Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

കൊവിഡ് മുക്തരായാലും രക്ഷയില്ല, ഈ അവയവങ്ങളിൽ മാസങ്ങളോളം വൈറസ് പിടിമുറുക്കും, തലച്ചോർവരെ വൈറസ് പടർന്ന് പിടിച്ച് തുടരുമെന്ന് പഠനം, കൊവിഡ് മൂലം ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിട്ട് നിരവധി രോഗികൾ, പുതിയ കണ്ടെത്തൽ ഞെട്ടിക്കുന്നത്

29 DECEMBER 2021 04:54 PM IST
മലയാളി വാര്‍ത്ത

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീതിയിലാണിപ്പോൾ ലോകം. രണ്ട് വർഷത്തിലധികമേ ആയിട്ടുള്ളൂ കൊറോണ വൈറസ് മനുഷ്യർക്ക് പരിചിതമായിട്ട്. കൊറോണ വൈറസിനെക്കുറിച്ചുള്ള പഠനങ്ങൾ ഇപ്പോഴും ലോകത്ത് നടന്നു കൊണ്ടിരിക്കുകയുമാണ്. എന്നാൽ ഇതിനോടകം തന്നെ വളരെ കൃത്യമായി ഗവേഷകർക്ക് കൊറോണ വൈറസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും കഴിഞ്ഞിട്ടുണ്ട്.

കൊവിഡിന്റെ തുടക്കക്കാലത്ത് ശ്വാസകോശ അണുബാധയായി കണക്കാക്കപ്പെട്ടിരുന്ന വൈറസ് ഇപ്പോൾ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും അതേ തീവ്രതയോടെ ബാധിക്കുമെന്ന് നമ്മുക്കറിയാം. ഹൃദയം, തലച്ചോർ എന്നിവിടങ്ങളിൽ മാസങ്ങളോളം കൊറോണ വൈറസ് തുടരുമെന്നാണ് പുതിയ കണ്ടെത്തൽ.

ശ്വാസകോശത്തിൽ നിന്ന് വൈറസ് ദിവസങ്ങൾക്കകം ഹൃദയത്തിലേക്കും പിന്നീട് തലച്ചോറിലേക്കും വൈറസ് പടരുമെന്നും അവിടെത്തന്നെ തുടരുകയും ചെയ്യുമെന്നാണ് പഠനം പറയുന്നത്. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ ഗവേഷകരാണ് പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.

ശ്വാസകോശത്തിന് പുറത്ത് പെരുകാനും വൈറസിന് കഴിവുണ്ട്. ശ്വാസകോശത്തിനുള്ളിൽ നടക്കുന്ന അത്ര പ്രതിരോധ പ്രതികരണം തലച്ചോർ, ഹൃദയം അടക്കമുള്ള അവയവങ്ങളിൽ വൈറസിനെതിരെ നടക്കുന്നില്ല. ഇക്കാരണം കൊണ്ടാകാം മാസങ്ങളോളം വൈറസ് ഇവിടെത്തന്നെ തുടരാൻ കാരണമെന്നാണ് പഠനം പറയുന്നത്.

കൊവിഡ് ബാധിച്ച് മരിച്ച 44 രോഗികളുടെ പോസ്റ്റ്മോർട്ടം സമയത്ത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച കോശസംയുക്തങ്ങൾ ഗവേഷണത്തിന്റെ ഭാഗമായി പഠന വിധേയമാക്കി. രോഗികൾ മരിച്ച് ഒരു ദിവസത്തിനുള്ളിലാണ് ഇവ ശേഖരിച്ചത്. ശ്വാസകോശം, ഹൃദയം, ചെറുകുടൽ തുടങ്ങി പലയിടങ്ങളിൽ നിന്ന് ശേഖരിച്ച കോശങ്ങളെ സംരക്ഷിക്കാനുള്ള മാർഗങ്ങളും ഗവേഷകർ അവലംബിച്ചു.

