Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

മുഖത്ത് വളര്‍ത്തുപൂച്ച കയറിയിരുന്ന് 9 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം; വളർത്തുമൃഗങ്ങൾ വില്ലന്മാരാകുമ്പോൾ മാതാപിതാക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

05 DECEMBER 2019 06:30 PM IST
മലയാളി വാര്‍ത്ത

തൊട്ടിലില്‍ കിടന്ന് ഉറങ്ങുന്ന കുട്ടിയുടെ മുഖത്ത് വളര്‍ത്തുപൂച്ച കയറിയിരുന്ന് 9 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കുഞ്ഞിനെ ഉറക്കി കെടുത്തിയ ശേഷം അടുക്കളയില്‍ ജോലി ചെയ്യവെയാണ് ഉറങ്ങി കിടന്ന കുഞ്ഞിന്റെ മുഖത്ത് പൂച്ച കയറിയിരുന്നത്. ഉക്രൈനിലാണ് അതിദാരുണമായ സംഭവം നടന്നത്. വീട്ടിൽ വളർത്തിയ രണ്ട് വളർത്തുപൂച്ചകളിൽ ഒന്നാണ് അലക്‌സാണ്ട്ര എന്ന കുഞ്ഞിന്റെ ജീവനെടുത്തത്.

ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ മുഖത്ത് കയറി കിടന്ന പൂച്ചയും ഉറങ്ങിപോയതോടെയാണ് കുഞ്ഞിന് ജീവൻ നഷ്ടമായത്. വീട്ടുജോലികൾ കഴിഞ്ഞ് കുഞ്ഞിനെ നോക്കാനെത്തിയപ്പോഴായിരുന്നു പൂച്ചയുടെ ശരീരത്തിനു താഴെ അനക്കമില്ലാതെ കിടന്ന കുരുന്നിനെ കണ്ടത്. കുട്ടിയെ ഉണര്‍ത്താന്‍ ശ്രമം നടത്തിയെങ്കിലും കുഞ്ഞിന് ശ്വാസമില്ലെന്ന് മനസിലായി. ഉടനെ ഇവര്‍ പാരാമെഡിക്‌സില്‍ വിളിച്ച്‌ വിവരമറിയിച്ചു. അവരെത്തി 40 മിനിറ്റുകളോളം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുഞ്ഞ് മരണപ്പെട്ടിരുന്നു.കുട്ടികൾ ഉള്ള വീട്ടിൽ വളർത്തു മൃഗങ്ങളെ വളർത്താമോ ? പല മാതാപിതാക്കളും സ്ഥിരം ചോദിക്കുന്ന ഒരു ചോദ്യമാണത്. വീട്ടിൽ ഒരു കുഞ്ഞു ജനിക്കുമ്പോഴേക്കും ഉണ്ടായിരുന്ന അരുമ മൃഗങ്ങളെ വിൽക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. പലപ്പോഴും നമ്മുടെ അശ്രദ്ധ തന്നെയാണ് ഇത്തരം ദാരുണ സംഭവങ്ങൾക്ക് പിന്നിലെ വില്ലനായി മാറുന്നത്. വളർത്തുമൃഗങ്ങളിൽ നിന്നും രോഗങ്ങൾ ഉണ്ടാകുമോ? പട്ടി, പൂച്ച തുടങ്ങിയവയുടെ രോമങ്ങൾ കുട്ടികളുടെ വായിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിക്കുമോ? മൃഗങ്ങൾ ഉപദ്രവിക്കുമോ ? തുടങ്ങിയ ചിന്തകൾ മാതാപിതാക്കളെ അലട്ടുന്ന പ്രശ്നങ്ങൾ തന്നെയാണ്.

എന്നാൽ വളർത്തുമൃഗങ്ങൾ ഒരിക്കലും നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം തകർക്കില്ല. മറിച്ച്, അവരെ കൂടുതൽ ഊർജസ്വലരാക്കി മാറ്റുകയെ ഉള്ളൂ. വളർത്തുമൃഗങ്ങളെ വളർത്തുന്ന വീട്ടിലെ കുട്ടികൾക്ക് മറ്റു കുട്ടികളെ അപേക്ഷിച്ച് ഐക്യു ലെവലാ വളരെ കൂടുതലാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. വളർത്തുമൃഗങ്ങളുമായുള്ള സമ്പർക്കം, കളി , ചിരി എന്നിവ കുട്ടികളെ കൂടുതൽ മിടുക്കരാക്കുന്നു. ഭക്ഷണം പങ്കുവയ്ക്കുക, സ്നേഹം പ്രകടിപ്പിക്കുക, ശ്രദ്ധ കാണിക്കുക തുടങ്ങിയ കാര്യങ്ങൾ കുട്ടികൾ സ്വയം മനസിലാക്കുന്നതിന് വീട്ടിൽ വളർത്തു മൃഗങ്ങൾ ഉണ്ടാകുന്നത് സഹായിക്കും. സഹജീവികളോടുള്ള സ്നേഹവും കരുണയും ആർദ്രതയുമെല്ലാം കുട്ടികളിൽ വളർത്തുന്നതിന് വളർത്തുമൃഗങ്ങൾ സഹായിക്കുമെന്ന്  പുതിയ പഠനങ്ങൾ തെളിയിക്കുന്നുണ്ട്. വളർത്തു മൃഗങ്ങളെ വളർത്തുന്ന വീടുകളിലെ കുട്ടികൾ വാശിക്കാരാകില്ല എന്നും പഠനം പറയുന്നു.

എന്നാൽ ഏതൊരു രക്ഷകർത്താവും ഭയക്കുന്നപോലെ തന്നെ വളർത്തുമൃഗങ്ങളിൽ നിന്നും അസുഖങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. രോമം കൊഴിയുന്ന വളർത്തു പട്ടികളെയും പൂച്ചകളെയും ഒഴിവാക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (3 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (4 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (5 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (5 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (6 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (6 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (6 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (7 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (8 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (8 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (8 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (9 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (9 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (10 hours ago)

Malayali Vartha Recommends