Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഒരു ചേഞ്ച് ആർക്കാ ഇഷ്ടമല്ലാത്തത്..ഭംഗിക്ക് വേണ്ടി 'ഡൈ' അടിച്ചു; ജീവന്‍ പോയില്ലെന്ന് മാത്രം... !ഒരു വെറൈറ്റിയ്ക്ക് ശ്രമിച്ചതാ ...പക്ഷെ ...!

03 DECEMBER 2019 03:24 PM IST
മലയാളി വാര്‍ത്ത

പ്രായം ഒരു അക്കം മാത്രമെന്നൊക്കെ നമ്മൾ പറയാറുണ്ട് ,എന്നാൽ പ്രായം കൂടുംതോറും പ്രായത്തെ തോൽപ്പിക്കാനുള്ള കുഞ്ഞു കുഞ്ഞു പൊടികൈകൾ നമ്മൾ സ്വീകരിച്ച് പോകും. അത്തരത്തിൽ പലപ്പോഴും മുടിയിലെ നര കാണാതിരിക്കാന്‍ വേണ്ടി ഹെയര്‍ ഡൈ ഉപയോഗിക്കുന്നത് നമ്മുടെ നാട്ടില്‍ ഇപ്പോള്‍ പതിവ് കാഴ്ചയാണ്. എന്നാൽ ഇങ്ങനെ ഹെയര്‍ ഡൈ ചെയ്ത് അതിന്റെ ദോഷഫലം അനുഭവിച്ചവരും ചില്ലറ അല്ല . ഇംഗ്ലണ്ടിലെ എസക്‌സില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു വാര്‍ത്ത അത്തരത്തിലാണ് .

ഹെയര്‍ ഡൈ അടിച്ചതിന്റെ ഭാഗമായി താന്‍ നേരിട്ട ഭീകരമായ അവസ്ഥയെ ഓര്‍ത്ത് വിശദീകരിക്കുകയാണ് ഷാനണ്‍ തേര്‍സ്ട്ടണ്‍ എന്ന യുവതി. നര മറയ്ക്കാനൊന്നുമല്ല, പകരം ഭംഗിക്ക് വേണ്ടിയാണ് മുടി കളര്‍ ചെയ്യാന്‍ അന്ന് ഷാനണ്‍ തീരുമാനിച്ചത്. പന്ത്രണ്ട് വയസ് മുതല്‍ മുടി കളര്‍ ചെയ്യാറുണ്ടായിരുന്നു ഷാനണ്‍.

അതിനാല്‍ത്തന്നെ അതില്‍ പ്രത്യേകം എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് അവര്‍ക്ക് തോന്നിയില്ല. മുമ്പ് പല തവണ ഉപയോഗിച്ചതും യാതൊരുവിധ അലര്‍ജിയും ഉണ്ടാകാത്തതുമായ ഒരു ഡൈ ആയിരുന്നു അന്നും ഷാനണ്‍ ഉപയോഗിച്ചത്. ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സ്വന്തം ആന്റി തന്നെയാണ് ഷാനണ് മുടി കളര്‍ ചെയ്തുനല്‍കിയത്.

ഡൈ ഇട്ട് തുടങ്ങി അല്‍പസമയത്തിനകം തന്നെ തലയില്‍ ചെറിയ ചൊറിച്ചില്‍ തോന്നിയിരുന്നു. എന്നാല്‍ അത് കാര്യമാക്കിയില്ല. ഡാര്‍ക്ക് ബ്രൗണ്‍ നിറത്തില്‍ അടിച്ച കളര്‍ തന്നെ സുന്ദരിയാക്കിയെന്ന് ഷാനണിന് തോന്നി. അതിനാല്‍ തന്നെ വലിയ സന്തോഷത്തിലായിരുന്നു ഷാനണ്‍. എന്നാല്‍ പിറ്റേന്ന് സ്ഥിതിഗതികളാകെ മാറിമറിഞ്ഞു.

കഴുത്തില്‍ അവിടവിടെയായി ചുവന്ന നിറത്തില്‍ ചെറിയ മുഴകള്‍ കണ്ടു. വൈകാതെ മുഖമാകെ നീര് വന്നത് പോലെ വീങ്ങിവീര്‍ക്കാന്‍ തുടങ്ങി. ഒന്നും കാണാന്‍ കഴിയാത്തവണ്ണം കണ്‍പോളകള്‍ പോലും വീര്‍ത്തു. കഴുത്തും നെറ്റിത്തടവുമെല്ലാം അസാധാരണമായ വിധത്തിലായി മാറി. തലയാണെങ്കില്‍, തീയില്‍ വച്ചത് പോലെ ചുട്ടുപഴുക്കാന്‍ തുടങ്ങി.

ഒടുവില്‍ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചപ്പോഴേത്ത് ഷാനണിന്റെ അവസ്ഥ വളരെയധികം മോശമായിരുന്നു. ഹെയര്‍ കളറിലടങ്ങിയിരിക്കുന്ന 'പിപിഡി' എന്ന പദാര്‍ത്ഥം മൂലമുണ്ടായ അലര്‍ജിയാണ് സംഭവമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരുന്നും ചികിത്സയുമെല്ലാം തുടങ്ങിയിട്ട് പോലും, തലയും മുഖവുമൊന്നും പഴയ പരുവത്തിലാകുന്നില്ല. ഇതിനിടെ ശ്വാസതടസവും തുടങ്ങി.

എന്തായാലും അപകടമൊന്നുമില്ലെന്ന് അധികം വൈകാതെ ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കി. പതിയെ ഷാനണ്‍ സാധാരണഗതിയിലേക്കെത്തി. എങ്കിലും ഒരു മാസത്തോളം മുഖവും കഴുത്തുമെല്ലാം നീര് വന്ന പരുവത്തില്‍ തന്നെയായിരുന്നു.

ഇപ്പോള്‍ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണ് ഷാനണ്‍. ഒരു സാമൂഹ്യപ്രവര്‍ത്തക കൂടിയായ ഷാനണ്‍, വിഷയത്തിന്റെ പ്രസക്തി കണക്കിലെടുത്താണ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള തന്റെ അനുഭവം തുറന്നുപറഞ്ഞിരിക്കുന്നത്. സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ ഏതുമാകട്ടെ, ഓരോ തവണ ഉപയോഗിക്കുമ്പോഴും അതില്‍ എന്തെങ്കിലും അലര്‍ജി വരുമോ ഇല്ലയോ എന്ന് പരിശോധിക്കേണ്ടതുണ്ട് എന്ന് ഷാനണ്‍ ഊന്നിപ്പറയുന്നു. പലപ്പോഴും അവിചാരിതമായിട്ടായിരിക്കും ശരീരം പല രാസപദാര്‍ത്ഥങ്ങളോടും പ്രതികരിക്കുകയെന്നും ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധ പുലര്‍ത്തുക മാത്രമേ പരിഹാരമുള്ളൂവെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (9 minutes ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (21 minutes ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (26 minutes ago)

ഓപ്പറേഷൻ തൂഫാൻ:  (54 minutes ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (57 minutes ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (1 hour ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (1 hour ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (1 hour ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (1 hour ago)

കേരള പൊലീസിന് 15,030 പിഴ  (2 hours ago)

ഇറാന്റെ കൂര ശിക്ഷ...  (2 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (2 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (3 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (4 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (4 hours ago)

Malayali Vartha Recommends