Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.

അങ്ങനെ മൂന്ന്, നാല് ദിവസം കടന്ന് പോയി അപ്പോഴേക്കും കൊറോണയും ഞാനും തമ്മിൽ നല്ല ബന്ധമായി; കുറച്ച് ദിവസം കഴിഞ്ഞ് കൊറോണ തനിക്കൊണം കാണിച്ചു ‘‘ശ്വാസം മുട്ടൽ’’; പിന്നീടങ്ങോട്ട് സംഭവിച്ചത് !!!!! കൊറോണയോട് പൊരുതിജയം നേടിയ അനുഭവകുറിപ്പ് ഇങ്ങനെ

24 JULY 2020 05:14 PM IST
മലയാളി വാര്‍ത്ത

കൊറോണ പിടിപ്പെട്ടിട്ടും അതിനെ കീഴടങ്ങിയവർ നമുക്ക് ചുറ്റുമുണ്ട്. അവരുടെഅനുഭവം നാം അറിഞ്ഞിരിക്കേണ്ട ഒന്ന് തന്നെയാണ്. ഇപ്പോഴിതാ കൊറോണ പോസിറ്റീവ് ആയ ഒരു വ്യക്തി നെഗറ്റീവ് ആകുന്നത് വരെയുള്ള അവസ്ഥ കുറിപ്പിലൂടെ പങ്ക് വച്ചിരിക്കുന്നു. കുറിപ്പിന്റെ സംക്ഷിപ്‌ത രൂപം ഇങ്ങനെ ഇങ്ങനെ;

കൊറോണ.... ഒരു നെഗറ്റീവ് കഥ! (അനുഭവകുറിപ്പ്)

നെഗറ്റീവ് ആകാൻ പോസിറ്റീവ് മനസ്സോടെ പ്രാർഥിച്ച നിമിഷങ്ങൾ ഞാനും ഓർത്തെടുക്കട്ടെ..., മാർച്ച്‌ ഇരുപത്തിയെട്ടിന് ഞാൻ ക്വാറന്റീൻ ആകുമ്പോൾ എന്തോ കുറച്ച് നാളത്തെ മടുപ്പും മാറി കിട്ടട്ടെ എന്ന് കരുതി ഞാനും റൂമിൽ കയറി. ഉറക്കം മാത്രം ആയിരുന്നു ആകെ പരിപാടി. ഇടക്ക് എവിടെയോ ഒന്ന് വായിക്കും അത്ര മാത്രം, കുറച്ചു ദിവസം കഴിഞ്ഞ് കമ്പനിയിൽ നിന്നും കാൾ വന്നു എല്ലാരും കൊറോണ ടെസ്റ്റ്‌ ചെയ്യണം. പുറത്ത് പോകാൻ ഉള്ള മടി കാരണ ഞാൻ പോയില്ല, അങ്ങനെ ഏപ്രിൽ 15 ന് ഞങ്ങൾ മൂന്ന് ഫ്രണ്ട്സ് പോയി ടെസ്റ്റ്‌ ചെയ്തു. ഭാഗ്യം എന്ന് പറയട്ടെ 2 ദിവസം കഴിഞ്ഞ് അവരുടെ റിസൾട്ട്‌ വന്നു. എന്റെ മാത്രം വന്നില്ല അവരുടെ ടെസ്റ്റ്‌ നെഗറ്റീവ് ആയിരുന്നു അതിനാൽ എനിക്ക് ടെൻഷൻ ഇല്ലാരുന്നു. ആരോ ഇടക്ക് പറയുന്നു - ‘‘ഇവന്റെ സാമ്പിൾ ചൈനയിൽ കൊടുത്ത് അയച്ചു, WHO ആണ് ടെസ്റ്റ്‌ ചെയ്യുന്നത്’’അങ്ങനെ 14 ദിവസം കഴിഞ്ഞു, ലാസ്റ്റ് ഞാനും ഹാപ്പിയായിരുന്ന് എല്ലാരോടും പറഞ്ഞു നെഗറ്റീവാണ്. എന്നാലും ഒരു റിസൾട്ട്‌ എന്താ വരാത്തത്..? പിന്നീട് ഹോസ്പിറ്റലിൽ തിരക്കി അപ്പോൾ പറയുന്നു. ഇതു പോസിറ്റീവാണെന്ന്. അപ്പോൾ എനിക്ക് കാൾ വന്നു HR ഡിപ്പാർട്മെന്റിൽ നിന്നുമാണ് പുറത്തെങ്ങും ഇറങ്ങരുത് അവർക്ക് ഒരു സംശയമുണ്ട് പോസിറ്റീവ് ആണെന്ന്..? ഞാൻ തിരിച്ചു പറഞ്ഞു, പറഞ്ഞാൽ ഒക്കുമോ. ടെസ്റ്റ്‌ റിസൾട്ട്‌ കിട്ടാതെ എങ്ങനെ പറയും.

