Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

കൊവിഡ് ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം സംഭവിച്ച് ‘ഡെല്‍റ്റ പ്ലസ്’ എന്ന പേരുള്ള പുതിയ വകഭേദം കണ്ടെത്തി...ഈ വകഭേദം വാക്‌സിനുകളുടെ ഫലപ്രാപ്തിയെ ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍...ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ

19 JUNE 2021 05:37 PM IST
മലയാളി വാര്‍ത്ത
കൊവിഡ് ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം സംഭവിച്ച് ‘ഡെല്‍റ്റ പ്ലസ്’ എന്ന പേരുള്ള പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തിയിരുന്നു.ഈ വകഭേദം രാജ്യത്ത് ലഭ്യമായ വാക്‌സിനുകളുടെ ഫലപ്രാപ്തിയെ ഒരുപരിധി വരെ ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോൾ ഈ  ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.  
ഡെൽറ്റ പ്ലസ് വകഭേദത്തെ കുറിച്ച് ഇപ്പോൾ ആശങ്കപ്പെടേണ്ട കാര്യമില്ല. കോവിഡ് വ്യാപനം തടയുന്നതിനുള്ള വാക്സിന്റെ പരിമിധികളെക്കുറിച്ചുള്ള ചോദ്യത്തിന്, വാക്സിൻ എടുത്താലും വൈറസ് ബാധിക്കാമെന്നും മരണവും ഗുരുതര രോഗങ്ങളും തടയുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.      

കോവിഷീൽഡിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള അന്തരം നാല് മുതൽ ആറ് ആഴ്ചയിൽ നിന്നും 12 മുതൽ 16 ആഴ്ചയായി വർദ്ധിപ്പിച്ചതിനെ കുറിച്ചും അദ്ദേഹം മറുപടി നൽകി. നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (എൻ‌ടി‌എജിഐ) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കോവിഷീൽഡ് വാക്‌സിനിലെ രണ്ട് ഡോസുകൾ തമ്മിലുള്ള അന്തരം വർധിപ്പിച്ചത്. നിലവിലെ പഠനമനുസരിച്ച് വാക്സിൻ ഡോസുകൾക്കിടയിലെ കാലതാമസം ദീർഘിപ്പിച്ചത് കോവിഡിനെതിരായ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്നും ഡോ. രൺദീപ് ഗുലേറിയ വ്യക്തമാക്കി.

വൈറസിന്റെ ആൽഫ വകഭേദം വ്യാപകമായിരുന്നപ്പോഴാണ് വാക്സിൻ കാര്യക്ഷമതയെക്കുറിച്ച് ആദ്യ പഠനം നടന്നത്. എന്നാൽ ഇപ്പോൾ അതു മാറി ഡെൽറ്റ വകഭേദമാണ് കൂടുതൽ വ്യാപകമാവുന്നത്. ലഭിക്കുന്ന കണക്കുകൾ അനുസരിച്ച് കൂടുതൽ പഠനം നടത്തി ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാവും തീരുമാനങ്ങൾ എടുക്കുന്നത്. കൂടുതൽ പഠനത്തിന്റെ അടിസ്ഥാനത്തിൽ വാക്സിൻ പ്രോട്ടോകോളിൽ മാറ്റമുണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.




രോഗവ്യാപനം തടയുന്നതിൽ വാക്സിനേഷന് പരിമിതിയുണ്ട്. എന്നാൽ, മരണ നിരക്ക് കുറക്കുന്നതിനും ഗുരുതരമായ രോഗങ്ങളിൽ നിന്നും വാക്സിൻ വലിയ തോതിൽ സംരക്ഷണം നൽകും. വാക്സിൻ എടുത്താലും കോവിഡ് ബാധിക്കാം. എന്നാൽ, വാക്സിൻ എടുത്തവരിൽ ശരീരം ആന്റിബോഡികൾ ഉദ്പാദിപ്പിക്കുന്നതിനാൽ ഇവരെ രോഗം ഗുരുതരമായി ബാധിക്കില്ല. പക്ഷെ രോഗം ഒരാളിൽ നിന്നും മറ്റുള്ളവരിലേക്ക് പകരാമെന്നും അദ്ദേഹം വ്യക്തമാക്കി.


വൈറസിന്റെ ഡെൽറ്റാ വകഭേദം കൂടുതൽ മരണത്തിനു കാരണമാവുന്നതായി കണ്ടെത്തുന്ന കണക്കുകൾ ഇപ്പോൾ ലഭ്യമല്ല. ഇതേക്കുറിച്ച് കൂടുതൽ പഠനം നടക്കേണ്ടതുണ്ട്. വളരെ കുറച്ച് കേസുകളിൽ മാത്രമാണ് ഡെൽറ്റാ വകഭേദം സ്ഥിരീകരിച്ചത്. ആൽഫാ വകഭേദത്തെക്കാൾ ഡെൽറ്റക്ക് വ്യാപന ശേഷി കൂടുതലാണെന്നത് ആശങ്കപ്പെടുത്തുന്നതാണ്. പുതിയ വകഭേദങ്ങൾ വാക്സിന്റെ കാര്യക്ഷമത കുറയ്ക്കുമോ എന്ന് കൂടുതൽ ഗവേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മാസ്ക് ഉപയോഗം, സാമൂഹിക അകലം, സാനിറ്റൈസർ ഉപയോഗം, കൂട്ടം കൂടുന്നത് ഒഴിവാക്കൽ തുടങ്ങിയ നിബന്ധനകൾ ജനങ്ങൾ പാലിക്കണം. വൈറസിന്റെ ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി അവിടെ തന്നെ വൈറസിനെ നിർമാർജ്ജനം ചെയ്യലും പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.    

കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് അടുത്ത ഏതാനും മാസങ്ങളിലെ ജനങ്ങളുടെ പെരുമാറ്റം അനുസരിച്ചായിരിക്കുമെന്നും മൂന്നാം തരംഗമുണ്ടാവുകയെന്ന് ഡോ. രൺദിപ് ഗുലേറിയ പറഞ്ഞു. വ്യാപന സാധ്യതക്കുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതും വാക്സിനേഷനും കാര്യക്ഷമം ആയാൽ മൂന്നാം തരംഗം കാര്യമായി ബാധിക്കാതിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.        
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (2 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (3 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (3 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (4 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (5 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (6 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (6 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (7 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (7 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (7 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (7 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends