Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ആഹാരം വെടിഞ്ഞുള്ള ആചാരം മാത്രമല്ല ; മാരക രോഗങ്ങൾ തടയാനുള്ള മാർഗം കൂടിയത് ; നോമ്പെടുക്കുന്നവർ ഇതൊന്നും അറിയാതിരിക്കരുത്

04 DECEMBER 2019 04:21 PM IST
മലയാളി വാര്‍ത്ത

ഭൂമിയിലേക്ക് അരിച്ചിറങ്ങുന്ന മഞ്ഞ് കണങ്ങൾ...വൈകുന്നേരങ്ങളിൽ ഉയർന്ന് കേൾക്കുന്ന കരോൾ ഗാനങ്ങൾ... ലോക രക്ഷിതാവായ യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയെ ഓർമ്മിപ്പിക്കുന്ന ക്രിസ്തുമസ് എത്താൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി. അതിന് മുന്നോടിയായി നോമ്പിനായി ഒരുങ്ങുകയാണ് ഏവരും. നോമ്പെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക് അത് ഒരു പതിവ് എന്ന തലത്തിന് അപ്പുറത്ത് നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളതാണ് നോമ്പ്. നോമ്പെടുക്കുന്നവർ ഈ കാര്യങ്ങൾ അറിയുക. നോവ്, അൻപ് എന്നീ പദങ്ങളിൽ നിന്നാണ് നോമ്പ് എന്ന വാക്കിന്റെ വരവ് എന്നു പറയപ്പെടുന്നു. നോവ് എന്നാൽ വേദന. അൻപ് എന്നാൽ കരുണ. ചെയ്ത തെറ്റുകൾക്കു പ്രായശ്ചിത്തവും െെക്രസ്തവ സഹജമായ കരുണയും പ്രകടമാക്കുന്നതിനുള്ള പ്രാർഥനാ നിറഞ്ഞ കാലം കൂടിയാണ് കടന്ന് വരുന്നത്. കത്തോലിക്കർ ഉൾപ്പെടെയുള്ള വിവിധ െെക്രസ്തവസഭകളിലെ വിശ്വാസികളുടെ ജീവിതത്തെ സൂക്ഷ്മമായി ശ്രദ്ധിച്ചാലറിയാം, ക്രിസ്മസിന് ഒരുക്കമായുള്ള നോമ്പ് ഏറെ പ്രധാനമാണെന്ന്. ഡിസംബർ ഒന്നു മുതൽ 24 വരെ അവർ മനസ്സും ശരീരവും വ്രതശുദ്ധിയോടെ യേശുവിന്റെ പിറവിത്തിരുനാളിനായി പാകപ്പെടുത്തുന്നു. പൗരസ്ത്യ കത്തോലിക്കാസഭകളിൽ ക്രിസ്മസിനു മുൻപായി 25 ദിവസത്തിലേറെ നോമ്പെടുത്തു ത്യാഗപൂർവമായി ഒരുങ്ങിയിരുന്നുവെന്നു ചരിത്രം പറയുന്നുണ്ട്.


