Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കോവിഡ് എന്ന മഹാമാരി വിതയ്ക്കുന്ന ദുരന്തങ്ങൾ തുടരുന്നതിനിടയിൽ മറ്റൊരു പകർച്ചവ്യാധി കൂടി പിടിമുറുക്കുന്നു ..കോംഗോ പനി എന്നറിയപ്പെടുന്ന ക്രിമിയന്‍ കോംഗോ ഹെമറേജിക് ഫീവര്‍ മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും അതു വഴി മനുഷ്യരിലേക്കും പടരുന്ന രോഗമാണ്... നിർഭാഗ്യമെന്നു പറയട്ടെ ഇതിനും ഫലപ്രദമായ ചികിത്സ കണ്ടെത്താനായിട്ടില്ല

30 SEPTEMBER 2020 03:37 PM IST
മലയാളി വാര്‍ത്ത

കോവിഡ് എന്ന മഹാമാരി വിതയ്ക്കുന്ന ദുരന്തങ്ങൾ തുടരുന്നതിനിടയിൽ മറ്റൊരു പകർച്ചവ്യാധി കൂടി പിടിമുറുക്കുന്നു ..കോംഗോ പനി എന്നറിയപ്പെടുന്ന ക്രിമിയന്‍ കോംഗോ ഹെമറേജിക് ഫീവര്‍ മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും അതു വഴി മനുഷ്യരിലേക്കും പടരുന്ന രോഗമാണ്. നിർഭാഗ്യമെന്നു പറയട്ടെ ഇതിനും ഫലപ്രദമായ ചികിത്സ കണ്ടെത്താനായിട്ടില്ല.

കോവിഡിന്റെ പശ്ചാത്തലത്തില്‍ കോംഗോ പനി കൂടി എത്തുന്നതോടെ കാലികളെ വളര്‍ത്തുന്നവരും മാംസവില്‍പനക്കാരും മൃഗസംരക്ഷണ വകുപ്പ് അധികൃതരും ആശങ്കയിലാണ്.

ഗുജറാത്തിലെ ചില ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോംഗോ പനി മഹാരാഷ്ട്രയുടെ അതിര്‍ത്തി ജില്ലകളിലേക്കും പടരാന്‍ സാധ്യതയുണ്ടെന്ന് പാല്‍ഘര്‍ മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി കമ്മീഷണര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ഗുജറാത്തിലെ വല്‍സദ് ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന ജില്ലയാണ് പാല്‍ഘര്‍. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് ഒരു പ്രത്യേക തരം പേനിലൂടെയാണ് ഈ രോഗം പടരുന്നത്. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തത്തിലൂടെയോ അവയുടെ മാംസത്തിലൂടെയോ ആണ് കോംഗോ പനി മനുഷ്യരിലെത്തുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു.

പ്രത്യേക തരം ചെള്ളുകളിലൂടെ മൃഗങ്ങളിലേയ്ക്കും മനുഷ്യരിലേയ്ക്കും കോംഗോ പനി വ്യാപിക്കും. കന്നുകാലികളില്‍ കാണപ്പെടുന്ന ചില ചെള്ളുകള്‍ മൃഗങ്ങളുടെ ശരീരത്തിലേയ്ക്ക് രോഗം വ്യാപിക്കുന്നതിനു കാരണമാകും. മൃഗങ്ങളില്‍ നിന്ന് വളരെപ്പെട്ടെന്ന് മനുഷ്യരിലെയ്ക്ക് രോഗം വ്യപിക്കുമെന്നാണ് കണ്ടെത്തല്‍. അതിനാല്‍ മൃഗങ്ങളുടെ രക്തം, സ്രവങ്ങള്‍, വിസര്‍ജ്ജ്യ വസ്തുക്കള്‍ എന്നിവയിലൂടെയും മാംസം കഴിക്കുന്നതിലൂടെയും രോഗം ബാധിയ്ക്കും.

