ജോലി ചെയ്യുന്നതിനിടെ പല്ലുകള്‍ക്കിടയില്‍ വെച്ച ഫോണ്‍ പൊട്ടിത്തെറിച്ച് വായ നഷ്ടമായി: വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും വായ വിരൂപമായതിനാല്‍ പങ്കാളിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല; 26 കാരനായ യെമന്‍ സ്വദേശിക്ക് പുത്തന്‍ വായ
ജോലി ചെയ്യുന്നതിനിടെ പല്ലുകള്‍ക്കിടയില്‍ വെച്ച ഫോണ്‍ പൊട്ടിത്തെറിച്ച് വായ നഷ്ടമായ 26 കാരനായ യെമന്‍ സ്വദേശിക്ക് ചുണ്ടുകള്‍, കവിള്, നാവ് എന്നിവ ഡല്‍ഹി ഡോക്ടര്‍മാര്‍ പുനര്‍നിര്‍മിച്ചു. ഒരു വര്‍ഷം മുമ്പ് നടന്ന അപകടത്തിന് ശേഷം ഭക്ഷണം കഴിക്കാനോ വ്യക്തമായി സംസാരിക്കാനോ യുവാവിന് സാധിച്ചിരുന്നില്ല.
യുവാവിന്റെ വായിലെ പേശികള്‍ക്കും നാവിനും കേടുപാടുകള്‍ സംഭവിച്ചു. കട്ടിയുള്ള ഭക്ഷണം കഴിക്കാന്‍ സാധിച്ചില്ല. ഒരു വര്‍ഷത്തോളം മൃദുവായ ഭക്ഷണം കഴിച്ചാണ് ജീവന് നിലനിര്‍ത്തിയത്. നാവ് ശരിയായി ചലിപ്പിക്കാന്‍ കഴിയാത്തതിനാല്‍ അദ്ദേഹത്തിന് സംസാരിക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. ചുണ്ടുകളുടെ പേശികള്‍ കീറി "ഒരാഴ്ച മുമ്പ് ശസ്ത്രക്രിയ നടത്തിയ ഡോ. അജയ കശ്യപ് പറഞ്ഞു.
2018 നവംബറില്ലാണ് അപകടമുണ്ടായത്. വായയുടെ പുനര്‍നിര്‍മാണ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലെത്തുകയായിരുന്നു. സംസാരത്തിലുമുള്ള പ്രശ്നങ്ങള്‍ കൂടാതെ, തന്റെ രൂപത്തെക്കുറിച്ചും അദ്ദേഹം ആശങ്കാകുലനായിരുന്നു. വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും വായ വിരൂപമായതിനാല്‍ പങ്കാളിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. 'എനിക്ക് സസാരിക്കാനോ ഭക്ഷണം കഴിക്കാനോ സാധിച്ചിരുന്നില്ല. എല്ലാ പ്രതീക്ഷകളും പോയി. എന്നാല്‍ ശസ്ത്രക്രിയ ചെയ്തതോടെ എല്ലാം മാറി'- യുവാവ് പറയുന്നു. അതേസമയം സെല്‍ഫോണുകള്‍ പൊട്ടിത്തെറിച്ചേക്കാമെന്നും ഇതൊരിക്കലും വായില്‍ വെയ്ക്കരുതെന്നും ഡോ കശ്യപ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha