Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

വയനാട്ടിലേക്കുള്ള വിനോദയാത്രാ സംഘത്തിലെ മൂന്ന് യുവാക്കളുടെ വിയോഗത്തിൽ ആറാട്ടുപുഴ നടുങ്ങി; അവധിക്കാലത്തെ വിനോദ യാത്രകൾ സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക ; അപകടങ്ങൾ ഒഴിവാക്കാം

20 DECEMBER 2019 05:56 PM IST
മലയാളി വാര്‍ത്ത

വിനോദയാത്രക്ക് പോയ യുവാക്കളുടെ വിയോഗത്തിൽ നടുങ്ങിയിരിക്കുകയാണ് ആറാട്ടുപുഴ. വിനോദയാത്രാ സംഘത്തിലെ മൂന്നുപേരാണ് വയനാട്ടിൽ മുങ്ങി മരിച്ചത്.ഈ വാർത്ത ആറാട്ടുപുഴയെന്ന തീരദേശഗ്രാമത്തെ നടുക്കുകയുണ്ടായി . അടുത്ത സൃഹൃത്തുക്കളും അയൽവാസികളുമായ മൂന്നുപേരായിരുന്നു മുങ്ങി മരിച്ചത് . ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻമണ്ണേൽ ധനേശന്റെ മകൻ നിധിൻ (24), പെരുമ്പള്ളി പീക്കാട്ടിൽ കാർത്തികേയന്റെ മകൻ ജിതിൻ (23), രാമഞ്ചേരി പുത്തൻമണ്ണേൽ ബിനുവിന്റെ മകൻ ബിജിലാൽ (20) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു ഇവർ ഉൾപ്പെട്ട ആറ് അംഗ സംഘം വയനാട്ടിലേയ്ക്ക് പോയത്. വാടകയ്ക്കെടുത്ത കാറിലായിരുന്നു ആറുപ്പേരും പോയത്. സർവേയർ പരീക്ഷ പാസായ വ്യക്തിയാണ് നിധിൻ . ഗൾഫിലേയ്ക്ക് പോകാനുള്ള ഇന്റർവ്യൂ ത്യശൂരിലുണ്ടെന്ന് കള്ളം പറഞ്ഞായിരുന്നു ഇടവർ വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു ദുഃഖ വാർത്ത അറിഞ്ഞത് . നിധിന്റെ തൊട്ടയൽവാസിയും ബന്ധുവുമാണ് ജിതിൻ. ഇരുവരുടെയും പിതാക്കന്മാർ മത്സ്യത്തൊഴിലാളികളാണ്. മേസ്തരിപ്പണിക്കാരനാണ് ബിജിലാൽ . ഇവർ സ്ഥിരമായി വിനോദയാത്രകൾക്ക് പോകാറുണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു. വയനാട്ടിലേക്കുള്ള യാത്രാ വിവരങ്ങളും ഫോട്ടോകളും വാട്ട്സ് ആപ്പിലും ഫേസ്ബുക്കിലുമായി ഇവർ പങ്കുവെച്ചിരുന്നു.


വിനോദയാത്രകൾ ഉൾപ്പെടെ നിരവധി യാത്രകൾ ചെയ്യുന്നവരാണ് നാം ഓരോരുത്തരും . ഇപ്പോൾ അവധിക്കാലം കൂടിയാണ് . ജോലി ആവശ്യത്തിനും ബിസിനസ് ആവശ്യത്തിനുമെല്ലാം ധാരാളമായി യാത്ര ചെയ്യുന്നവരുമുണ്ട് .വിനോദ യാത്രകൾ പോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്നായിരിക്കും.

* പോകുന്ന സ്ഥലം തീരുമാനിച്ചുകഴിഞ്ഞാൽ അവിടെയെത്തിയ ശേഷമുള്ള യാത്രകളും താമസവും എങ്ങനെയെന്നു കൂടി ഉറപ്പാക്കണം. ഇതിനായി ടൂറിസ്റ്റ് വെബ്സൈറ്റുകളോ ട്രാവൽ ഏജൻസികളെയോ സമീപിക്കുക .


* പോകാനുദ്ദേശിക്കുന്ന സ്ഥലത്തിനടുത്ത് ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കിൽ അവരുടെ ഫോൺനമ്പറും അ‍ഡ്രസ്സും കൂടെ കരുതാകുന്നതാണ്

* പതിവായി കഴിക്കുന്ന മരുന്നുകൾ കൂടാതെ മറ്റ് അത്യാവശ്യ മരുന്നുകളും നിങ്ങളുടെ ആരോഗ്യവിവരങ്ങൾ രേഖപ്പെടുത്തിയ ഹെൽത്ത് കാർഡും കരുതുക .


