Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

കഴുത്ത് വേദനയാണോ നിങ്ങളുടെ പ്രശ്നം ...അറിയേണ്ടതെല്ലാം ...!

31 DECEMBER 2019 12:08 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ തലമുറയിലെ പലരും നേരിടുന്ന വലിയ ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് കഴുത്ത് വേദന. പണ്ടൊക്കെ ഇത്തരം വേദനകള്‍ പ്രായമാകുന്നതിന്റെ ലക്ഷണമായിരുന്നെങ്കില്‍ ഇന്ന് കഴുത്ത് വേദന അല്ലെങ്കില്‍ തോള്‍ വേദന മൂലം ഡോക്ടറെ സമീപിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.

വിവിധ തൊഴില്‍ രീതികളും ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും വ്യായാമക്കുറവും ഒക്കെ കഴുത്ത് വേദന ഉണ്ടാകാന്‍ കാരണമാകുന്നു.തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവര്‍, കൈകള്‍ക്ക് കൂടുതല്‍ ആയാസം നല്‍കിയുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കമ്പ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍, കിടന്നുകൊണ്ട് ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നവര്‍ തുടങ്ങിയവരെയൊക്കെ കഴുത്ത് വേദന നിരന്തരം അലട്ടാറുണ്ട്.

ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴാണ് പലരിലും കഴുത്ത് വേദന കൂടുതലായി അനുഭവപ്പെടുന്നത്. വലിയ തലയണ ഉപയോഗിക്കുന്നവരിലും ഇത്തരം വേദന സാധാരണം. എന്തുകൊണ്ടാണ് ഈ വേദന ഉണ്ടാകുന്നതെന്നന്വേഷിക്കാതെ കയ്യില്‍ കിട്ടുന്ന ഏതെങ്കിലും പെയിന്‍ ബാം പുരട്ടി തല്‍ക്കാലത്തേക്ക് വേദനയ്ക്ക് ആശ്വാസം കണ്ടെത്തുക എന്നതാണ് ഭൂരിഭാഗം പേരും ചെയ്യുന്നത്. പക്ഷേ, ഈ എളുപ്പവഴികള്‍ സഫലമാകണമെന്നില്ല. സ്ഥായിയായ പരിഹര മാര്‍ഗ്ഗങ്ങളാണ് മിക്കപ്പോഴും ആവശ്യം:

ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ഓരോ അരമണിക്കൂര്‍ കൂടുമ്പോഴും ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് നടക്കുക. കൂടാതെ ഇരുന്നുകൊണ്ട് തന്നെ കഴുത്തിന് ലഘുവ്യായാമങ്ങള്‍ നല്‍കാം.

ഇരിക്കുമ്പോള്‍ വളഞ്ഞിരിക്കാതെ നട്ടെല്ല് നിവര്‍ത്തി ഇരിക്കാന്‍ ശീലിക്കുക. വളഞ്ഞ് ഇരിക്കാന്‍ സാധ്യതയുള്ള കസേരയിലാണ് ഇരിക്കുന്നത് എങ്കില്‍ പുറം ഭാഗത്ത് സപ്പോര്‍ട്ട് നല്‍കാന്‍ കുഷ്യന്‍ ഉപയോഗിക്കാവുന്നതാണ്.

ഉറങ്ങാന്‍ നേരം വലിയ തലയണയ്ക്ക് പകരം ഉയരം കുറഞ്ഞ തലയണ ഉപയോഗിക്കാം. കഴുത്ത് വേദനയുള്ളവര്‍ തലയണ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അത് പോലെ തന്നെ കിടക്കുമ്പോള്‍ താഴ്ന്നു പോകുന്ന കിടക്കകളും ഒഴിവാക്കണം.

കിടന്നുകൊണ്ട് ടിവി, കമ്പ്യൂട്ടര്‍, ഫോണ്‍ തുടങ്ങിവയ ഉപയോഗിക്കാതിരിക്കുക. കിടന്നുകൊണ്ടുള്ള വായനാശീലവും വേണ്ട.

മൊബൈലില്‍ ദീര്‍ഘനേരം സംസാരിക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോള്‍ തല ഒരു പ്രത്യേക വശത്തേക്ക് ചെരിച്ച് പിടിക്കരുത്. തല നിവര്‍ത്തി പിടിക്കാന്‍ ശ്രദ്ധിക്കുക.

കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ കണ്ണുകള്‍ സ്‌ക്രീനിന്റെ നേരെ വരത്തക്ക വിധം ഇരിപ്പിടം ക്രമീകരിക്കുക. അതല്ലെങ്കില്‍, ഇരിപ്പിടത്തിനനുസരിച്ച് മോണിറ്ററിന്റെ ഉയരം ക്രമീകരിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"കൈയിൽ കൊന്തയും ബൈബിളും ദൈവം വിളിച്ച് സാറേ.. തള്ളയെയും തന്തയെയും വെട്ടിക്കൊന്ന് തലച്ചോർ പുറത്ത്.. ലവന്റെ മോങ്ങൽ"  (6 hours ago)

VVR-ന്റെ ഒന്നൊന്നര നട്ടെല്ല്..! വൻ ബോംബിട്ട് മേയർ..! വന്ദേമാതരം വിഴുങ്ങി VD-യും പിണറായിയും..!  (6 hours ago)

പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു..!ഇത് സ്ഥിരം വാർത്ത പ്രവാസികളെ സൂക്ഷിക്കുക..! വീണ്ടും മരണം..!!  (6 hours ago)

7.7 തീവ്രത; ഭൂമി കുലുങ്ങി ! ജനം നിലവിളിച്ച് ഇറങ്ങിയോടി; സുനാമി ഭീതിയില്‍ രാജ്യം ജനങ്ങളെ കൂട്ടത്തോടെ മാറ്റുന്നു  (6 hours ago)

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!  (7 hours ago)

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (11 hours ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (12 hours ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (12 hours ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (12 hours ago)

ONAM ഓണം സ്പെഷ്യൽ  (12 hours ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (12 hours ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (12 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (12 hours ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (12 hours ago)

CLIMATE CHANGE കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ  (12 hours ago)

Malayali Vartha Recommends