Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ഒമിക്രോൺ പിടിപെട്ടാൽ ചർമ്മത്തിൽ പ്രകടമാകും ഈ ലക്ഷണങ്ങൾ, ശരീരത്തിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ നിങ്ങൾ അറിയാതെ പോകരുത്, പുതിയ വകഭേദം ഉയർന്ന അപകടസാധ്യത സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

01 JANUARY 2022 04:27 PM IST
മലയാളി വാര്‍ത്ത

ഒമിക്രോണിന്റെ ഭീതിയിലാണ് ലോകം. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വേരിയന്റായ ഒമിക്രോൺ ഇപ്പോൾ പല രാജ്യങ്ങളിലും പലർന്ന് പിടിച്ച് കഴിഞ്ഞു.അതിനാൽ രോഗബാധിതരുടെ എണ്ണം അതിവേഗമാണ് കുതിച്ചുയരുന്നത്. ഡെൽറ്റയെ കീഴടക്കി അമേരിക്ക പോലുള്ള രാജ്യങ്ങളിലെ പ്രബല വകഭേദമായി ഒമിക്രോൺ മാറിക്കഴിഞ്ഞു.

ഇപ്പോൾ പുതിയ വേരിയന്റിന്റെ ലക്ഷണങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് ആരോഗ്യവിദഗ്ധർ. പുതിയ വേരിയന്റ് വളരെ ഉയർന്ന അപകടസാധ്യത സൃഷ്ടിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. യുകെയുടെ ZOE കൊവിഡ് സ്റ്റഡി ആപ്പ് അനുസരിച്ച് ഒമിക്രോണിന്റെ സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെട്ട ചില ലക്ഷണങ്ങൾ എതൊക്കെയാണെന്ന് നോക്കാം....

 

നേരിയ പനി, തൊണ്ടയിൽ പൊട്ടൽ, തുമ്മൽ, ശരീര വേദന, ക്ഷീണം, രാത്രി വിയർക്കുക എന്നിവയാണ് ഒമിക്രോൺ പിടിപെട്ടാൽ കൂടുതലായി പ്രകടമാകുന്ന ലക്ഷണങ്ങൾ. ചിലരിൽ ഛർദ്ദി, വിശപ്പില്ലായ്മ എന്നിവും കണ്ട് വരുന്നു. പുതിയ കൊവിഡ് വകഭേദം ബാധിച്ചാൽ ചർമ്മത്തിലും ചില മാറ്റങ്ങൾ ഉണ്ടാകാമെന്നാണ് സ്റ്റഡി ആപ്പിൽ പുതിയതായി പറയുന്നത്.

ചൊറിഞ്ഞു പൊട്ടുക അല്ലെങ്കിൽ തിണർപ്പാണ് ഒമിക്രോൺ പിടിപെട്ടാൽ ചർമ്മത്തിൽ പ്രകടമാകുന്ന മറ്റൊരു ലക്ഷണം. ചർമ്മത്തിലെ തിണർപ്പ് പലപ്പോഴും കൊവിഡുമായി ബന്ധപ്പെട്ടിരിക്കുന്നു. SARs-COV-2 വൈറസ് മൂലമുണ്ടാകുന്ന കോശജ്വലനത്തിന്റെ ലക്ഷണമാകാം ഇത് എന്ന് നേരത്തെയുള്ള പഠനങ്ങൾ അഭിപ്രായപ്പെട്ടിരുന്നു.

ചർമ്മത്തിലെ തിണർപ്പ് കൊവിഡ് 19 ന്റെ നാലാമത്തെ പ്രധാന ലക്ഷണമായി കണക്കാക്കണമെന്ന് ZOE COVID പഠന ആപ്പ് റിപ്പോർട്ട് ചെയ്യുന്നു. കൊറോണ വൈറസ് ബാധിച്ചവരിൽ 'ചിൽബ്ലെയിൻ' എന്നറിയപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നതായും പഠനത്തിൽ പറയുന്നു. കാൽവിരലുകളിൽ ചുവപ്പും പർപ്പിൾ നിറത്തിലുള്ള മുഴകളിലേക്കും നയിച്ചേക്കാം. ഇത് വേദനയും ചൊറിച്ചിലും ഉണ്ടാക്കാം.