* ചെറിയ യാത്രയാണെങ്കിൽ ലഘുഭക്ഷണവും വെള്ളവും കൂടെ കരുതുന്നത് നല്ലതാണ് . ശുചിത്വമില്ലാത്ത ഇടങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കരുത്.

* മാത്രമല്ല വെള്ളക്കെട്ട് പോലുള്ള ഇടങ്ങളിൽ അപകട സാധ്യത കൂടുതലാണ്.അത് കൊണ്ട് ആ സ്ഥലങ്ങളിൽ എത്തുമ്പോൾ വളരെയധികം സൂക്ഷിക്കുകയും ചെയ്യുക. നീന്തൽ നന്നയി അറിയാമെങ്കിൽ പോലും ചെല്ലുന്ന സ്ഥലത്തെ സാഹചര്യങ്ങൾ നമുക്ക് പരിചയമില്ലാത്തതിനാൽ നീന്തലിന് ഇറങ്ങുമ്പോൾ ശ്രദ്ധിക്കുക.

* യാത്രയിൽ അധികം ആഭരണങ്ങൾ അണിയാതിരിക്കാൻ ഓർക്കുക. മോഷണത്തെ ഒഴിവാക്കാൻ കഴിയും .

* യാത്ര പോകുന്ന സമയം കൂടുതൽ പണവും കൈയിൽ കരുതരുത്. പകരം എടിഎം, ഇന്റർനെറ്റ് ബാങ്കിങ്, ട്രാവലേഴ്സ് ചെക്ക് പോലുള്ളവ പ്രയോജനപ്പെടുത്താവുന്നതാണ്. ∙

* കുട്ടികൾ കൂട്ടം തെറ്റിപ്പോകാതെ നോക്കണം. തീരെ ചെറിയ കുട്ടികളുടെ പോക്കറ്റിൽ മേൽവിലാസമെഴുതിയ കുറിപ്പ് ഇട്ടുകൊടുക്കുക

* ദൂര യാത്രകൾ പോകുമ്പോൾ നിങ്ങൾ ഡ്രൈവ് ചെയ്യുക, അല്ലെങ്കിൽ ഡ്രൈവറെ കൂട്ടി പോകുകയോ ചെയ്യുമ്പോൾ തീർച്ചയായും ഓർക്കുക. 'വണ്ടി നിർത്തൂ, കാപ്പി നുകരൂ, ഉറങ്ങൂ' അയർലണ്ടിൽ ഉള്ള റോഡ് സേഫ്റ്റി അതോറിട്ടി എഫ് എം റേഡിയോ, ടിവി വഴിയൊക്കെ സ്ഥിരമായി പരസ്യപ്രസ്താവന നടത്തുന്നതാണ് ഇത്. വിനോദ യാത്രകൾ രായ്‌ക്കുരാമാനം യാത്ര ആണെങ്കിൽ നിങ്ങളുടെ താമസം ഒരുക്കുന്ന കൂട്ടത്തിൽ ഹോട്ടലിൽ/വിശ്രമ കേന്ദ്രത്തിൽ ഒരു ബെഡ് ഡ്രൈവർക്കും കൂടി ബുക്ക് ചെയ്യാൻ മറക്കരുത്. യാത്രകൾ പ്ലാൻ ചെയുമ്പോൾ ഇതും കൂടി പ്ലാൻ ചെയ്തു വേണം ബഡ്ജറ്റ് ഉണ്ടാക്കാൻ. കാരണം നിങ്ങളുടെ ജീവൻ ഡ്രൈവറുടെ കൈകളിൽ ആണ്. അദ്ദേഹം നന്നായി ഉറങ്ങേണ്ടത് നിങ്ങളുടെയും കൂടി ആവശ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (15 minutes ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (27 minutes ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (32 minutes ago)

ഓപ്പറേഷൻ തൂഫാൻ:  (1 hour ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (1 hour ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (1 hour ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (1 hour ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (1 hour ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (1 hour ago)

കേരള പൊലീസിന് 15,030 പിഴ  (2 hours ago)

ഇറാന്റെ കൂര ശിക്ഷ...  (2 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (3 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (3 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (4 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (5 hours ago)

Malayali Vartha Recommends