ഫൈസറിന്റെ വാക്സിനുള്ളത്. എന്നാൽ സിറത്തിന്റെ കൊവിഷീൽഡ് 2-8 ഡി​ഗ്രി സെൽഷ്യസ് വരെ സൂക്ഷിക്കാൻ സാധിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ അറിയിക്കുന്നത്.

കഴിഞ്ഞ ആഴ്ചകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ വാക്സിൻ നി‌ർമാണ കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു. ആഴ്ചകൾക്കുള്ളിൽ ഇന്ത്യയിൽ കോവിഡ് വാക്സിനുകളെത്തുമെന്ന് സന്ദർശനത്തിന് ശേഷം മോദി അറിയിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം  (1 hour ago)

രണ്ട് ഫയർ യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമം  (1 hour ago)

കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ്... സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി  (2 hours ago)

വയോധികന് ദാരുണാന്ത്യം...  (3 hours ago)

സ്വർണവിലയിൽ വർദ്ധനവ്...  (3 hours ago)

പല ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി  (3 hours ago)

കെഎസ്‌ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ്....  (3 hours ago)

ഒരു രാഷ്ട്രീയത്തോടും എതിർപ്പില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ....  (4 hours ago)

കിണറിനുള്ളിൽ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി....  (4 hours ago)

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ചവരിൽ ഒരാളാണ് മന്നത്ത് പത്മനാഭനെന്ന് മുഖ്യമന്ത്രി  (4 hours ago)

ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ ആരംഭിക്കും...  (4 hours ago)

യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു....  (5 hours ago)

പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പോലീസ്  (5 hours ago)

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ....  (5 hours ago)

. ട്രെയിനുകൾ വൈകിയോടുന്നു...  (6 hours ago)

Malayali Vartha Recommends