Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും

കാന്‍സറിലെ വില്ലൻ ഇവനാണ്, പലപ്പോഴും രോഗലക്ഷണങ്ങൾ കൃത്യമായി തിരിച്ചറിയാൻ കഴിയാതെ പോകുന്നതും നേരത്തെ കണ്ടെത്താന്‍ കഴിയാത്തതുമാണ് രോഗം കൈവിട്ടുപോകുന്നത്... ബ്ലഡ് കാൻസറിന്‌ പിന്നിലെ കാരണങ്ങള്‍ ഇതാണ്, അവഗണിക്കരുതേ ഈ ലക്ഷണങ്ങൾ

21 DECEMBER 2019 10:32 AM IST
മലയാളി വാര്‍ത്ത

ക്യാന്‍സറില്ലാതെ, ക്യാന്‍സറാണെന്ന് തെറ്റിദ്ധരിച്ച് വീട്ടമ്മയ്ക്ക് കീമോതെറാപ്പി ചെയ്ത ഞെട്ടിക്കുന്ന വാര്‍ത്ത നമ്മള്‍ കേട്ടതാണ്. പലപ്പോഴും രോഗലക്ഷണങ്ങൾ കൃത്യമായി തിരിച്ചറിയാൻ കഴിയാതെ പോകുന്നതും നേരത്തെ കണ്ടെത്താന്‍ കഴിയാത്തതുമാണ് രോഗം കൈവിട്ടുപോകുന്നത്. ക്യാന്‍സര്‍ എത്രത്തോളം മാരകമായ അസുഖമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സറുകളും ഭേദമാക്കാവുന്ന തരത്തില്‍ വൈദ്യശാസ്‌ത്രം ഏറെ പുരോഗതി കൈവരിച്ചുകഴിഞ്ഞു. രക്തോല്‍പ്പാദനം കുറയുന്ന അവസ്ഥയാണ് ബ്ലഡ് ക്യാന്‍സര്‍ അഥവാ ലുക്കീമിയ. തുടക്കത്തില്‍ ചിലപ്പോള്‍ രോഗം കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ ഈ രോഗം ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് പെട്ടെന്ന കുറഞ്ഞുക്കൊണ്ടിരിക്കും.

രക്തക്കുഴലുകള്‍ പൊട്ടി അമിത രക്തസ്രാവം ഉണ്ടാകുന്നതാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. ഇങ്ങനെ അമിത രക്തസ്രാവം ഉണ്ടാകുന്നതിന്റെ ഭാഗമായി രക്തം ത്വക്കില്‍ക്കൂടി വരാനും തൊലിയില്‍ ചുവന്ന പാടുകള്‍ ഉണ്ടാകാനും കാരണമാകുന്നു. ഇടയ്ക്കിടെയുണ്ടാകുന്ന പനിയും ബ്ലഡ് ക്യാന്‍സറിന്റെ പ്രധാന ലക്ഷണമാണ്. ഭാരം പെട്ടെന്ന് കുറയുക. മൂക്ക്, മലദ്വാരം എന്നീ ഭാഗങ്ങളില്‍ അമിത ബ്ലീഡിംഗ് ഉണ്ടാകുന്നതും രക്താര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്. ലുക്കീമിയ ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കും. ഇത് വിളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരണമാകും. എപ്പോഴും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടുന്നെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധനകള്‍ നടത്തണം. ലുക്കീമിയ പിടിപെടുന്നവരില്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് ക്രമാതീതമായി കുറയും. ഇങ്ങനെ സംഭവിക്കുമ്ബോള്‍ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാകും.

ഇത് ത്വക്കില്‍ക്കൂടി രക്തം വരാനും ചര്‍മത്തില്‍ ചുവന്നപാടുകള്‍ ഉണ്ടാകാനും കാരണമാകും. ഇടയ്ക്കിടെ വരുന്ന പനിയാണ് രക്താര്‍ബുദത്തിന്റെ മറ്റൊരു ലക്ഷണം. രോഗം കോശങ്ങളുടെ പ്രതിരോധശേഷി നശിപ്പിക്കുന്നതാണ് ഇതിന്റെ കാരണം. കാരണമില്ലാതെ രാത്രിയില്‍ വിയര്‍ക്കുക, ഭാരം പെട്ടെന്ന് കുറയുക, മൂക്ക്, വായ, മലദ്വാരം, മൂത്രദ്വാരം എന്നിവിടങ്ങളില്‍ നിന്നുള്ള അസ്വഭാവിക ബ്ലീഡിങ് എന്നിവയും സൂക്ഷിക്കണം. തലവേദന, ചര്‍മത്തിലും വായിലും മറ്റുമുണ്ടാകുന്ന തടിപ്പുകളും വ്രണങ്ങളും, എല്ലുകളിലും സന്ധികളിലുമുണ്ടാകുന്ന വേദന എന്നിങ്ങനെയുള്ള എല്ലാ ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ടതാണ്. എല്ലായ്‌പ്പോഴും ഇത് ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ ആകണമെന്നില്ല. എങ്കിലും ഇത്തരം അവസ്ഥകള്‍ ഉണ്ടായാല്‍ ഒരു വിശദപരിശോധന നടത്തുക.