ഒമിക്രോണിന്റെ ലക്ഷണങ്ങൾ തൊണ്ട വേദന (ഇടര്‍ച്ച): ദക്ഷിണാഫ്രിക്കൻ ഡോക്ടർ ആഞ്ചലിക് കോറ്റ്‌സി പറയുന്നതനുസരിച്ച്, ഒമിക്രോൺ ബാധിച്ച രോഗികൾക്ക് തൊണ്ടവേദനയോ അതിന് സമാനമായ തൊണ്ട പോറൽ പോലെയുള്ള പ്രശ്‌നമാണ് കാണുന്നത്. ഈ രണ്ട് അവസ്ഥകളും ഒരു പരിധിവരെ സമാനമായിരിക്കാമെങ്കിലും, തൊണ്ടയിലെ പോറൽ പ്രശ്നം കൂടുതൽ വേദനാജനകമായിരിയ്ക്കും.

ക്ഷീണം: മറ്റ് വകഭേദങ്ങളെപ്പോലെ ഒമിക്രോണ്‍ ബാധിക്കുന്നവര്‍ക്കും കടുത്ത ക്ഷീണം ഉണ്ടാകും. കടുത്ത ക്ഷീണം, ഊര്‍ജ്ജമില്ലായ്മ, വിശ്രമിക്കാനുള്ള ശക്തമായ ആഗ്രഹം എന്നിവ അനുഭവപ്പെടാം. ഇത് നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താം. ഈ അവസ്ഥ അഭിമുഖീകരിക്കുന്നവര്‍ ഒരു ഡോക്ടറെ കാണുന്നത് ഉറപ്പാക്കുക.

നേരിയ പനി: കൊറോണ വൈറസ് ആരംഭിച്ചതു മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് പനി. എന്നാൽ ഒമിക്രോണിന്‍റെ പനികടുത്തതാവില്ല എന്നാല്‍ കൂടുതല്‍ ദിവസങ്ങള്‍ നീണ്ടു നില്‍ക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.

വരണ്ട ചുമ: ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ വകുപ്പിന്‍റെ അഭിപ്രായത്തിൽ, ഒമിക്രോൺ ബാധിച്ച ആളുകൾക്ക് വരണ്ട ചുമ ഉണ്ടാകാം. കോവിഡ്- 19ന്‍റെ ലക്ഷണങ്ങളിലും ഇത് പ്രകടമായിരുന്നു. നിങ്ങളുടെ തൊണ്ട വരണ്ടതായി അനുഭവപ്പെടുമ്പോൾ അല്ലെങ്കിൽ അണുബാധ മൂലം തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയതായി അനുഭവപ്പെടുമ്പോഴാണ് വരണ്ട ചുമ ഉണ്ടാകുന്നത്.

 

രാത്രിയില്‍ അമിത വിയർപ്പ്: ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ വകുപ്പിലെ ഡോക്ടർമാര്‍ പറയുന്നതനുസരിച്ച് രാത്രിയില്‍ ഉണ്ടാകുന്ന അമിത വിയര്‍പ്പ് ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്. അതേ സമയം, ഏറ്റവുമധികം ആശ്ചര്യപ്പെടുത്തുന്ന കാര്യം, ഈ രോഗം ബാധിച്ച ഒരാൾ എസി പ്രവർത്തിപ്പിച്ചോ തണുത്ത സ്ഥലത്തോ ഉറങ്ങിയാലും അയാൾ വിയർക്കുന്നു എന്നതാണ്. ഒമിക്രോണിന്‍റെ ഏറ്റവുമൊടുവില്‍ പുറത്തുവന്ന ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക. സംശയം തോന്നുന്നപക്ഷം ഉടന്‍ തന്നെ ആരോഗ്യ വിദഗ്ധരെ സമീപിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (1 hour ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (1 hour ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (2 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (2 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (2 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (2 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (2 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (3 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (3 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (3 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (3 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (5 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (5 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (5 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (5 hours ago)

Malayali Vartha Recommends