Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

ക്വാറന്റീനിൽ കഴിയുന്ന ആളുകളിൽ ഉണ്ടാകുന്ന മാനസിക വിഭ്രാന്തി...കൂടുതല്‍ നിക്ഷേപത്തിലൂടെ കൂടുതല്‍ മാനസികാരോഗ്യസേവനങ്ങള്‍ എല്ലാവര്‍ക്കും എല്ലായിടത്തും......

10 OCTOBER 2020 03:29 PM IST
മലയാളി വാര്‍ത്ത

ക്വാറന്റീനിൽ ഇരിക്കുന്നവരും അവരോടു അടുത്ത് ഇടപഴകുന്നവരും അനുഭവിക്കുന്ന മാനസിക സമ്മർദ്ദം അത്ര നിസ്സാരമായി കാണാൻ കഴിയില്ല. പ്രമേഹം, കിഡ്നി രോഗം തുടങ്ങിയ രോഗങ്ങളുള്ളവരിലും കോവിഡ് ഭീതി വളരെ അധികമായി തന്നെ കാണുന്നുണ്ട് .

സംസ്ഥാനം മുഴുവൻ അടച്ചിടാൻ തീരുമാനിച്ചിട്ടില്ലെങ്കിലും രോഗം ഉണ്ടാകാൻ സാധ്യതയുള്ള ഓരോരുത്തരെയും കണ്ടുപിടിച്ച് ടെസ്റ്റ് ചെയ്ത് അവരിൽ രോഗമുള്ളവരെ ഐസൊലേറ്റ് ചെയ്ത് ചികിൽസിക്കുകയും അവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി സ്വയം ക്വാറന്റൈൻ ആവശ്യപ്പെടുകയും ചെയ്യുന്ന രീതിയാണ് ഇതുവരെ കേരളം സ്വീകരിച്ചിരിക്കുന്നത് ..നിപ്പ മുതൽ പ്രളയം വരെ കൈകാര്യം ചെയ്ത പരിചയം ആരോഗ്യ രംഗത്തിനു മുതൽക്കൂട്ടായിട്ടുണ്ട്

പോസിറ്റീവ് കേസുകളുടെ കോൺടാക്റ്റുകൾ, വിദേശരാജ്യങ്ങളിൽ നിന്നു വന്നു ക്വാറന്റീനിൽ തുടരുന്നവർ, ഇവരൊക്കെ അനുഭവിക്കുന്ന മാനസിക സംഘർഷം വളരെ വലുതാണ്, അതുകൊണ്ടുതന്നെ ഇവരിൽ പലർക്കും ഓൺലൈൻ കൗൺസിലിങ് പോലെയുള്ള കാര്യങ്ങൾ ചിലയിടത്ത് കൊടുക്കേണ്ടിവന്നു.

ഇതിനകം 37 ലക്ഷത്തോളം പേർക്ക് ആരോഗ്യ വകുപ്പ് ടെലി കൌൺസിലിങ് നൽകിയിട്ടുണ്ട് . ക്വാറന്‍റൈനും, ഐസൊലേഷനും കാരണമുണ്ടായ മാനസികാരോഗ്യ പ്രശ്നങ്ങൾ ചെറുതല്ലെന്ന് മാനസികാരോഗ്യ വിദഗ്‍ധർ പറയുന്നു.

ഏകാന്തത, തൊഴില്‍ നഷ്ടം, വരുമാനനഷ്ടം, രോഗഭീതി, സ്വന്തക്കാരുടെ മരണം, പട്ടിണി, പഠനസൗകര്യക്കുറവ് തുടങ്ങിയവയാണ് സമ്മര്‍ദം കൂട്ടിയ പ്രധാന ഘടകങ്ങള്‍......തുടക്കത്തില്‍ മദ്യം കിട്ടാഞ്ഞതാണ് ലഹരിക്കടിപ്പെട്ട പുരുഷന്‍മാരെ പ്രധാനമായും ബാധിച്ചത്. ചിലര്‍ ആത്മഹത്യ ചെയ്തു. മദ്യം കിട്ടാതെ പലര്‍ക്കും മതിഭ്രമം, മാനസിക വിഭ്രാന്തി, സ്ഥലകാലബോധമില്ലായ്മ, അപസ്മാരം എന്നിവയുണ്ടായി......