വൈകിട്ട് ഞാൻ റിസൾട്ട്‌ നോക്കിയപ്പോൾ അവർ റിസൾട്ട്‌ പബ്ലിഷ് ചെയ്യ്തു പോസിറ്റീവ്. ഞാൻ അറിയാതെ തന്നെ 15 ദിവസമായി ഞാൻ ഒരു കോവിഡിയൻ ആയത് കൊണ്ട് അങ്ങനെ ടെൻഷൻ അടിച്ചില്ല. നിർത്താതെയുള്ള ഫോൺ വിളികൾ എല്ലാരും എന്നെ സമാധാനിപ്പിക്കാൻ, ഞാൻ പറഞ്ഞ് എനിക്ക് കുഴപ്പമില്ല റൂമിൽ ഒറ്റക്ക് ആയത് കൊണ്ട് ഞാൻ പറഞ്ഞു ഹോം ക്വാറന്റീൻ തന്നെ നടക്കട്ടെ.

കുറച്ച് ഫ്രൂട്ട്സ് പിന്നെ പച്ചക്കറികളും നേരത്തെ മേടിച്ചു വെച്ചിരുന്നു അതുകൊണ്ട് കുറച്ച് ദിവസം കുഴപ്പം ഇല്ലാതെ പോകാം എന്ന് കരുതി. എന്തായാലും ഇനിയും വേണമെല്ലോ, എന്തായാലും കുറച്ച് ദിവസം കഴിയട്ടെ...നാല് ചുവരുകൾക്കുള്ളിൽ ഞാൻ ഒറ്റക്ക് ആയി എങ്കിലും എനിക്ക് അങ്ങനെ പനിയോ ജലദോഷമോ ഇല്ല അതുകൊണ്ട് അങ്ങനെ മരുന്നില്ല. അതിന് ഞാൻ ഡോക്ടറെ കണ്ടതുമില്ല. കൊറോണ മരുന്ന് ഉള്ളത് അതിന്റെ ലക്ഷങ്ങൾക്ക് മാത്രം ആണ് അല്ലതെ വേറെ മരുന്ന് ഇല്ലല്ലോ. ആകെ നല്ല ചൂട് വെള്ളം കുടിക്കാൻ പറഞ്ഞു. ഇഞ്ചി, വെളുത്തുള്ളി, നാരങ്ങ, ചുക്ക്, മഞ്ഞൾപ്പൊടി എല്ലാം കൂടെ ഇട്ടു രാവിലെയും ഉച്ചക്കും വൈകുന്നേരവും കുറച്ച് വെള്ളം കുടിക്കാൻ മാത്രം തുടങ്ങി, ഉപ്പുവെള്ളം കവിൾ കൊള്ളാനും കൂടെ നല്ല രീതിയിൽ ആവി പിടിക്കാനും കൂടെ ഇമ്മ്യൂണിറ്റിക്ക് വേണ്ടി വിറ്റാമിൻ -C അടങ്ങിയ ഫ്രൂട്ട്സ് ഓറഞ്ച്, കിവി, ക്യാപ്സിക്കം....എന്തോ ബോറടിച്ചു തുടങ്ങി, വെറുതെ ഇരിക്കുന്നത് കൊണ്ട് ഇങ്ങനെ ടൈം പോകുന്നില്ല, അതിന്റെ ഇടയ്ക്ക് ഞാൻ തന്നെ പാചകം ചെയ്യുന്നത് കൊണ്ട് പകൽ കുറച്ചു ടൈം പോകും. രാവിലത്തെ ഭക്ഷണം വെക്കാൻ ഉള്ള മടി കാരണം പാലും, മുട്ടയും ബ്രെഡ്‌ജാമും കൊണ്ട് അഡ്ജസ്റ്റ് ചെയ്തു. ല്ല.

അങ്ങനെ മൂന്ന്, നാല് ദിവസം കടന്ന് പോയി അപ്പോഴേക്കും കൊറോണയും ഞാനും തമ്മിൽ നല്ല ബന്ധമായി. കഴിക്കുമ്പോൾ ഞാൻ തന്നെ പറയും എനിക്കും പാതി കൊറോണക്കും.. ഇടക്ക് ആരോ ഫോൺ ചെയ്യ്തു പറഞ്ഞു സുഖല്ലേ ‘‘നീ ആണ് എന്ന് അറിഞ്ഞു കൊറോണ നാണം കെട്ടുപോയിക്കാണും അത് കൊണ്ട് അടുത്ത ടെസ്റ്റ്‌ ചെയ്താൽ നീ നെഗറ്റീവ് ആയിക്കോളും’’
കുറച്ച് ദിവസം കഴിഞ്ഞപ്പോൾ കൊറോണ അതിന്റെ തനിക്കൊണം കാണിച്ചു തുടങ്ങി. ‘‘ശ്വാസം മുട്ടൽ’’ എനിക്കും തുടങ്ങി ജീവിതത്തിൽ ഇതുവരെ ഇങ്ങനെ ഒരു പ്രശ്നം ഇല്ലാഞ്ഞത് കൊണ്ട് നല്ല രീതിയിൽ എനിക്ക് ബുദ്ധിമുട്ട് തോന്നി. ഉച്ചക്ക് ചെറിയ ഒരു പേടി തോന്നി മയങ്ങി എഴുന്നേറ്റു വന്നപ്പോൾ മാറിയില്ല, നല്ല രീതിയിൽ ഒന്ന് ആവി പിടിച്ചു കുറച്ച് കുറവുണ്ട്. സന്ധ്യയായപ്പോൾ കുറച്ചും കൂടെ പേടിയായി

എന്റെ ലൈഫാണ്. ഞാൻ അതുവെച്ചാണ് റിസ്ക് എടുക്കുന്നത് എന്നൊരു ചിന്ത വന്നു. അതുകൊണ്ട് ഞാൻ ആംബുലൻസിന്റെ നമ്പർ നോട്ട് ചെയ്തു വച്ചു. ഫുഡ്‌ കഴിച്ച് ബെഡിൽ വന്നു കിടന്നപ്പോൾ നല്ല ബുദ്ധിമുട്ട്. ഇടവിട്ട് ഇടവിട്ട് ആവി പിടിച്ചു കിടന്നു.. ഉറങ്ങാൻ ഉള്ള ചിന്ത വന്നപ്പോൾ ഞാൻ ആലോചിച്ചു ബോധം ഉള്ളത് കൊണ്ട് ശ്വാസം മുട്ടുന്നു എന്ന് തോന്നലിൽ എഴുന്നേറ്റു ആവി പിടിക്കാൻ ഒക്കുന്നു.കമ്മട്ടിപ്പാടം സിനിമയിൽ കണ്ണടയ്ക്കല്ലേ എന്ന് ദുൽഖർ സൽമാൻ പറയുന്ന പോലെ ഞാനും പറഞ്ഞ് ഉറങ്ങാതെ കിടന്നു. ഉറക്കത്തിൽ ശ്വാസം മുട്ടിയാൽ ഞാൻ എന്ത് ചെയ്യും അങ്ങനെ ചിന്തിച്ച്, നാളെ ഉണരുമോയെന്നാലോചിച്ചു നേരം വെളുപ്പിച്ചു. ജനലിൽക്കൂടി വെട്ടം വന്നപ്പോൾ ഒന്ന് ചരിഞ്ഞു കിടന്നു, അറിയാതെ ഉറങ്ങിപ്പോയി.
ഇപ്പോൾ ആലോചിക്കുമ്പോൾ ചിരി വരുന്നു. എഴുന്നേറ്റപ്പോൾ ശ്വാസം മുട്ടൽ അതേ പോലെയുണ്ട് ബോറടി മാറ്റാൻ വാട്സാപ് ഗ്രുപ്പുകളും ടെലഗ്രാം ഗ്രൂപ്പുകളും ഉള്ളത് ടൈം പോകും.
ഇടക്ക് ഇടക്ക് ഒരു കുഞ്ഞിന്റെ സന്തോഷം ഞാനും മനസ്സിലാക്കി, ഞാനും ട്രൈ ചെയ്തത് ഒറ്റക്ക് ആയത് കൊണ്ട് എനിക്കും രസം തോന്നി കൈ, കാൽ വലിയുന്ന സമയം കൂടെ നമ്മുടെ ഡയഫ്രം വലിയുമ്പോൾ ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഇല്ല എന്ന് മനസ്സിലായി. അതുവരെ മടി പിടിച്ച ഞാൻ കുറച്ച് സീരിയസ് ആയി രാവിലെ നേരത്തേ എഴുന്നേൽക്കാനും ഉപ്പ് വെള്ളം കവിൾകൊള്ളാനും തുടങ്ങി അതുപോലെ നമ്മുടെ സ്പെഷൽ ചൂട് വെള്ളവും. ശ്വാസം മുട്ടൽ കുറഞ്ഞു തുടങ്ങി ഇപ്പോൾ സംസാരിക്കുമ്പോൾ മാത്രമുള്ള പ്രശ്നം ഉണ്ട്, സ്‌ട്രെയിൻ എടുത്ത് സംസാരിക്കുമ്പോൾ ഇടയ്ക്ക് അങ്ങ് ഫ്ലോ പോകുന്ന പോലെ അത് ഉടനെ പോകില്ല എന്ന് മനസ്സിലായി. ഇങ്ങനെ കുറച്ച് ദിവസം കടന്ന് പോയി അടുത്ത ടെസ്റ്റ്‌ ഡേറ്റ് തപ്പി ദുബായ് മെഡിക്കൽ ടീമിനെ വിളിച്ചപ്പോൾ റിക്വസ്റ്റ് എടുത്തിട്ടുണ്ട് പറയാം എന്ന് പറഞ്ഞു. അങ്ങനെ ഒരു മാസം കടന്ന് പോയി. അടുത്ത രണ്ട് ടെസ്റ്റ്‌ ഡേറ്റ് അടുപ്പിച്ചു കിട്ടിയിരിക്കുന്നു