കൃത്യസമയത്ത് കണ്ടെത്താനും ചികിത്സിക്കാനും കഴിഞ്ഞില്ലെങ്കില്‍ രോഗികളില്‍10 മുതൽ 40% ശതമാനവും മരിക്കാനാണ് സാധ്യത. പേനുകളിലുള്ള നൈറോ വൈറസാണ് ഈ രോഗം പരത്തുന്നത്. കോംഗോ പനി വൈറല്‍ ഹെമറേജിക് ഫീവറിന് കാരണമാകാമെന്നും 10 മുതല്‍ 40 ശതമാനം വരെയാണ് ഇതിന്റെ മരണ നിരക്കെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു. ഈ രോഗത്തില്‍ നിന്ന് മൃഗങ്ങള്‍ക്കോ മനുഷ്യര്‍ക്കോ സംരക്ഷണം നല്‍കുന്ന പ്രതിരോധ മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല.

അടുത്ത് ഇടപഴകുന്ന മനുഷ്യര്‍ക്കിടയില്‍ രക്തത്തിലൂടെയോ ശരീര സ്രവങ്ങളിലൂടെയോ അവയവങ്ങളിലൂടെയോ കോംഗോ പനി പടരാം. വൈദ്യോപകരണങ്ങളുടെ കൃത്യമല്ലാത്ത സ്റ്റെറിലൈസേഷന്‍ മൂലവും സൂചികള്‍ വീണ്ടും ഉപയോഗിക്കുന്നത് വഴിയും ആശുപത്രിയില്‍ വച്ചും ഈ രോഗം പടരാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേയ്ക്ക് വൈറസ് വ്യാപനം തടയാന്‍ സാമൂഹിക അകലം പാലിയ്ക്കുകയാണ് മികച്ച വഴി. ആഫ്രിക്ക, ബാൽക്കൺ, മിഡിൽ ഈസ്റ്റ്, ഏഷ്യൻ രാജ്യങ്ങളിലാണ് ഈ രോഗം സാധാരണയായി കാണപ്പെടുന്നത്.

പനി, പേശിവേദന, തലകറക്കം, കഴുത്ത് വേദന, നടുവേദന, തലവേദന, വിളറിയ കണ്ണുകൾ, ഫോട്ടോഫോബിയ (പ്രകാശത്തിലേയ്ക്ക് നോക്കാന്‍ കഴിയാത്ത അവസ്ഥ) എന്നിവ ലക്ഷണങ്ങളാണ്. കൂടാതെ ചിലരില്‍ ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന, തൊണ്ടവേദന എന്നിവയും ലക്ഷണങ്ങളായി കണ്ടേക്കാം. ഉറക്കവുമായി ബന്ധപ്പെട്ട അസ്വസ്ഥതകളും വിഷാദവുമെല്ലാം ചിലരില്‍ കണ്ടുവരാം.

വലിയ തോതില്‍ രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ വേഗത്തിലുള്ള ഹൃദയമിടിപ്പ്, വായ, തൊണ്ട, ചർമ്മം എന്നിവിടങ്ങളിൽ രക്തസ്രാവം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചര്‍മത്തില്‍ വലിയ തിണർപ്പുകളും കാണാന്‍ കഴിയും. കൃത്യ സമയത്ത് ചികിത്സ തേടിയില്ലെങ്കിൽ വൃക്ക തകരാറിലാകുകയോ, കരൾ തകരാറിലാകുകയോ അല്ലെങ്കിൽ ശ്വാസകോശ സംബന്ധമായ പ്രയാസങ്ങള്‍ അനുഭവപ്പെടുകയോ ചെയ്യാമെന്നും ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്.

രോഗത്തിനെതിരെ വാക്സിന്‍ കണ്ടെത്തിയില്ല. അതിനാല്‍ കരുതലും കൃത്യ സമയത്ത് ചികിത്സ തേടലുമാണ് വേണ്ടത്. എന്നിരുന്നാലും ആൻറിവൈറൽ മരുന്നായ റിബാവറിൻ ചികിത്സക്കായി ഉപയോഗിക്കുന്നത് പലര്‍ക്കും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (4 minutes ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (2 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (3 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (3 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (3 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (3 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (3 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (3 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (3 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (3 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (3 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (4 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (4 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (4 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (4 hours ago)

Malayali Vartha Recommends