Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അറബ് ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഇസ്രായേലിനെ നിയന്ത്രിക്കാൻ അമേരിക്ക 'സ്വാധീനം ഉപയോഗിക്കണമെന്ന്' ഗൾഫ് രാജ്യങ്ങൾ


ഭരണപക്ഷം ആഞ്ഞടിക്കും... രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയില്‍ വരാന്‍ സാധ്യത കുറവ്; താന്‍ എന്നും പാര്‍ട്ടിക്ക് വിധേയന്‍, പാര്‍ട്ടിയെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്ന് പ്രതികരണം


ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..

സ്ത്രീകൾ സൂക്ഷിക്കുക! നിങ്ങളെ വന്ധ്യതയിലേക്ക് നയിക്കുന്നത് ഈ കാര്യങ്ങളായിരിക്കും

04 JANUARY 2020 04:47 PM IST
മലയാളി വാര്‍ത്ത

വന്ധ്യത എന്നത് മിക്ക സ്ത്രീകളും വിവാഹ ജീവിതത്തിൽ നേരിടുന്ന വലിയൊരു പ്രശ്നമാണ് . ഈ പ്രശ്നം നേരിടുന്നന്നവരുടെ എണ്ണം വർധിക്കുകയാണ്. അമ്മയാകാനുള്ള കഴിവ് സ്ത്രീക്കു മാത്രമായതിനാൽ ഈ കാരായ്‌മ വൈകുമ്പോൾ സ്ത്രീയുടെ പ്രശ്നം കൊണ്ടാണ് ഇത് ഉണ്ടാകുന്നത് എന്ന് പലരേയും വിചാരിക്കും. സ്ത്രീകളെ സംബന്ധിക്കുന്ന പ്രശ്നം മാത്രമല്ല വന്ധ്യത. എന്നാൽ പുരുഷനും വന്ധ്യതയുണ്ടാകാം. എങ്കിലും സ്ത്രീ വന്ധ്യതയ്ക്ക് ഹോർമോൺ തകരാറുകൾ, അണ്‌ഡാശയ രോഗങ്ങൾ, എൻഡോമെട്രിയോസിസ്, പിസിഒഡി എന്നിവയെല്ലാം കാരണമാകാറുണ്ട്. സ്ത്രീവന്ധ്യതയിലേക്ക് നയിക്കുന്ന ചില കാരണങ്ങളെയും അതിന്റെ പരിഹാരമാർഗങ്ങളും നിർദേശിക്കാം....

 ഗർഭകാലത്തുതന്നെ ഈ കാര്യം ശ്രദ്ധിക്കണം. കാരണം പെൺകുട്ടികളിലെ അണ്ഡോൽപാദനത്തിന്റെ ആദ്യ സമയം അമ്മയുടെ ഗർഭപാത്രത്തിൽത്തന്നെ പൂർത്തീകരിക്കപ്പെടുന്നു ഒരു കാര്യമാണ്. പിന്നീടാകട്ടെ പുതിയ അണ്ഡോൽപാദനം നടക്കില്ല. ഉണ്ടായ അണ്ഡം പ്രായപൂർത്തി ഘട്ടം മുതൽ പുറത്തേക്കു വിടുകയാണ്. അണ്ഡത്തിന്റെ എണ്ണവും ഗുണമേൻമയുമെല്ലാം ഗർഭപാത്രത്തിൽ വച്ചു തന്നെ നിശ്ചയിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അതിനാൽ അമ്മയുടെ ഗർഭകാലം ശാരീരികവും മാനസികവുമായി ആരോഗ്യപൂർണമായിരിക്കണം. ഇത് പെൺകുഞ്ഞിന്റെ ഭാവിയിലെ ഗർഭധാരണശേഷി മെച്ചപ്പെടുത്താൻ സഹായകമാണ് .