ശ്വാസം മുട്ടൽ മാറിയപ്പോൾ എനിക്കുതന്നെ തോന്നി അടുത്ത രണ്ട് ടെസ്റ്റ്‌ നെഗറ്റീവ് ആകും.
വേദനയോടെ ഫുഡ്‌ കഴിച്ച് കിടന്ന് ഇടക്ക് എപ്പോഴോ ഫോൺ നോക്കിയപ്പോൾ ഫസ്റ്റ് ടെസ്റ്റ്‌ റിസൾട്ട്‌ വന്നിരിക്കുന്നു അത് വീണ്ടും പോസിറ്റീവാണ്... ഞാൻ നല്ല രീതിയിൽ ഡെസ്പ്പ് ആയി ഇത്രയും ഒക്കെ ചെയ്തിട്ടും എത്ര ടൈം എടുത്തിട്ടും മാറിയില്ല എന്ന് ആലോചിച്ചു വിഷമം വന്നു, അപ്പോൾ മനസ്സിൽ ഒരു ആലോചന തോന്നി വൈറസ് ഇത്തിരി സ്ട്രോങ് ആണ് ഒന്ന്. ഹോസ്പിറ്റലിൽ പോയി നോക്കാല്ലേ.ഗവണ്മെന്റ് ഐസലേഷനിൽ പോയി നോക്കാം അവിടെ ആകുമ്പോൾ ഇടക്ക് ചെക്കപ്പ്‌ കാണുമല്ലോ അവിടെ പോയി അവർ പറഞ്ഞു. ടെലി മെഡിസിൻ ഓപ്ഷൻ ഉണ്ട്. അങ്ങനെ വിഡിയോകാൾ വഴി ഡോക്ടർ ആയി സംസാരിക്കാൻ റെഡിയായി. അത് പിന്നെ ക്യാൻസൽ ചെയ്തു.അതിന്റെ ഇടക്ക് മോഡി കൊടുത്ത് വിട്ട Hydroxychloroquine എങ്കിലും കിട്ടിയാൽ കൊള്ളാം എന്ന് ആലോചിച്ചു പോയി വീണ്ടും സഹതാപഫോൺകോളുകൾ വന്നു ഞാൻ കുറച്ച് വിഷമത്തിലാണ് എങ്കിലും പറഞ്ഞു ഇപ്പോൾ കുഴപ്പമില്ലന്ന്, ഇനി അടുത്ത ടെസ്റ്റ്‌ അതും പോസിറ്റീവ് തന്നെ ആയിരിക്കുമെന്ന്.. രണ്ട് ദിവസം കഴിഞ്ഞപ്പോൾ സെക്കൻഡ് ടെസ്റ്റ്‌ റിസൾട്ട്‌ എല്ലാം മാറ്റി മറിച്ചു കൊണ്ട് നെഗറ്റീവ്. സന്തോഷം കൊണ്ട് എല്ലാരേയും വിളിച്ചു ‘അടുപ്പിച്ചു രണ്ട് ടെസ്റ്റ്‌ റിസൾട്ട്‌ നെഗറ്റീവ് ആയി എങ്കിൽ അസുഖം മാറി എന്ന് ആണ് ഫസ്റ്റ് ടെസ്റ്റ്‌ പോസിറ്റീവ് വന്നത് കൊണ്ട് എനിക്ക് ലാസ്റ്റ് രണ്ട് ടെസ്റ്റ്‌ നെഗറ്റീവ് കിട്ടണം . ഈ ടെസ്റ്റ്‌ റിസൾട്ട്‌, ഇനി ഇതും പോസിറ്റീവ് ആയാൽ പണി പാളും, വീണ്ടും ഞാൻ അടുത്ത രണ്ട് നെഗറ്റീവ് തേടി റൂമിൽ ഇരിക്കണം.

