Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

ആരോഗ്യമുള്ള നാഡികളുടെ പ്രവര്‍ത്തനം അനുകരിക്കുന്ന കൃത്രിമ നാഡികളെ നിർമ്മിച്ച് ശാസ്ത്രജ്ഞര്‍; നിർമ്മിച്ചെടുത്തത് വിരൽത്തുമ്പിൽ വയ്ക്കാവുന്ന ചെറിയ കൃത്രിമ നാഡികൾ: ഹൃദയസംബന്ധമായ രോഗങ്ങളിലും പക്ഷാഘാതം, അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങളിലും ഇത്തരം നാഡികളെ ഉപയോഗിക്കാനാകുമെന്ന് പ്രതീക്ഷ

10 DECEMBER 2019 04:17 PM IST
മലയാളി വാര്‍ത്ത

ആരോഗ്യമുള്ള നാഡികളുടെ പ്രവര്‍ത്തനം അനുകരിക്കുന്ന കൃത്രിമ നാഡികളെ നിർമ്മിച്ച് ശാസ്ത്രജ്ഞര്‍. വിരൽത്തുമ്പിൽ വയ്ക്കാവുന്ന ചെറിയ കൃത്രിമ നാഡികളാണ് നിർമ്മിച്ചിരിക്കുന്നത്. പക്ഷാഘാതം പോലുള്ള ദീര്‍ഘകാല നാഡീ സംബന്ധമായ അസുഖങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ കണ്ടെത്തല്‍ സഹായകമാകുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. ബ്രിസ്‌റ്റോള്‍, സൂറിച്ച്, ഓക്‌ലാൻഡ് സര്‍വ്വകലാശാലകളിലെ ഗവേഷകര്‍ സംയുക്തമായാണ് ഈ പഠനം നടത്തിയത്.

ഗവേഷണഫലം നേച്ചർ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവര്‍ത്തനം തടസപ്പെട്ട ഭാഗത്തെ നാഡികള്‍ മാറ്റി പുതിയവ സ്ഥാപിച്ച് അവയവങ്ങളുടെ പ്രവര്‍ത്തനം പഴയപടിയാക്കാന്‍ കഴിയും. വിവിധ സന്ദര്‍ഭങ്ങളില്‍ നാഡികള്‍ പ്രവര്‍ത്തിക്കുന്നത് അനുകരിച്ചുകൊണ്ട് കൃത്രിമ നാഡികളെ പ്രതികരിക്കാന്‍ സന്നദ്ധമാക്കുകയെന്നതായിരുന്നു പ്രധാന വെല്ലുവിളി.

ഹൃദയസംബന്ധമായ രോഗങ്ങളിലും പക്ഷാഘാതം, അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങളിലും ഇത്തരം നാഡികളെ ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷ. വളരെ കുറച്ച് ഊര്‍ജ്ജം മാത്രമേ ഈ കൃത്രിമ നാഡികള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമുള്ളൂ എന്നതാണ് ഗവേഷകര്‍ ഈ കണ്ടുപിടുത്തത്തിന്റെ പ്രധാന നേട്ടമായി അവതരിപ്പിക്കുന്നത്. നാഡികളുടെ പ്രവര്‍ത്തനം അനുകരിക്കാന്‍ ശേഷിയുള്ള കൃത്രിമ നാഡികളുടെ കണ്ടെത്തല്‍ ദീര്‍ഘകാലമായി നാഡീസംബന്ധമായ രോഗങ്ങളാല്‍ വലയുന്നവര്‍ക്ക് അനുഗ്രഹമാകുമെന്നാണ് കരുതപ്പെടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (5 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (6 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (6 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (6 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (6 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (6 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (6 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (7 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (7 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (10 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (10 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (10 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (11 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (11 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (14 hours ago)

Malayali Vartha Recommends