നോമ്പ് ക്രിസ്ത്യാനിയുടെ ആത്മനിയന്ത്രണത്തിന്റെ അടയാളമാണ്. ത്യജിക്കുക എന്നൊരു ആത്മീയ തലം കൂടി ക്രിസ്ത്യൻ ജീവിതത്തിലുണ്ട്. ത്യജിക്കൽ ആത്മബലം വർധിപ്പിക്കുന്നു. ലഭിക്കുമ്പോഴല്ല ത്യജിക്കുമ്പോഴാണ് ക്രിസ്ത്യാനി ആത്മീയമായി കൂടുതൽ കരുത്തരാകുന്നത്. സ്വയംവിശുദ്ധീകരണത്തിന്റെ അടയാളങ്ങളാണ് നോമ്പും ഉപവാസവുമൊക്കെ. കൂടുതൽ െെദവത്തോടടുക്കുന്നതിനു നമ്മെത്തന്നെ വിശുദ്ധീകരിക്കലാണത്. ഇതിനു പലവിധ രീതികളുണ്ട്. അതിൽ ഒന്നു മാത്രമാണ് ഭക്ഷണനിയന്ത്രണം. എല്ലാ കാര്യങ്ങളിലും നിയന്ത്രണം പുലർത്തണം. നോമ്പു കാലത്തു ശരീരത്തിനും മനസ്സിനും ഒരുപോലെ വിശുദ്ധി നൽകണം. ചിന്തയിലും വായനയിലും കാഴ്ചയിലും ആസ്വാദനത്തിലും സംസാരത്തിലുമെല്ലാം വിശുദ്ധീകരണം ആവശ്യമുണ്ട്. അതുകൊണ്ടാണ് നോമ്പുകാലത്തു സിനിമ കാണുന്നതുപോലും ഒഴിവാക്കുന്നത്. മദ്യപാനം, ലഹരി, പുകവലി ഇതെല്ലാം ഒഴിവാക്കുന്നവരുണ്ട്. നോമ്പുകാലമത്രയും െെലംഗികതയിൽ നിന്നു മാറിനിൽക്കുന്നവരുണ്ട്. നോമ്പെടുക്കുന്നവർ അറിയുക നിരവധി ആരോഗ്യ ഗുണങ്ങൾ ഈ ശീലത്തിന് ഉണ്ട്. നോമ്പിന്റെ ആരോഗ്യഗുണങ്ങൾ ഇവയാണ്. മാംസാഹാരം കൂടുതൽ കഴിക്കുന്നതിനാൽ പലർക്കും ഫാറ്റി ലിവർ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് സിറോസിസിലേക്കും മഹോദരത്തിലേക്കുമെത്താനുള്ള സാധ്യത ഏറെയാണ് . മാത്രമല്ല അമിതഭാരം കൊണ്ടുണ്ടാകുന്ന രോഗങ്ങൾ മറ്റൊരു വശത്തുണ്ട്. ശരീരത്തിൽ കൊഴുപ്പ് കൂടുതലാകുന്നത്തും ഹൃദ്രോഗത്തിൽ കലാശിക്കുന്നുണ്ട്.

നോമ്പ് ഇത്തരം ജീവിത െെശലീരോഗങ്ങളിൽ നിന്നെല്ലാം അകന്നു നിൽക്കാൻ സഹായകമാകുന്നു. ആഹാര നിയന്ത്രണം വരുമ്പോൾ അതിന്റേതായ ആരോഗ്യഗുണങ്ങൾ ശരീരത്തിനുണ്ടാകുന്നു. എന്നാൽ ശരീരത്തിന്റെ ഭാരം കുറയ്ക്കൽ പോലെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഒരു വഴി മാത്രമായി നോമ്പിനെ പരിഗണിക്കരുത് എന്ന കാര്യം മറക്കരുത്. ഉപവാസം മൂലമുണ്ടാകുന്ന ക്ഷീണം മറ്റാരും അറിയാതിരിക്കുന്നതിന് മുഖം കഴുകി മുടിയിൽ എണ്ണ പുരട്ടിയിരിക്കണമെന്നു യേശു പറയുന്നു. പ്രസന്നതയോടെ ഉപവസിക്കണമെന്നർഥം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏവരും നോമ്പിനായി ഒരുങ്ങുന്നത്. സ്വയം ശുദ്ധീകരണത്തിനുള്ള കാലമാണിത്.നോമ്പുകാലത്തു നല്ല പോഷണം അടങ്ങിയ പച്ചക്കറികൾ ഉൾപ്പെടുന്ന വെജിറ്റേറിയൻ ആഹാരം കഴിക്കാം. കടല, പയറുവർഗങ്ങൾ ഇവ ധാരാളം പ്രോട്ടീൻ നൽകും. ഇലക്കറികളും ധാരാളം ഉപയോഗിക്കാം. കപ്പ, ചേന, കാച്ചിൽ പോലുള്ള കിഴങ്ങുവർഗങ്ങളും ധാരാളം ഉപയോഗിക്കുന്നവരുണ്ട്. ഒരു പോഷണ അപര്യാപ്തതയും നോമ്പ് നമുക്കു സമ്മാനിക്കുന്നില്ല. മറിച്ച് കുറച്ചുകൂടി ഉണർവ് നൽകുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (10 minutes ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (22 minutes ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (27 minutes ago)

ഓപ്പറേഷൻ തൂഫാൻ:  (55 minutes ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (58 minutes ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (1 hour ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (1 hour ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (1 hour ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (1 hour ago)

കേരള പൊലീസിന് 15,030 പിഴ  (2 hours ago)

ഇറാന്റെ കൂര ശിക്ഷ...  (2 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (2 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (3 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (4 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (4 hours ago)

Malayali Vartha Recommends