ഞാൻ വിചാരിച്ചു ഫസ്റ്റ് ടെസ്റ്റ്‌ നെഗറ്റീവ് ആണ് എന്ന് വിചാരിച്ചു അത് പോസിറ്റീവ് ആയി.സെക്കൻഡ് ടെസ്റ്റ്‌ പോസിറ്റീവ് ആകും എന്ന് വിചാരിച്ചു അത് നെഗറ്റീവ് ആയി അത് കൊണ്ട് ഇനി ഒന്നും വിചാരിക്കുന്നില്ല..അങ്ങനെ പിറ്റേ ദിവസം റിസൾട്ട്‌ വന്നു ‘‘നെഗറ്റീവ്...’’സത്യം - എൻജിനീയറിങ് ലൈഫിന് ശേഷം റിസൾട്ട്‌ വന്ന് സന്തോഷിച്ച നിമിഷങ്ങൾ പോലെയായിരുന്നു ഇതും.... കമ്പനിയിൽ വിളിച്ചു പറഞ്ഞു, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടിയാൽ ഉടൻ ജോയിൻ ചെയ്യാൻ പറഞ്ഞു. 14 ദിവസം വീണ്ടും വീട്ടിൽ ഇരിക്ക് അതുകഴിഞ്ഞു എന്നിട്ട് ജൂൺ -18ന് ജോയിൻ ചെയ്യാൻ അങ്ങനെ ജൂൺ -18 ന് ഞാൻ ജോയിൻ ചെയ്യ്തു. മാർച്ച്‌ -28 മുതൽ ജൂൺ -18 വരെയുള്ള കാലയളവ് മറക്കാനാവാത്ത നിമിഷങ്ങൾ...കൊറോണക്ക് മരുന്നില്ല അതിന് വേണ്ടത് നല്ല പോലെ ആഹാരം കഴിക്കുക, നല്ല പോലെ വെള്ളം കുടിക്കുക പിന്നെ വിശ്രമം ഇത്രയും മതി അപ്പോൾ തന്നെ കൊറോണ നമ്മളെ മടുത്തു പൊയ്ക്കോളുംആർക്കും കൊടുക്കാതെ നമ്മുടെ സ്വകാര്യതയായി സുക്ഷിച്ചാൽ മതി പിന്നെ എനിക്ക് പറയാനുള്ളത് ഏറ്റവും നല്ല മെഡിസിൻ എന്നത് പപ്പേട്ടൻ മൂവി ആണ് അദ്ദേഹത്തിന്റെ 36 സിനിമകളിൽ 30 സിനിമയാണ് ഞാൻ കണ്ട് തീർത്തത് സത്യം പറഞ്ഞാൽ എനിക്കും കൊറോണക്കും ഒരു പോലെ ഇഷ്ട്ടപ്പെട്ടു അങ്ങ് പ്രയാണം മുതൽ ഇങ്ങു ഗന്ധർവ്വൻ വരെ എന്നാ ഫീൽ ആണ് നമ്മൾ പോലും ലയിച്ചിരുന്നു പോകും.ഈ കാലവും നമ്മൾ അതിജീവിക്കും കരുതലിൽ നിന്നും നമ്മുക്ക് കരുത്താർജിക്കാം. ഇനിയും ജീവിതത്തിൽ കരുത്തും കരുണയും ഉണ്ടാകട്ടെ കരുത്തർ ഇനിയും ജനിക്കട്ടെ എന്ന് പറഞ്ഞ് എന്റെ നെഗറ്റീവ് യാത്ര ഇവിടെ അവസാനിപ്പിക്കട്ടെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ കുഞ്ഞിനെ  (6 minutes ago)

സാങ്കേതികവിദ്യ  (25 minutes ago)

ചില രാശിക്കാര്‍ക്ക് ഇന്ന് വന്‍ മുന്നേറ്റം.  (29 minutes ago)

രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു...  (37 minutes ago)

ഹീമോഫീലിയ ബാധിതയായ സ്ത്രീക്ക് രാജ്യത്ത് ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി കേരളം  (51 minutes ago)

അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം  (59 minutes ago)

ചൊവ്വാഴ്ച മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (1 hour ago)

. എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി  (1 hour ago)

സംസ്ഥാനത്ത് പൊലീസ് അതിക്രമം സംബന്ധിച്ച് ഉയര്‍ന്നുവരുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും നടപടി സ്വീകരിക്കുന്നുണ്ടെന്നും ....  (1 hour ago)

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (8 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (8 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (8 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (9 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (9 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (10 hours ago)

Malayali Vartha Recommends