ജോലി നഷ്ടപ്പെടുമോ ശമ്പളം വെട്ടിക്കുറയ്ക്കുമോ തുടങ്ങിയ ഉത്കണ്ഠകള്‍ പലരെയും അലട്ടി...... ദേഷ്യം നിയന്ത്രിക്കാനാവുന്നില്ലെന്നും ഉറക്കക്കുറവുണ്ടെന്നും പരാതിപ്പെട്ട് പല പ്രായത്തില്‍പ്പെട്ട പുരുഷന്‍മാരും മാനസികവിദഗ്ധരെ സമീപിച്ചു. ......

പുറത്തിറങ്ങാനും കളിക്കാനുമൊന്നും കഴിയാത്തതിനാല്‍ സ്‌ക്രീനുകളിലായി കുട്ടികളുടെ ലോകം. വീട്ടിലുള്ളവരോടുപോലും സംസാരം കുറഞ്ഞു.......പഠിക്കാന്‍ ടി.വി., ഫോണ്‍ സൗകര്യങ്ങളില്ലാത്ത കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസുകള്‍ സമ്മര്‍ദത്തിലാക്കിഎത്തും കേരളം കണ്ടതാണ് ..ആത്മഹത്യപ്രവണതയുമായി കുട്ടികള്‍ ഹെല്‍പ്ലൈന്‍ നമ്പറുകളില്‍ വിളിച്ചു. ......

പ്രായമായവരിലും കോവിഡ് ഉണ്ടാക്കിയ മാനസിക പ്രശ്നങ്ങൾ നിരവധിയാണ് ..അത്യാഹിത സന്ദര്‍ഭങ്ങളിലടക്കം മറ്റു രോഗങ്ങള്‍ക്ക് ചികിത്സിതേടാനാവാതെ വന്നതും പ്രായമായവരെ ബുദ്ധിമുട്ടിച്ചു..

കോവിഡ് മൂലമുണ്ടായ മാനസിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്തുക എന്നതായിരിക്കും ഇനി ആരോഗ്യ മേഖല നേരിടേണ്ടിവരുന്ന വെല്ലുവിളി ..എല്ലാവര്‍ക്കും എപ്പോഴും എവിടേയും മാനസ്സികാരോഗ്യം ഉറപ്പാക്കുവാന്‍ ഉതകുന്ന പദ്ധതികൾ ആവിഷ്‌കരിക്കുക എന്നതാണ് ഈ വർഷത്തെ മാനസികാരോഗ്യ ദിന സന്ദേശം

ഇതിനായി സംസ്ഥാനത്ത് 950 കൗൺസലർമാരുണ്ട്. മാർച്ചിലാണ് ഇവർ പ്രവർത്തനം തുടങ്ങിയത്. ദിവസേന ഐ.സി.ഡി.എസ്. ഓഫീസിലെത്തി ജില്ലാ മാനസികാരോഗ്യപദ്ധതിയുമായി ചേർന്ന് ആളുകളെ വിളിച്ച് അന്വേഷിക്കുംകായും വേണ്ട സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്നുമുണ്ട്. ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും കോവിഡ് രോഗികള്‍ക്കും ടെലികൗണ്‍സലിങ് നല്‍കുന്നുണ്ട്‌ .

കൗണ്‍സലിങ് ആവശ്യമായ വ്യക്തികളെ കുറഞ്ഞത് മൂന്നുതവണ വിളിക്കുകയും കൂടുതല്‍ ശ്രദ്ധ ആവശ്യമെങ്കില്‍ പ്രത്യേകം കൗണ്‍സലിങ് നല്‍കുകായും ചെയ്യുന്നുണ്ട് .

കോവിഡ് കാലത്തിനു ശേഷം മാനസികാരോഗ്യസേവന നിയമത്തിന്റെ നടത്തിപ്പിന് ആവശ്യമായ പ്ലാനുകളും പ്ലാനിനനുസരിച്ച് ധനനിക്ഷേപമുണ്ടാവുകേണ്ടത് അത്യാവശ്യം തന്നെയാണ് ..ഈ ദിനം, നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് ഇത്തരം നിക്ഷേപങ്ങളുടെ ആവശ്യകതയെ പറ്റിയാണ്: ......

