Widgets Magazine
20
Jan / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹമാസ് ഇസ്രായേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു; ഇന്ന് മോചിപ്പിക്കുന്നവരുടെ പേരുകൾ ഹമാസ് കൈമാറി...


കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം: മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം : 22 വരെ മഴ സാധ്യത...


ലോകത്തിലെ ഏറ്റവും വലിയ തീർഥാടകസംഗമം...ഇത്രയും കോടികണക്കിന് ജനങ്ങൾ അവിടേക്ക് എത്തുമ്പോൾ സുരക്ഷയും അതീവ പ്രാധാന്യമാണ്..11 ടെതർഡ് ഡ്രോണുകളും ആന്റി-ഡ്രോൺ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്...


നിലവിളി കേട്ട് ആദ്യം ഓടി എത്തിയത് കൊടുവാൾ നൽകിയ അയൽവീട്ടുകാർ; ജന്മം നൽകിയതിനുള്ള ശിക്ഷ താൻ നടപ്പാക്കിയെന്ന് ആക്രോശം...


ചുമ്മാതല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ വിജിലൻസ് വകുപ്പ്, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ റെയ്ഡ് നടത്തിയത്.... കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ഇതാദ്യമായാണ് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്...

വാക്‌സീന്‍ പടിവാതില്‍ക്കല്‍; ജൂലൈ മാസത്തോടെ ഇന്ത്യയിലെ 25 മുതല്‍ 30 കോടി വരെ ജനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സീന്‍ നൽകും ..വെല്ലുവിളിയാകുന്നത് ശീതീകരണ സംവിധാനം

30 NOVEMBER 2020 05:43 PM IST
മലയാളി വാര്‍ത്ത

More Stories...

നിപ പ്രതിരോധം: ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി; നിപ പ്രതിരോധത്തിന് ഇ സഞ്ജീവനിയില്‍ പ്രത്യേക ഒപി ക്ലിനിക്...

4 ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്; കഴിഞ്ഞ ഒന്നര മാസത്തിനിടെ നടത്തിയത് 7,584 പരിശോധനകള്‍...

പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കാനും ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യാജൻ മരുന്നുവിപണിയിൽ വ്യാപകമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; വാങ്ങിക്കഴിച്ചാൽ മരിച്ചുപോകും

മരുന്നില്ലാതെ പ്രമേഹത്തെ തടയാം..നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തി നിങ്ങള്‍ക്ക് പ്രമേഹത്തെ വരുതിയിലാക്കാന്‍ സാധിക്കും. മരുന്നില്ലാതെ തന്നെ നിരവധി ആളുകള്‍ അവരുടെ പ്രമേഹം നിയന്ത്രണത്തിലാക്കിയതായി വിദഗ്ധന്‍ പറയുന്നു..

ഒരു സ്ത്രീയുടെ ശരീരം ആർത്തവചക്രം, ഗർഭധാരണം മുതൽ ആർത്തവവിരാമം വരെ;പോഷകാഹാരം ലഭിക്കുന്നുണ്ടോ..? നിസാരമല്ല ഇത്.!

അടുത്ത വര്‍ഷം ജൂലൈ മാസത്തോടെ ഇന്ത്യയിലെ 25 മുതല്‍ 30 കോടി വരെ ജനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സീന്‍ നല്‍കാന്‍ രാജ്യം തയാറെടുക്കുന്നു. ഇതിനായി 50-60 കോടി ഡോസ് വാക്‌സീന്‍ വേണ്ടി വരും . മൂന്നു കോടിയോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകർക്കും മുന്‍നിര കോവിഡ് പോരാളികൾക്കുമാണ് ആദ്യ പരിഗണന

