Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..


നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

അണുനാശിനികൾ ഉപയോഗിച്ച് വായയും തൊണ്ടയും കഴുകുന്നത് കോവിഡ് രോഗവ്യാപനം തടയാൻ സഹായിക്കും; പുതിയ പഠനം പറയുന്നത് ഇങ്ങനെ

20 JULY 2020 01:03 PM IST
മലയാളി വാര്‍ത്ത

കൊറോണയെ പ്രതിരോധിക്കാൻ നെട്ടോട്ടമോടുകയാണ് നാം എല്ലാവരും . കൈ സോപ്പിട്ട് കഴുകിയും,സാനിറ്റൈസർ ഉപയോഗിച്ചും മാസ്ക് വച്ചും നാം സുരക്ഷ നടത്തുന്നു. എന്നാൽ ഇപ്പോൾ ഇതാ പുതിയൊരു പഠനം പുറത്ത് വന്നിരിക്കുകയാണ് . കൈ കഴുകാൻ സോപ്പോ സാനിറ്റൈസറോ ഉപയോഗിക്കുന്നതുപോലെ പ്രത്യേക അണുനാശിനികൾ ഉപയോഗിച്ച് വായയും തൊണ്ടയും കഴുകുന്നത് കോവിഡ് രോഗവ്യാപനം തടയാൻ സഹായിക്കുമെന്ന് ഫാർമസി ഗവേഷണ സംഘം നടത്തിയ പഠന ശേഷം പറയുന്നു .അന്താരാഷ്ട്ര ജേണൽ മെഡിക്കൽ ഹൈപ്പോതീസീസിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് സർഫക്ടന്റ് സംയുക്തങ്ങൾ അടങ്ങിയ മൗത്ത് വാഷുകളും ഗാർഗിളും കോവിഡിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന ആശയം ഗവേഷകർ മുന്നോട്ടുവെച്ചത്.

കോവിഡ് വൈറസുകൾ ശ്വാസകോശത്തിൽ എത്തുന്നതിനുമുമ്പ് തൊണ്ടയിൽ എത്തുകയും അവിടെ ഏറെദിവസം നിലനിൽക്കുകയും ചെയ്യുമെന്ന് പഠനങ്ങളിൽനിന്ന് വ്യക്തമായിരുന്നു .അണുനാശിനികൾ ഉപയോഗിച്ച് വായും തൊണ്ടയും കഴുകുന്നതിലൂടെ വൈറസിനെ നശിപ്പിച്ച് രോഗം പടരുന്നത് തടയാനാവും.സർഫക്ടന്റ് വൈറസിനെ നശിപ്പിക്കുമെന്നും ഇവർ വ്യക്തമാക്കുന്നു . സോപ്പുകൾ വൈറസുകളെ എങ്ങനെ നശിപ്പിക്കുന്നുവോ അതുപോലെ സർഫക്ടന്റ് അടങ്ങിയ ഗാർഗിളും മൗത്ത് വാഷും ഉപയോഗിക്കുമ്പോൾ തൊണ്ടയിലെയും വായയിലെയും വൈറസുകൾ നശിക്കുമത്രേ . വൈറസുകളുടെ ബാഹ്യാവരണത്തിന് പുറത്തുള്ള മുള്ളുകൾ പോലുള്ള ഭാഗങ്ങൾ നശിപ്പിച്ചാണ് അവയെ നിർവീര്യമാക്കുന്നത്. ശരീരത്തിന് ദോഷമുണ്ടാക്കില്ലെന്ന് തെളിഞ്ഞിട്ടുള്ള കൃത്രിമമായ ഒട്ടേറെ സർഫക്ടന്റുകൾ വിപണിയിൽ വാങ്ങിക്കാനും കഴിയും .

കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ചെലവുകുറഞ്ഞ പ്രതിരോധതന്ത്രം എന്ന നിലയിൽ വലിയ സാധ്യതയാണ് സർഫക്ടന്റുകളുടെ ഉപയോഗത്തിലൂടെ ഉള്ളത് . എന്നാൽ സർഫക്ടന്റുകൾ കോവിഡ് വൈറസിനെ നശിപ്പിക്കുമോ എന്ന് ഉറപ്പിക്കാൻ തുടർപഠനം ആവശ്യമാണെന്ന് ഗവേഷകസംഘം പറയുന്നു . കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഫാർമസി വകുപ്പ് അധ്യാപകരായ ഡോ. കെ. പ്രമോദ്, ഡോ. യു.എസ്. ജിജിത്, ഡോ. സി.എസ്. മഞ്ജു, ഡോ. സബ്നാ കോട്ട(സൗദി അറേബ്യ കിങ് അബ്ദുൾ അസീസ് സർവകലാശാല), ഡോ. എ. അരവിന്ദ് (തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ഫാർമസി വകുപ്പ്), ഡോ. എം. അബു താഹിർ(മൈസൂരു ജെ.എസ്.എസ്. കോളേജ് ഓഫ് ഫാർമസി) എന്നിവർ പഠനസംഘത്തിൽ ഉൾപ്പെട്ടിരുന്നു .ഏതായാലും പുതിയ ഈ കണ്ടെത്തൽ ഏറെ ആശ്വാസകരമാണ്‌. പ്രത്യേക അണുനാശിനികൾ ഉപയോഗിച്ച് വായയും തൊണ്ടയും കഴുകുന്നത് കോവിഡ് രോഗവ്യാപനം തടയാൻ സഹായിക്കുമെന്ന് ഫാർമസി ഗവേഷണ സംഘം നടത്തിയ പഠനം വിലപ്പെട്ടതാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (6 minutes ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (6 minutes ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (14 minutes ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (36 minutes ago)

കേരള പൊലീസിന് 15,030 പിഴ  (1 hour ago)

ഇറാന്റെ കൂര ശിക്ഷ...  (1 hour ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (1 hour ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (2 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (3 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (3 hours ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (4 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (4 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (4 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (5 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (5 hours ago)

Malayali Vartha Recommends