കൗമാരം മുതലുള്ള ലൈംഗിക വളർച്ചയ്ക്ക് വ്യായാമം അത്യാവശ്യമാണ്. ഒപ്പം അരി, ഗോതമ്പ് പോലുള്ള ധാന്യഭക്ഷണവും പ്രോട്ടീൻ, മത്തി, പയറു വർഗങ്ങൾ എന്നിവയും കഴിക്കണം . മധുര പദാർഥങ്ങൾ അമിതമാകരുത്. അമിതവണ്ണവും തീരെ മെലിഞ്ഞ പ്രകൃതവും ലൈംഗികാരോഗ്യത്തെ ബാധിക്കുവാൻ സാധ്യ് തയുണ്ട്‌ .ചില കുട്ടികളിൽ 2–3 വർഷം വരെ എടുക്കും ഹോർമോൺ പ്രവർത്തനം സാധാരണ രീതിയിലാകാൻ. ഈ കാലയളവിനുള്ളിൽ നോർമൽ ആയില്ലെങ്കിൽ ഡോക്ടറെ കാണുക . അനാവശ്യമായി ഹോർമോൺ ചികിത്സ നൽകേണ്ട. ഇത് പ്രത്യുൽപാദന ശേഷിയിൽ പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട് .

പല പെൺകുട്ടികളും നേരിടുന്ന മറ്റൊരു പ്രശ്നമാണ് വൈകി ആരംഭിക്കുന്ന ആർത്തവവും ക്രമരഹിതമായ ആർത്തവ ചക്രവും.ഇത് ഹോർമോണുകളുടെ അസന്തുലന അവസ്ഥയെ സൂചിപ്പിക്കുന്നു . തൈറോയ്ഡ് പ്രശ്നങ്ങൾ, അണ്ഡാശയത്തിലെ തകരാറുകൾ, എൻഡോമെട്രിയം തകരാറുകൾ, പെൽവിക് തകരാറുകൾ എന്നിവയും ആർത്തവക്രമക്കേടിനു കാരണമാകാം. ഇവ വന്ധ്യതയിലേക്കും നയിക്കാം. അതിനാൽ ആർത്തവ ക്രമക്കേടുകൾ തുടക്കത്തിൽ തന്നെ ചികിത്സിച്ച്ഭേദമാക്കുക.

വൈകി വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുന്നവരാണ് ഒരുപാട്‌പ്പേരും. പഠനം കഴിഞ്ഞ് ജോലിയൊക്കെ കിട്ടി കഴിഞ്ഞിട്ടാണ് വിവാഹത്തെക്കുറിച്ചു സ്ത്രീകൾ ചിന്തിക്കുന്നത്. വിവാഹം കഴിഞ്ഞാലോ കുറച്ചു നാൾ കഴിഞ്ഞു മതി കുട്ടി എന്നു ചിന്തിക്കുന്നവരുമുണ്ട്. ഇത് വന്ധ്യതാപ്രശ്നങ്ങൾ വർധിപ്പിക്കുവാൻ കാരണമാകുന്നു . സ്ത്രീകൾ സംബന്ധിച്ച് 25 വയസ്സോടെയെങ്കിലും വിവാഹിതയാകുന്നതാണ് നല്ലത് . പ്രായം കൂടുന്തോറും അണ്ഡങ്ങളുടെ ഗുണമേൻമ കുറഞ്ഞു കൊണ്ടിരിക്കും . ഇത് വന്ധ്യതയ്ക്കു കാരണമാകുമെന്നു മാത്രമല്ല, ഗർഭം ധരിച്ചാൽതന്നെ വൈകല്യങ്ങൾക്കോ ജനിതകത്തകരാറുകൾക്കോ സാധ്യത കൂടുതലുമാണ് .വളരെ അപൂർവമായിട്ട് മാത്രമാണ് വൈകിയുള്ള വിവാഹവും കുഞ്ഞുങ്ങൾ ഉണ്ടാകുന്നതെന്നും അറിയാമലല്ലോ . സ്ത്രീകളെ വന്ധ്യതയിലേക്ക് നയിക്കുന്ന മറ്റൊരു കാരണമാണ് പിസിഒഡി
ആർത്തവക്രമക്കേട്, മുഖക്കുരു, അമിതവണ്ണം, അമിത രോമവളർച്ച തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നവരിൽ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് എന്ന പിസിഒഡി ഉണ്ടാകാം . ഇതു വന്ധ്യതയ്ക്ക് ഒരു പ്രധാന കാരണമായി മാറാറുണ്ട് .