ഉപയോഗത്തിനുള്ള ഒന്നിലധികം വാക്‌സീനുകള്‍ ലഭ്യമാകുന്നതോടെ 2021 ന്റെ ആദ്യ പാദത്തില്‍ ഇന്ത്യയിലെ വാക്‌സീന്‍ വിതരണം തുടങ്ങുമെന്നാണ് കരുതുന്നത്. എന്നാല്‍ വാക്‌സീന്‍ വിതരണം ആരംഭിച്ച് കഴിഞ്ഞാല്‍ രാജ്യത്തിന് വെല്ലുവിളിയാകാവുന്നത് വാക്‌സീനുകള്‍ സൂക്ഷിച്ച് വയ്ക്കുന്നതിനും ഗതാഗതം ചെയ്യുന്നതിനുമുള്ള ശീതീകരണ സംവിധാനം ആണ്

വികസനത്തിന്റെ അവസാന ഘട്ടത്തിലുള്ള വാക്‌സീനുകള്‍ പലതും സൂക്ഷിച്ചു വയ്ക്കാനും വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാനും അത്യധികം തണുപ്പുള്ള ശീതീകരണ സംവിധാനം ആവശ്യമുള്ളവയാണ്.

100 കോടിയില്‍ പരം വരുന്ന ഇന്ത്യന്‍ ജനസംഖ്യയ്ക്ക് രണ്ട് ഡോസുകളെന്ന ക്രമത്തില്‍ 200 കോടിയിലധികം വാക്‌സീന്‍ ഡോസുകള്‍ രാജ്യം സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇതിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഇന്ത്യയ്ക്കുണ്ടോ എന്നതാണ് ആശങ്കയുണര്‍ത്തുന്ന ചോദ്യം.

അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ വികസിപ്പിച്ച വാക്‌സീന് സൂക്ഷിക്കാന്‍ -70 ഡിഗ്രി സെല്‍ഷ്യസ് തണുപ്പ് ആവശ്യമാണ്. ഇവ അഞ്ച് ദിവസത്തിനുള്ളില്‍ കുത്തിവയ്ക്കുകയും വേണം. റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സീനാവട്ടെ -18 ഡിഗ്രി തണുപ്പ് ആവശ്യമാണ്.

സാധാരണ ഫ്രിജിലെ 2 മുതല്‍ 8 ഡിഗ്രി വരെ സെല്‍ഷ്യസ് തണുപ്പില്‍ മൊഡേണയുടെ വാക്‌സീന്‍ സൂക്ഷിക്കാനാകും. പക്ഷേ, അത് ഒരു മാസത്തേക്ക് മാത്രമേ ഈ താപനിലയില്‍ സൂക്ഷിക്കാനാകൂ. ദീര്‍ഘകാലം സൂക്ഷിക്കാന്‍ അതിലും കുറഞ്ഞ താപനില ആവശ്യമാണ്. ഇവ മൂന്നും 90 ശതമാനത്തിന് മുകളില്‍ ഫലപ്രാപ്തി തെളിയിച്ച വാക്‌സീനുകളാണ്

പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനുള്ള വിവിധ വിഭാഗങ്ങളുടെ മുന്‍ഗണനാക്രമം കേന്ദ്ര ഗവണ്‍മെന്റ് രൂപീകരിച്ച ദേശീയ പ്രതിരോധ കുത്തിവയ്പ്പ് സമിതി തയാറാക്കിയിരുന്നു. ഇതനുസരിച്ച് ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര കോവിഡ് പോരാളികള്‍, 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, 50നും 65നും ഇടയില്‍ പ്രായമുള്ളവര്‍, ക്രോണിക് രോഗങ്ങളുള്ള 50 വയസ്സിന് താഴെ പ്രായമുള്ളവര്‍ എന്നിങ്ങനെ നീളുന്നു വാക്‌സീന്‍ മുന്‍ഗണനാ ക്രമം.

കുട്ടികള്‍ക്കും ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും പ്രതിരോധ മരുന്ന് നല്‍കുന്നതിനുള്ള ശീതീകരണ ശൃംഖലയാണ് നിലവില്‍ ഇന്ത്യയ്ക്കുള്ളത്. 100 കോടി ജനങ്ങള്‍ക്ക് കോവിഡ് കുത്തിവയ്പ്പ് നല്‍കാന്‍ ഇത് മതിയാകില്ല .

