Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ലോ‌ക്‌ഡൗണിന് ശേഷവും ട്രെയിനിലും ബസിലും പോകുന്നവർ ഈ കാര്യങ്ങൾ സൂക്ഷിക്കുക

07 APRIL 2020 05:52 PM IST
മലയാളി വാര്‍ത്ത

കോവിഡ് 19 ഭീഷണി വിട്ടൊഴിഞ്ഞിട്ടില്ല ഇതുവരെ . ലോകമെമ്പാടും ഏകദേശം 12.68 ലക്ഷത്തിൽ അധികം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്, അതിൽ 69152 പേർ മരിക്കുകയും ചെയ്തു. രോഗം ബാധിച്ചവരുമായി അടുത്ത് ഇടപഴകുമ്പോഴാണ് കോവിഡ് 19 പകരാനുള്ള സാധ്യത കൂടുതൽ. അതുകൊണ്ടു വിമാനവും ബസും ട്രെയിനും അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരെല്ലാം വരും നാളുകളിൽ സൂക്ഷിക്കണം. 21 ദിവസത്തെ ലോക്ഡൗൺ അവസാനിച്ചു കഴിഞ്ഞാലും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവർ വലിയ മുൻകരുതലുകൾ എടുക്കണം. പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നവർ എന്തു മുൻകരുതലുകളാണ് എടുക്കേണ്ടത് എന്ന് നോക്കാം..

ഇതര സംസ്ഥാനങ്ങളിൽ നിന്നു ബസിലും ട്രെയിനിലും വരുന്നവർ എന്തൊക്കെ ശ്രദ്ധിക്കണം?
ലോക്ഡൗണിൽ മറ്റു സ്ഥലങ്ങളിൽ കുടുങ്ങിപോയവർ തിരികെ നാട്ടിലെത്താനായിരിക്കും ആദ്യ ശ്രമിക്കുക. രോഗസാധ്യതയുള്ള മേഖലയിൽനിന്നു വന്നവരുമായി യാത്രയിൽ ഇടപഴകിയിട്ടുണ്ടെങ്കിൽ വീട്ടിൽ എത്തിയാലും നിരീക്ഷണത്തിൽ കഴിയുന്നതാണു നല്ലത്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരാണു യാത്ര ചെയ്യുന്നതെങ്കിൽ അവർ രോഗികളുമായി ഇടപഴകിയിട്ടുള്ളതിനാൽ രോഗം പകരാനുള്ള സാധ്യത കണക്കിലെടുത്ത് നിരീക്ഷണത്തിൽ കഴിയുന്നതാണു നല്ലത്. എല്ലാ യാത്രക്കാരും നിരീക്ഷണത്തിൽ കഴിയേണ്ടതില്ല. ട്രെയിനിലും ബസുകളിലും നടത്തുന്ന പരിശോധനയുമായി സഹകരിക്കുക. രോഗലക്ഷണങ്ങളുള്ളവരും സാധ്യതയുള്ളവരും പരമാവധി പൊതുഗതാഗത സംവിധാനങ്ങൾ ഒഴിവാക്കണം.

വിവിധ പ്രതലങ്ങളിൽ കോവിഡ് 19 വൈറസ് എത്ര സമയം രോഗം പകർത്തുന്ന നിലയിൽ തുടരാം?

കോവിഡ് 19 വൈറസ് വിവിധ പ്രതലങ്ങളിൽ എത്രകാലം വരെ സജീവമായിരിക്കുമെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പക്ഷേ അക്കാര്യത്തിൽ മറ്റു കൊറോണ വൈറസുകൾക്കു സമാനമാണ് കോവിഡെന്നാണ് ഗവേഷകരുടെ നിഗമനം. വിവിധ പഠനങ്ങൾ അനുസരിച്ച് കോവിഡ് 19നും മറ്റു കൊറോണ വൈറസുകളും ഏതാനും മണിക്കൂറുകൾ മുതൽ ഏതാനും ദിവസങ്ങൾ വരെ വിവിധ പ്രതലങ്ങളിൽ സജീവമായി തുടരും. ഈയടുത്ത് പ്രസിദ്ധീകരിക്കപ്പെട്ട പഠനമനുസരിച്ച്, ചെമ്പ് പ്രതലങ്ങളിൽ നാലു മണിക്കൂറും, കാർഡ് ബോർഡിൽ 24 മണിക്കൂറും, പ്ലാസ്റ്റിക്, സ്റ്റീൽ പ്രതലങ്ങളിൽ 3 മുതൽ 4 ദിവസത്തോളവും കോവിഡ് 19 വൈറസ് അതിജീവിക്കാം. പക്ഷേ വിവിധ സാഹചര്യങ്ങളനുസരിച്ച് (ഏതുതരം പ്രതലം, താപനില, ഹ്യുമിഡിറ്റി തുടങ്ങിയവ) അതിലും മാറ്റം വരാം.

വൃത്തിയാക്കേണ്ടത് എങ്ങനെ?

