Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാമ്പ് ശല്യത്തിൽ ഉറക്കം നഷ്ടപ്പെട്ട് ഒരു കുടുംബം; പാമ്പ് എന്ത്കൊണ്ട് ഈ സ്ഥലങ്ങളിൽ എത്തുന്നു? അറിയേണ്ടത്...

11 FEBRUARY 2020 08:58 AM IST
മലയാളി വാര്‍ത്ത

പാമ്പ് ശല്യത്തിൽ വെള്ളം കുടിയും ഉറക്കവും നഷ്ടപ്പെട്ട് 4 ദിവസമായി ഒരു കുടുംബം. പെരുവ ബ്ലാലില്‍ തുളസീദാസിനും കുടുംബത്തിനുമാണ് ഈ ഗതികേട്. കിണറിലുള്ള പാമ്പിനെ പിടിക്കാന്‍ വനം വകുപ്പിന്റെയും അഗ്നിശമന സേനയുടെയും പാമ്പ് പിടിത്തക്കാരുടെയും സഹായം തേടിയെങ്കിലും ലഭിച്ചില്ല. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ വീട്ടുകാര്‍ വെള്ളം കോരുന്നതിനായി എത്തിയപ്പോഴാണ് കിണറ്റിലൂടെ നീന്തി നടക്കുന്ന വലിയ പാമ്പിനെ കാണുന്നത്.

പാമ്പിനെ പിടിക്കാതെ വെള്ളം കോരാന്‍ കഴിയാതെ വന്നതോടെ സമീപ പ്രദേശത്തെ വീടുകളില്‍ നിന്നും വെള്ളം ശേഖരിച്ചു. തുടര്‍ന്ന് വാവ സുരേഷിനെ അടക്കം വനം വകുപ്പിന്റെയും അഗ്നിശമന സേനയുടെയും പാമ്പ് പിടിത്തക്കാരുടെയും സഹായം തേടിയെങ്കിലും ആരും എത്തിയില്ല. തുളസീദാസിന്റെ മകന്‍ ശ്രീനാഥ് ഇന്നലെ രണ്ടും കല്‍പിച്ച്‌ പാമ്പിനെ പിടിക്കാനായി കിണറ്റില്‍ ഇറങ്ങിയെങ്കിലും പാമ്പ് എവിടെയോ ഒളിച്ചു. തുടര്‍ന്ന് വെള്ളം വറ്റിച്ചു കിണര്‍ വൃത്തിയാക്കി . എന്നിട്ടും പാമ്പിനെ കിട്ടിയില്ല. പാമ്പ് പുറത്തിറങ്ങുന്നതും നോക്കി കുടുംബത്തിലെ ഒരാള്‍ കാവലിരിക്കുകയാണ്.

ഇത്തരം സംഭവങ്ങൾ വീണ്ടും വീണ്ടും ഉണ്ടാകുമ്പോൾ എന്തുകൊണ്ട് പാമ്പുകൾ വീടുകളിലേയ്ക്ക് എത്തുന്നു എന്നും കൂടെ നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. എലിയാണ് പാമ്പുകളുടെ ഭക്ഷണം. എലി വീട്ടിലുണ്ടെങ്കിൽ പാമ്പുകൾ പെരുകും. അതിനാൽ എലിയെ ആണ് ആദ്യം ഇല്ലാതാക്കേണ്ടത്. എലികളുടെ എണ്ണം കുറയണമെങ്കിൽ മാലിന്യം ഇല്ലാതാകണം. മികച്ച മാലിന്യ സംസ്കരണം ഒരുക്കിയ വീടുകളിൽ പാമ്പുകളുടെ ശല്യം താരതമ്യേന കുറവായിരിക്കും.

പാമ്പിനെ പിടിച്ചാലും കൊന്നാലും വേണമെങ്കിൽ വനംവകുപ്പിനു കേസെടുക്കാൻ വ്യവസ്ഥയുണ്ട് എന്ന കാര്യം എത്രപേർക്ക് അറിയാം? പലരും പാമ്പു പിടിക്കുമ്പോൾ അത് ഒരു പ്രദർശനമാക്കി മാറ്റുന്നതു കാണാറുണ്ട്. ഇതു പാമ്പിനെ പിടിച്ച ആൾക്കും പാമ്പിനും ഗുണകരമല്ല. ചിലർ പാമ്പിന്റെ കഴുത്തിൽ ബലമായി പിടിക്കുന്നതു കാണാം. ഇങ്ങനെ പിടിച്ച പാമ്പുകളെ കാട്ടിലേക്കു വിട്ടാലും രണ്ടു മാസത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ല. പാമ്പുകളെ പിടിക്കുമ്പോൾ നാം അവയുടെ സ്വഭാവ സവിശേഷതകൾ കൃത്യമായി മനസ്സിലാക്കിയിരിക്കണം.

പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പാമ്പുകൾക്കു വലിയ പങ്കുണ്ട്. വിഷമുള്ള പാമ്പുകൾ, വിഷമില്ലാത്ത പാമ്പുകൾ എന്നിങ്ങനെ രണ്ടുതരം പാമ്പുകളുണ്ട്. വിഷപ്പാമ്പുകൾ കടിച്ചാൽ മാത്രമേ മനുഷ്യന് അപകടമുള്ളൂ. പാമ്പുകളുടെ വിഷത്തിൽ പ്രോട്ടീൻ അളവ് വളരെ കൂടുതലാണ്. വിഷമുള്ള പാമ്പുകളിൽ നിന്നാണ് കാൻസറിനടക്കം 70 ശതമാനം മരുന്നുകളും തയാറാക്കുന്നത്. മാത്രമല്ല, ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 32 ശതമാനം രോഗങ്ങളും പരത്തുന്നത് എലികളാണ്. പാമ്പുകളുടെ പ്രധാന ഭക്ഷണവും എലികളാണ്. എലികളുടെ എണ്ണം വർധിച്ചാൽ രോഗങ്ങൾ കൂടും. എലികളുടെ എണ്ണം കുറഞ്ഞാൽ കൃഷി നശിപ്പിക്കുന്നതിലും കുറവുണ്ടാവും.

വിള്ളലുകൾ, പിളർപ്പുകൾ, സുഷിരങ്ങൾ തുടങ്ങിയവയിൽ ജീവിക്കുവാനാണ് പാമ്പുകൾ ഇഷ്ടപ്പെടുന്നത്, മാത്രമല്ല താരതമ്യേന ചെറിയ സുഷിരങ്ങളിലൂടെ ഞെങ്ങിഞെരുങ്ങി അവയ്ക്ക് നീങ്ങുവാൻ കഴിയും. പാമ്പിന്റെ സാന്നിദ്ധ്യം അനുഭവപ്പെടുകയാണെങ്കിൽ, വീട്ടിലും പരിസരത്തും കാണപ്പെടുന്ന എല്ലാ വിള്ളലുകളും സുഷിരങ്ങളും അടയ്ക്കുവാൻ ശ്രമിക്കുക. പാമ്പുകൾ തിങ്ങിഞെരുങ്ങി കടന്നുവരാൻ സാദ്ധ്യതയുള്ള അഴുക്കുചാലുകളുടെയും, ജലവിതരണ പൈപ്പുകളുടെയും ബഹിർഗമനമാർഗ്ഗം അടയ്ക്കുക. ഒളിഞ്ഞിരിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തുവാൻ കഴിയാതെ നിങ്ങളുടെ വീട്ടുപരിസരത്തുനിന്നും അവ അകന്നുപോകും. നിങ്ങളുടെ വീട്ടുപരിസരത്തുനിന്നും പാമ്പുകളെ തുരത്താൻ സൾഫർ പൊടി ഉപയോഗിക്കാം. അതിന്റെ ഗന്ധത്തിന് പാമ്പുകളെ തുരത്തുന്നതിനുള്ള ശക്തിയില്ലെങ്കിലും, അതിലൂടെ കടന്നുപോകുമ്പോൾ അവയുടെ ശരീരത്തിൽ വലിയ അസ്വസ്ഥതയുണ്ടാക്കുവാനും ഇടറിപ്പോകുന്നതിനും സൾഫർ കാരണമാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (1 hour ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (1 hour ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (1 hour ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (2 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (2 hours ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (2 hours ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (2 hours ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (3 hours ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (3 hours ago)

മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാവും.  (3 hours ago)

കാറ്റും മഴയ്ക്കും പുറമെ ആലിപ്പഴ വർഷവും; ഭീഷണിയായി പൊടിക്കാറ്റ് !! അതീവ ജാഗ്രതാ നിർദേശം യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു  (3 hours ago)

രാഹുലുമായി ഞാൻ അടിയായി രാഹുൽ ഈശ്വർ...ഇനി ഒന്നിനുമില്ല..! ജയിൽ സൂപ്പറാണ്...! ആ 4 പേർക്ക് വേണ്ടി ഇറങ്ങും  (3 hours ago)

വിവിധ താലൂക്കുകളിൽ പ്രാദേശിക അവധി ...  (4 hours ago)

ഡിസൈനറും ശിൽപിയുമായ രാം സുതൻ അന്തരിച്ചു...  (4 hours ago)

കെഎസ്എഫ്ഇ ശാസ്തമംഗലം ശാഖയിലെ കസ്റ്റമർ മീറ്റ് ഉദ്ഘാടനം നിർവഹിച്ച് റീജണൽ ഓഫീസിലെ സീനിയർ മാനേജർ ശ്രീ അജയൻ പി വി  (4 hours ago)

Malayali Vartha Recommends