നിലവില്‍ കോള്‍ഡ് ചെയിന്‍ സാങ്കേതിക വിദ്യയില്‍ നടത്തുന്ന നിക്ഷേപത്തിന്റെ 5 മുതല്‍ 10 മടങ്ങ് വരെ നിക്ഷേപം രാജ്യം നടത്തേണ്ടതുണ്ടെന്നും ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യയില്‍ വാക്‌സീന്‍ വില്‍ക്കാനൊരുങ്ങുന്ന കമ്പനികളും അവ വിതരണം ചെയ്യാനുള്ള രാജ്യത്തിന്റെ ശേഷിയെ കുറിച്ച് സംശയമുയര്‍ത്തുന്നുണ്ട്

വാക്‌സീന്‍ വിപരീത ഫലങ്ങള്‍ നിരീക്ഷിക്കുന്ന സംസ്ഥാന, ജില്ലാ തല സമിതികളില്‍ കൂടുതല്‍ ആരോഗ്യ വിദഗ്ധരെ ഉള്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു.

സംസ്ഥാനങ്ങളുമായി ചേര്‍ന്ന് വാക്‌സീന്‍ വിതരണത്തിന്റെ രൂപരേഖ തയാറാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അറിയിച്ചു. ശീതീകരണ സംവിധാനം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതലായി വികസിപ്പിക്കാനും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേ സമയം വാക്‌സീന്റെ വിലയെ സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനകയും ചേര്‍ന്ന് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ഭാരത് ബയോടെക്കിന്റെ കോവാക്‌സീന്‍ തുടങ്ങിയ വാക്‌സീനുകളാണ് ഇന്ത്യ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനായി പരിഗണിക്കുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രഥമ വനിതാ ഖോ ഖോ ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ....  (1 minute ago)

ഗുരുവായൂര്‍ അമ്പല നടയില്‍ ഇന്നലെ നടന്നത് 229 വിവാഹങ്ങള്‍  (29 minutes ago)

മണ്ഡലമകരവിളക്കു തീര്‍ഥാടനകാലത്തെ ദര്‍ശനം പൂര്‍ത്തിയായി...  (52 minutes ago)

ആ യാത്ര അന്ത്യയാത്രയായി.... വിവാഹ ചടങ്ങില്‍ പങ്കെടുത്ത് തിരികെ വരികയായിരുന്ന വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചു  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണു മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം  (1 hour ago)

പള്ളിയാം മൂല ബീച്ച് റോഡില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ജീപ്പിടിച്ച് ആറ് വയസുകാരന്‍ മരിച്ചു  (1 hour ago)

ആലപ്പുഴയിലെ രണ്ട് താലൂക്കുകളില്‍ ഇന്ന് പ്രാദേശിക അവധി  (1 hour ago)

സങ്കടക്കാഴ്ചയായി.... സൈക്കിള്‍ യാത്രക്കാരന്‍ കാറിടിച്ചു മരിച്ചു....  (1 hour ago)

കത്തിക്കുത്ത് കേസിലെ പ്രതിയെ അറസ്റ്റു ചെയ്തത് നേര്‍ച്ചയാഘോഷത്തിനിടെ....  (2 hours ago)

അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡൊണള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും...  (2 hours ago)

മണ്ണാര്‍ക്കാട് രണ്ട് വാഹനാപകടങ്ങളില്‍ 6 പേര്‍ക്ക് പരിക്ക്....  (2 hours ago)

ഷാരോണ്‍ രാജ് കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും....  (2 hours ago)

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍...  (12 hours ago)

റിയല്‍ എസ്റ്റേറ്റ് ഡീലറായ 30കാരി മരിച്ച സംഭവം; ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ പങ്കാളി കൊന്നതെന്ന് കുടുംബം  (12 hours ago)

മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; താരത്തിന്റെ മുത്തശ്ശിയും അമ്മാവനും മരിച്ചു  (12 hours ago)

Malayali Vartha Recommends