ഏതെങ്കിലും പ്രതലത്തിൽ വൈറസ് ബാധയുണ്ടാകാനുള്ള സാഹചര്യമുണ്ടെന്ന് സംശയം തോന്നിയാൽ അവിടം അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക. ബ്ലീച്ച് സൊല്യൂഷനും ഇതിനായി ഉപയോഗിക്കാം. ഒരു ഗാലൻ (3.78 ലീറ്റർ) വെള്ളത്തിന്റെ മൂന്നിലൊന്ന് ബ്ലീച്ച് സൊല്യൂഷൻ ചേർത്ത് ഉപയോഗിക്കാം. പ്രതലങ്ങൾ വൃത്തിയാക്കിയ ശേഷം കയ്യും ശുചിയായി സൂക്ഷിക്കാൻ മറക്കരുത്.

വിമാന യാത്ര ഒഴിവാക്കാം

ക്ഷീണം, വരണ്ട ചുമ, പനി എന്നിവയാണു പൊതു ലക്ഷണങ്ങൾ. ചിലർക്കു ശരീരവേദന, മൂക്കടപ്പ്, മൂക്കൊലിപ്പ്, തൊണ്ടവേദന, വയറിളക്കം എന്നിവ കോവിഡ് 19 ലക്ഷണങ്ങളാണ്. ചിലർക്കു ലക്ഷണങ്ങളൊന്നും കാണിക്കില്ല. ഈ ലക്ഷണങ്ങളുള്ളവരും രോഗിയുമായി അടുത്തിടപഴകിയവരും വിമാന യാത്രകൾ ഒഴിവാക്കുകയാണ് നല്ലത്. കോവിഡ് 19 ലക്ഷണങ്ങളുമായി സഞ്ചരിക്കുന്ന രോഗിയുടെ സീറ്റിന്റെ തൊട്ടടുത്ത സീറ്റുകളില്‍ ഇരിക്കുന്നവർക്കും മൂന്നിലെയും പിന്നിലെയും സീറ്റുകളിൽ ഇരിക്കുന്നവർക്കുമാണ് വൈറസ് ബാധയേൽക്കാൻ ഏറ്റവും കൂടുതൽ സാധ്യത. കൂടാതെ ഇവരുമായി അടുത്തിടപഴകുന്ന വിമാന ജീവനക്കാർക്കും വൈറസ് ബാധയേൽക്കാനുള്ള സാധ്യതയുണ്ട്.

വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമാണ് അത് മറ്റുള്ളവരിലേക്കു പകരുന്നത്. രോഗിയുടെ സമീപമുള്ള വസ്തുക്കളിൽ വീഴുന്ന സ്രവങ്ങളിൽ നിന്നു മറ്റുള്ളവരിലേക്കു രോഗം പകരാം. ഇത്തരം ഇടങ്ങളിൽ സ്പർശിച്ചതിനു ശേഷം കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോഴാണ് വൈറസ് മറ്റൊരാളുടെ ശരീരത്തിലെത്തുക. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ നേരിട്ടു ശ്വസിച്ചാലും രോഗം പരക്കാം. രോഗം ബാധിച്ച ആളിൽനിന്ന് ഒരു മീറ്ററെങ്കിലും (3 അടി) അകലെ നിൽക്കണം എന്നാണ് പറയുന്നത്.

വിമാനങ്ങളിലെ എച്ച്ഇഎപി ഫിൽറ്റർ

രോഗിയുടെ തൊട്ടടുത്തല്ലെങ്കിൽ കൊറോണ വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യത കുറവാണ് എന്നാണ് ഇപ്പോഴത്തെ പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വിമാനത്തിലെ എല്ലാവർക്കും രോഗം വരാനുളള സാധ്യതയില്ല. പുതുതലമുറ വിമാനങ്ങളിലെല്ലാം ഹൈ എഫിഷ്യൻസി പാർക്കുലേറ്റ് ഫീൽറ്ററുകളാണ് ഉപയോഗിക്കുന്നതെന്നാണ് അയാട്ട (IATA) പറയുന്നത്. ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററുകളില്‍ ഉപയോഗിക്കുന്നത്ര കാര്യക്ഷമതയുള്ള ഈ ഫിൽറ്ററുകൾ വായുവിൽ വൈറസിന്റെയും ബാക്ടീരിയകളുടെയും സാന്നിധ്യം പരമാവധി ഒഴിവാക്കുമെന്നും അയാട്ട സൂചിപ്പിക്കുന്നു.

മുൻകരുതൽ രക്ഷ

പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്യുമ്പോൾ കൂടെക്കൂടെ കൈകൾ കഴുകാനോ സാനിറ്റൈസ് ചെയ്യാനോ ശ്രദ്ധിക്കുക. ടോയ്‌ലറ്റുകൾ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധവേണം. കൈകളിലെ വൈറസിനെ ഇല്ലാതാക്കാൻ സോപ്പും വെള്ളവും ഉപയോഗിച്ചു കൈകഴുകുന്നതു ശീലമാക്കുക. ഏതു സോപ്പും ഉപയോഗിക്കാം. ഉള്ളംകയ്യിലും പുറം കയ്യിലും വിരലുകൾക്കിടയിലുമായി 20 സെക്കൻഡ് നേരമെങ്കിലും കഴുകണം. സോപ്പ് ഇല്ലെങ്കിൽ, 60% എങ്കിലും ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍  (2 hours ago)

കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് അപകടത്തില്‍പ്പെട്ടു  (2 hours ago)

സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി  (2 hours ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (3 hours ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (4 hours ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (5 hours ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (5 hours ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (7 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (12 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (12 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (12 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (13 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (13 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (13 hours ago)

Malayali Vartha Recommends