വന്ധ്യതയിലേക്കു നയിക്കുന്ന മറ്റൊരു പ്രധാന രോഗാവസ്ഥയാണ് എൻഡോമെട്രിയോസിസ്. ഗർഭാശയത്തിന്റെ ഉൾപാളിയാണ് എൻഡോമെട്രിയം. ആർത്തവ രക്തത്തോടൊപ്പം ഈ പാളിയാണ് കൊഴിഞ്ഞു പോകുന്നത്. എൻഡോമെട്രിയത്തിന്റേതു പോലുള്ള കോശങ്ങൾ ഗർഭപാത്രത്തിനു പുറത്തുണ്ടാകുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്. ഇത്തരം കോശങ്ങൾ കൂടിച്ചേർന്ന് ചെറിയ മുഴകളോ വളർച്ചകളോ ആയി മാറാം. ഇവ അണ്ഡവാഹിനിക്കുഴലും അണ്ഡാശയവുമായുള്ള ബന്ധത്തിൽ ഘടനാപരമായ മാറ്റങ്ങളുണ്ടാക്കും. ഇതാണ് വന്ധ്യതയിലേക്കു നയിക്കുന്നത്. എൻഡോമെട്രിയോസിസ് ഗർഭപാത്രം മുഴുവൻ വ്യാപിക്കുന്ന അവസ്ഥയിലായാൽ ഗർഭധാരണം ഏറെ ബുദ്ധിമുട്ടാകും.

സ്ത്രീ വന്ധ്യതയിൽ അഞ്ചു മുതൽ 10 ശതമാനംവരെ കാരണമാകുന്നത് അണ്ഡവാഹിനിക്കുഴലിലെ പ്രശ്നങ്ങളാണ്. കുഴലിലെ തടസ്സങ്ങളും വടുക്കളും രോഗങ്ങളും വന്ധ്യത വരുത്തും. പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് എന്ന അണുബാധാരോഗം കുഴലുകളെ ബാധിച്ച് അവയ്ക്ക് ഘടനാപരമായ മാറ്റം വരുത്തുന്നതും പ്രശ്നമാണ്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ സംഭവിക്കാവുന്ന അണുബാധകളാണ് ഈ പ്രശ്നത്തിനു കാരണമാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ശബരിമല നട തുറക്കും...  (2 minutes ago)

ജനങ്ങൾക്ക് വ്യാജ പ്രതീക്ഷകൾ നൽകുന്നത് തന്റെ ശൈലി അല്ല; ആഞ്ഞടിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി  (6 minutes ago)

കുളത്തിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (7 minutes ago)

ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി  (19 minutes ago)

പവന് 640 രൂപയുടെ വര്‍ദ്ധനവ്  (25 minutes ago)

സിംഹാസനത്തിലേക്ക്  (27 minutes ago)

സ്വാധീനം ഉപയോഗിക്കണമെന്ന്  (39 minutes ago)

ട്രൂപ്പില്‍ അംഗമാകാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അവസരം...  (43 minutes ago)

സുരേഷ് ഗ‍ോപിക്കെതിരെ കേസെടുക്കില്ല  (57 minutes ago)

യോഗ്യത റൗണ്ടില്‍ ശ്രീശങ്കര്‍ പുറത്ത്  (58 minutes ago)

റിട്ടേണ്‍ പിഴയില്ലാതെ ഫയല്‍ ചെയ്യുന്നതിനുള്ള...  (1 hour ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കേസുകൾ പിൻവലിക്കില്ല  (1 hour ago)

നിരീക്ഷണത്തിൽ ആയിരുന്നു  (1 hour ago)

ഇടിച്ച് കുത്തി മീൻ മഴ കിലോക്കണക്കിന് മീൻ നടുറോഡിൽ...! എടുത്തോണ്ട് ഓടി നാട്ടുകാർ  (1 hour ago)

Malayali Vartha Recommends