Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

എരിവുള്ള ആഹാരം കഴിച്ചാൽ എന്ത് സംഭവിക്കും? ലോകത്തിലെ ഏറ്റവും എരിവ് കൂടിയ ചിപ്സ് ഓർഡർ ചെയ്ത് വരുത്തി കഴിച്ച യുവാവിന് സംഭവിച്ചത് ഇതാണ്... അറിയണം ഈ കാര്യങ്ങൾ

11 FEBRUARY 2020 11:36 AM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും എരിവ് കൂടിയ ചിപ്സ് ഓർഡർ ചെയ്ത് വരുത്തി കഴിച്ച യുവാവിന്റെ അനുഭവ വീഡിയോ വൈറലാകുന്നു. മാസ്റ്റർപീസ് എന്ന യുട്യൂബ് ചാനലിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. നരകം കണ്ടു വരും എന്നുവരെ പാക്കറ്റിന്‌ പുറത്ത് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. അസാമാന്യ എരിവാണ് എന്ന് കാണുമ്പോൾ തന്നെ മനസ്സിലാകും. 'ഈ ചിപ്സ് നിങ്ങൾ ടെസ്റ്റ് ചെയ്യേണ്ട എന്നെ ഞാൻ പറയുകയുള്ളൂ എങ്കിലും ചെറിയൊരു പീസ് ഒക്കെ എടുത്ത് ടേസ്റ്റ് ചെയ്ത ഇതിൻറെ എരിവിൻറെ കാഠിന്യം അറിയണമെന്നുണ്ടെങ്കിൽ ലിങ്ക് ഇതാ' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാക്കറ്റിനു പുറത്ത് ആവശ്യത്തിന് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്! നരകം കണ്ടു വരും, കാലനെ കാണും എന്നുവരെ പറയുന്നുണ്ട്.

എന്നാൽ നരകത്തിന് പുറത്തും പോകേണ്ടി വരുമെന്നാണ് കഴിച്ചയാളുടെ അനുഭവസാക്ഷ്യം ഇയാളുടെ കണ്ണുകൾ ചോര നിറമാകുകയും നിറഞ്ഞൊഴുകുകയും ചെയ്യുന്നുണ്ട്. അസാമാന്യ എരിവാണ് എന്ന് രംഗങ്ങളിൽ നിന്നു തന്നെ വ്യക്തമാകും. ചിപ്സ് കഴിച്ച് കണ്ണുകൾ ചുമന്ന് നിറഞ്ഞൊഴുകുന്നത് വീഡിയോയിൽ വ്യക്തമാണ്. എരിവു ശമിപ്പിക്കാൻ പാലും ഐസ്ക്രീമും അടുത്ത് കരുതി വച്ചിട്ടാണ് യുവാവ് ഈ സാഹസത്തിന് മുതിർന്നത്. അരമണിക്കൂർ എടുത്താണ് യുവാവ് സാധാരണ നിലയിലേയ്ക്ക് എത്തിയത്.

എന്നാൽ എരിവ് കൂടിയ ഭക്ഷണം കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും എന്ന് നിങ്ങൾ ചിന്തിച്ചിട്ടണ്ടോ?  എരിവ് ധാരാളമായി ചേർന്നിട്ടുള്ള ഭക്ഷണം നിങ്ങൾ കഴിച്ചു എന്നിരിക്കട്ടെ. എരിവിന്റെ തീക്ഷ്ണത നിങ്ങൾക്ക് അനുഭവപ്പെടുന്നത് മൂന്ന് സ്ഥലങ്ങളിൽ മാത്രമാണ്. ആ ഭക്ഷണം കഴിക്കുന്ന വേളയിൽ നാവിലും, അതിലെ ജലാംശം മൂത്രമായി വിസർജിക്കുമ്പോൾ ലിംഗാഗ്രത്തിലും, മലാംശം വിസർജിക്കുമ്പോൾ മലദ്വാരത്തിലും. ഇതിനിടയിലുള്ള സമയത്ത് ഈ ഭക്ഷണം അന്നനാളം, ആമാശയം, ചെറുകുടൽ, വൻകുടൽ എന്നിവയിലൂടെ കടന്നു പോകുമ്പോൾ തീഷ്ണത മൂലം ആന്തരികാവയവങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നാം അറിയാതെ പോകുന്നു.

അതിന് കാരണം ഈ അവയവങ്ങൾക്കൊന്നും സംവേദനക്ഷമത ഇല്ല എന്നതാണ്. അല്ലാതെ ഈ വിഷഭക്ഷണം നമ്മുടെ ആന്തരിക അവയവങ്ങളുടെ ആവരണങ്ങളെ ബാധിക്കുന്നില്ല എന്നല്ല. ഈ ആവരണങ്ങളുടെ സുരക്ഷയ്ക്കായി സമൃദ്ധമായി ശ്ലേഷ്മം സ്രവിപ്പിക്കേണ്ടതായും, ആവരണകോശങ്ങളെ തൃജിക്കേണ്ടതായും വരുന്നു. നിരന്തരമായി ഇങ്ങനെ അധിക എരിവുള്ള ഭക്ഷണം കഴിക്കുന്നത് വേദനയ്ക്കും ആമാശയശ്രവണങ്ങൾക്കും കാരണമായിത്തീരും. മാത്രമല്ല, എരിവ് ഭക്ഷണത്തിന്റെ ദഹനത്തെ തടസപ്പെടുത്തുന്നതിനാൽ, ഇങ്ങനെയുള്ള ഭക്ഷണം ദഹിക്കാൻ കൂടുതൽ സമയം വേണ്ടി വരികയും ചെയ്യും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ റിസോര്‍ട്ടില്‍ വന്‍ സ്‌ഫോടനം  (3 minutes ago)

കോര്‍പ്പറേഷന്‍ ഇങ്ങനെ വേണം പ്രവര്‍ത്തിക്കാനെന്ന് ശ്രീലേഖ  (16 minutes ago)

പുതുവർഷത്തലേന്ന് ജപ്പാനിലെ നോഡ നഗരത്തിൽ ഭൂകമ്പം; തീവ്രത 6 രേഖപ്പെടുത്തി; വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല  (21 minutes ago)

മുംബൈയിലെ ചൂടിന് ആശ്വാസമേകി അപ്രതീക്ഷിത മഴ ...  (2 hours ago)

യുവതി തൂങ്ങി മരിച്ച നിലയിൽ...  (2 hours ago)

തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ്.....  (2 hours ago)

എസ്ഐടി അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തൽ...  (3 hours ago)

ബീഗം ഖാലിദ സിയുടെ താരിഖ് റഹ്മാൻ മകൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണൽ പാർട്ടിക്ക് പിന്തുണയറിയിച്ച്  (3 hours ago)

അവസാന ബജറ്റ് ഈ മാസം 29 ന് അവതരിപ്പിച്ചേക്കും...  (4 hours ago)

ജനുവരി 1 മുതൽ വില വർധന പ്രാബല്യത്തിൽ  (4 hours ago)

പുതുവർഷത്തിൽ പറന്നുയരാനൊരുങ്ങി ശംഖ് എയർലൈൻസ്  (4 hours ago)

ഗവ. ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രണ്ടുപേർ  (4 hours ago)

കെട്ടിടം പൂർണമായും കത്തിനശിച്ചു...  (5 hours ago)

പുലർച്ചെ മുതൽ തീർഥാടകരുടെ വലിയ ഒഴുക്ക്...  (5 hours ago)

കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്...  (5 hours ago)

Malayali Vartha Recommends