 

230 ദിവസം വരെയൊക്കെ തലച്ചോർ ഉൾപ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും വൈറസ് ആർഎൻഎയുടെ സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകർ പറഞ്ഞു. ഇത്തരത്തിൽ ശരീരത്തിൽ വൈറസിൻ്റെ ദീർഘകാലം നീണ്ടുനിൽക്കുന്ന സാന്നിധ്യമാകാം ബ്രെയിൻ ഫോഗ് അല്ലെങ്കിൽ ഓർമക്കുറവ് പോലുള്ള ദീർഘകാല കൊവിഡ് ലക്ഷണങ്ങളിലേക്ക് നയിക്കുന്നതെന്നും ഗവേഷകർ പറയുന്നു. സാർസ് കൊവ് 2 വൈറസ് ഹൃദയ കോശങ്ങളെ നേരിട്ട് ആക്രമിച്ച് നശിപ്പിക്കുമെന്ന മുൻ പഠനഫലങ്ങളെയും ഈ കണ്ടെത്തൽ സാധൂകരിക്കുന്നു.

ഇക്കാരണത്താലാണ് കൊവിഡ് രോഗമുക്തി നേടിയവരിലും പിന്നീട് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ചെറിയ രീതിയിലുള്ള ലക്ഷണങ്ങളോട് കൂടി കൊവിഡ് വന്നവരിലും വൈറസ് രക്തത്തിൽ കലർന്ന് പല അവയവങ്ങളിലേക്ക് എത്താമെന്നും പഠനം പറയുന്നു.

പിന്നീട് ഇത് ദീർഘകാല കൊവിഡ് സങ്കീർണതകൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും ഗവേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൊവിഡ് മൂലം ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിട്ട നിരവധി രോഗികൾ ഇതിനോടകം തന്നെ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (2 hours ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (2 hours ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (2 hours ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (2 hours ago)

നിങ്ങളുടെ റിപ്പോർട്ടർ തന്ന സാധനമാ... അരുണിന്റെ നെഞ്ചത്തോട്ട് വെച്ചോ നടുറോഡിൽ ആടിപ്പൊടിച്ച് ടോം ജോസഫ്... ഞെട്ടി അരുൺ  (2 hours ago)

ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ തീ പിടിത്തം  (2 hours ago)

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്  (2 hours ago)

വേൽമുരുകൻ സാർ 'കിഴിച്ചിട്ടേ'... പോലീസ് ചേസിങ്... 200 KG പുകയില വളഞ്ഞിട്ട് പൂട്ടി..! വമ്പൻ നീക്കങ്ങൾ നടുറോഡിൽ"  (3 hours ago)

കെട്ടിടം തകര്‍ന്നുവീണ് പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

"അടിക്കണോ നിനക്ക്... ഞാൻ ആരെന്നറിയോ സാറേ..! അടിച്ച് പൂക്കുറ്റിയായി അശ്വന്ത്;ജാമ്യം സ്റ്റേഷന് മുന്നിൽ കാട്ടിക്കൂട്ടിയത്  (3 hours ago)

വൃത്തികേട് കാണിക്കരുത്, വിവരം അറിയും; മന്ത്രിക്കിട്ട്പൊ ട്ടിച്ച് V.D. സതീശൻ. ഒടുവിൽ ട്വിസ്റ്റ്: മന്ത്രി പറഞ്ഞത്..  (3 hours ago)

നടുറോഡില്‍ യുവതികളും ഓട്ടോ ഡ്രൈവറും തമ്മില്‍ കൂട്ടത്തല്ല്  (5 hours ago)

സുഹൃത്തായ യുവതിയെ കഴുത്തറുത്തുകൊന്ന് കനാലില്‍ തള്ളിയ ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍  (5 hours ago)

കോതമംഗലത്ത് ട്രാക്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു  (5 hours ago)

ടൂറിസ്റ്റ് ബസുകളുടെ കളര്‍കോട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തീരുമാനിക്കാം  (5 hours ago)

Malayali Vartha Recommends