കൂടുതല്‍ നിക്ഷേപത്തിലൂടെ കൂടുതല്‍ മാനസികാരോഗ്യസേവനങ്ങള്‍ എല്ലാവര്‍ക്കും എല്ലായിടത്തും...... ഈ സന്ദേശത്തിനു ഊന്നൽ നൽകി സർക്കാരും ബന്ധപ്പെട്ടവരും പ്രവർത്തിച്ചെങ്കിൽ മാത്രമേ നമ്മുടെ ആരോഗ്യ മേഖലയെ കൈ പിടിച്ചുയർത്താൻ കഴിയൂ

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഒരു ഭരണമാറ്റമാണ്; അത് മനസിലാകാത്ത ഒരാള്‍ മാത്രമേയുള്ളൂ; അത് കേരളത്തിലെ മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തല  (28 minutes ago)

തെളിവും കൊണ്ട് പോയാൽ മതി.. രാഹുലിന്റെ വീട്ടിൽ കയറിയ SITയെ വട്ടം പിടിച്ച് 'അമ്മ, ഒരു പൂടയും ഇല്ല തെളിവില്ല,കേസ് മടങ്ങും...?!  (31 minutes ago)

ഇറാനിലെ പ്രക്ഷോഭങ്ങളില്‍ 12,000 ലധികം പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്  (38 minutes ago)

14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 43കാരന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി  (59 minutes ago)

പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാമത് സമ്മേളനം ജനുവരി 20ന്: ജനുവരി 29ന് 2026-27 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും  (1 hour ago)

തിരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തില്‍ വിസ്മയങ്ങളുണ്ടാകും; എല്‍.ഡി.എഫിലും എന്‍.ഡി.എയിലുമുള്ള കക്ഷികളും നിക്ഷ്പക്ഷരായ ആളുകളും യു.ഡി.എഫ് ഫ്‌ളാറ്റ്‌ഫോമിലേക്ക് വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (1 hour ago)

ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (1 hour ago)

സൈബര്‍ തട്ടിപ്പിനുള്ള ശ്രമം പൊളിച്ച് റിട്ടയേഡ് ബാങ്ക് മാനേജരും പൊലീസും  (1 hour ago)

പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും യുഡിഎഫിന് വന്‍ വിജയമുണ്ടായി; ഒരു മുന്നണിക്കകത്ത് നില്‍ക്കുന്ന ഒരു കക്ഷിയെ ഞങ്ങളുടെ കൂടെ പിടിച്ചുകൊണ്ട് വരാന്‍ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കേണ്ടതുണ്ടെന്ന് സ്പീക്കര്‍  (1 hour ago)

എന്നെ 'അമ്മ ഈ കോലത്തിൽ കാണണ്ട...!അടൂർ വീട്ടിൽ തെളിവെടുപ്പ്,ചത്താലും സമ്മതിക്കില്ലെന്ന് രാഹുൽ  (2 hours ago)

MLA-യാണ് മറക്കണ്ട കടിപ്പിച്ച് രാഹുൽ കിട്ടിയ അവസരം മുതലാക്കി...പോലീസ് മർമ്മംനോക്കി ഇടി..!അടൂർ വീട്ടിൽ തെളിവെടുപ്പ്...!  (2 hours ago)

പാലാ നോക്കി ആരും വെള്ളമിറക്കേണ്ട; ജോസ് കെ മാണിയ്‌ക്കെതിരെ മാണി സി കാപ്പന്‍  (2 hours ago)

തെലങ്കാനയില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ വിഷം കുത്തിവെച്ച് കൊന്നതില്‍ 15 പേര്‍ക്കെതിരെ കേസ്  (2 hours ago)

കേരള കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ടാവും. കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തോടൊപ്പമാണെന്ന് ജോസ് കെ മാണി  (2 hours ago)

Malayali Vartha Recommends