ശരീരത്തെ ബാധിക്കുന്ന മാരകരോഗങ്ങളില്‍ ഒന്നാണ് ക്യാന്‍സര്‍. നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ അമിത വളര്‍ച്ച മൂലം കലകള്‍ നശിക്കുന്ന രോഗമാണ് ക്യാന്‍സര്‍ എന്നത് എല്ലാവര്‍ക്കും അറിയുന്ന വസതുതയാണ്. ഓരോ വര്‍ഷവും ഏകദേശം ഒന്നരക്കോടിയിലധികം ജനങ്ങള്‍ക്ക് ക്യാന്‍സര്‍ രോഗം ബാധിക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അതില്‍ തന്നെ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. രോഗത്തിന്റെ ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ ക്യാന്‍സര്‍ പൂര്‍ണ്ണമായി ഭേദമാക്കാന്‍ കഴിയുന്നതാണ്. ചില ലക്ഷണങ്ങള്‍ തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ചാല്‍ രോഗത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിയുന്നതാണ്.എന്നാൽ ക്യാന്‍സര്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

ക്യാന്‍സറിന്‍റെ പ്രധാന കാരണങ്ങളിലൊന്നാണ് പുകവലി. ശ്വാസകോശം, വായ, തൊണ്ട, അന്നനാളം, ശൗബ്ദപേടകം, മൂത്രാശയം, വൃക്ക, പാൻക്രിയാസ് എന്നീ അവയവങ്ങളിലെ ക്യാന്‍സറുകളിൽ പുകയില പ്രധാന ഹേതുവാണ്. അതിനാല്‍ പുകവലി ശീലമുള്ളവർ നിര്‍ബന്ധമായി അത് ഉപേക്ഷിക്കുക. അതുപോലെ മറ്റൊന്നാണ് പാൻമസാല. നാക്ക്, കവിൾ, അണ്ണാക്ക് എന്നിവിടങ്ങളിൽ ക്യാന്‍സര്‍ ബാധിക്കുന്നതിന്‍റെ പ്രധാന കാരണവും പാൻമസാല തന്നെയാണ്. അതേസമയം മദ്യം അമിതമായി കഴിക്കുന്നവരിൽ ശ്വാസകോശാർബുദം, ശബ്ദപേടകാർബുദം, അന്നനാള ക്യാന്‍സര്‍, കരൾ ക്യാന്‍സര്‍ എന്നിവ കൂടുതലായി കാണുന്നു. അമിത മദ്യപാനികളിൽ ലിവർ സിറോസിസ് ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ലിവർ സിറോസിസ് പിന്നീട് ക്യാന്‍സറിലേക്ക് നയിക്കാനും സാധ്യതയുണ്ട്. കൂടാതെ ബീഫ്, പോർക്ക്, മട്ടൺ തുടങ്ങിയ ചുവന്ന മാംസം നിയന്ത്രിക്കുക. ഇവയിൽ ധാരാളം മൃഗക്കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാൽ അത് കുടൽ ക്യാന്‍സറിന്‍റെ സാധ്യത വർധിപ്പിക്കും. ഇത് ധാരാളമായി കഴിക്കുന്നതു മൂലമുള്ള പൊണ്ണത്തടിയും കാൻസറിനു കളമൊരുക്കും.

എണ്ണയിൽ വറുത്തവ ക്യാന്‍സറിന് കാരണമാകാറുണ്ട്. കൊഴുപ്പു കൂടൂന്നതുവഴി ഈസ്ട്രജൻ ഹോർമോണിന്‍റെ അളവിലും വ്യത്യാസം വരും. സ്തനാർബുദം, എൻഡോമെട്രിയൽ ക്യാൻസർ, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയിലൊക്കെ കൊഴുപ്പ് ഒരു ആപേക്ഷിക അപകടകാരിയായി പ്രവർത്തിക്കുന്നുണ്ട്. ഫാസ്റ്റ് ഫുഡിനോടാണ് ഇപ്പോള്‍ എല്ലാര്‍ക്കും പ്രിയം. എന്നാൽ ഇവ നിത്യഭക്ഷണമാക്കുന്നത് നന്നല്ല. ചിക്കൻ മാത്രമല്ല ബീഫ് ഫ്രൈയും മട്ടൻഫ്രൈയുമൊക്കെ അമിതമായി കഴിക്കുന്നത് അനാരോഗ്യത്തിനിടയാക്കും. ശരീരത്തിന് അമിതമായി തടി കൂടാതിരിക്കാൻ ശ്രദ്ധിക്കണം. കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടി നിൽക്കുന്നത് ക്യാന്‍സര്‍ സാധ്യത കൂട്ടുന്നു. ഭക്ഷണനിയന്ത്രണം കൊണ്ടും വ്യായാമം കൊണ്ടും തടിക്കുറക്കുക.

പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ധാരാളം കഴിക്കുക. ഇതുവഴി പോഷകങ്ങൾ ശരീരത്തിനു ലഭിക്കും. പച്ചക്കറികളിൽ നാരുകൾ ധാരാളമുള്ളതിനാൽ അതു ക്യാന്‍സര്‍ പ്രതിരോധത്തിനുതകും . വ്യായമം പതിവാക്കുക. പല ക്യാന്‍സറുകളും തടയാൻ വ്യായാമം നല്ലതാണ്. വ്യായാമത്തിലൂടെ ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുക വഴി സ്തനാർബുദം , ഗർഭാശയാർബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, വൻകുടൽ ക്യാന്‍സര്‍ എന്നിവയൊക്കെ ഒരു പരിധിവരെ തടയാം. അൾട്രാവയലറ്റ് രശ്മികൾ അമിതമായി ശരീരത്തിൽ പതിക്കുന്നതാണു ത്വക്ക് ക്യാന്‍സറിനു കാരണം. നട്ടുച്ചവെയിലത്തു കഴിയുന്നതും പുറത്തിറങ്ങാതിരിക്കുക. അതിനു കഴിഞ്ഞല്ലെങ്കിൽ തന്നെ അധിക സമയം ഉച്ചവെയിൽ ചർമത്തിൽ വീഴാതിരിക്കാൻ നോക്കണം. മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നവരിൽ ക്യാന്‍സര്‍ സാധ്യതകൂടുമോ എന്നത് ഇപ്പോഴും തർക്കവിഷയമാണ്. ചില പഠനങ്ങളിൽ ഈ സാധ്യത ശരിയാണെന്നു സ്ഥാപിക്കുമ്പോൾ മറ്റു ചില പഠനങ്ങൾ ഇതു നിരാകരിക്കുന്നു. മൊബൈൽ ഫോണിന്റെ ഉപയോഗം കുട്ടികളിൽ പരമാവധി കുറയ്ക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തണുത്തിട്ട് വയ്യ........!! രാജ്യത്ത് അതിശൈത്യം താപനില പൂജ്യം ഡിഗ്രിക്കും താഴെ മലയോര മേഖലകളിൽ ശീതതരംഗം  (1 hour ago)

ചേര്‍ത്തലയില്‍ 3 വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ക്രിസ്തുമസ് പുതുവത്സരാഘോഷത്തില്‍ പുതിയ നടപടികളുമായി എക്‌സൈസ്  (1 hour ago)

ദുബായില്‍ സര്‍ക്കാര്‍ ജോലി വേണോ? ശമ്പളം ലക്ഷങ്ങള്‍,  (1 hour ago)

യുഎഇയിൽ വീട് സ്വന്തമാക്കാൻ തിടുക്കപ്പെട്ട് പ്രവാസി യുവാക്കൾ ട്രെൻഡിനൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയും സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കണം  (1 hour ago)

പ്രവാസികൾ ജാഗ്രതൈ നിയമം കടുപ്പിച്ച് എയർലൈനുകൾ നാട്ടിലേക്കുള്ള യാത്രകൾ ഇനി പഴയതുപോലെയല്ല  (1 hour ago)

ഇന്ത്യയുടെ വമ്പൻ കുതിപ്പ് ചൈന പോലും ഞെട്ടി വിറച്ചു റോക്കറ്റായി കയറ്റുമതി  (1 hour ago)

ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ  (2 hours ago)

കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതിയില്‍ നവംബറില്‍ മാത്രം ഒരു ജില്ലയിലെ വരുമാനം 40 ലക്ഷം രൂപ  (2 hours ago)

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവര്‍ പിടിയില്‍  (3 hours ago)

ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍  (3 hours ago)

നിലത്തിരുന്ന് സര്‍ക്കാര്‍ പരീക്ഷയെഴുതിയത് എണ്ണായിരത്തിലധികം പേര്‍  (3 hours ago)

ജെ.എം.എ (JMA) സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ബി. ത്രിലോചനൻ പ്രസിഡന്റ്, റോബിൻസൺ ക്രിസ്റ്റഫർ ജനറൽ സെക്രട്ടറി  (3 hours ago)

ദുൽഖർ സൽമാൻ ജോസ് ആലുക്കാസിൻ്റെ ബ്രാൻഡ് അംബാസഡർ...  (4 hours ago)

ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെ  (4 hours ago)

Malayali Vartha Recommends