Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...


ശാസ്തമംഗലത്തുകാർക്ക് തെ​റ്റുപ​റ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെ​റ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും

എല്ലാ മാസവും കൃത്യമായി 26 - 32 ദിവസം കൂടുമ്പോൾ സ്ത്രീകൾ അനുഭവിയ്ക്കേണ്ടി വരുന്ന ഈ വേദനയ്ക്ക് എങ്ങനെ ശമനം കണ്ടെത്താം? വേദന മാത്രമാണെങ്കിൽ പോട്ടെ എന്ന് വെയ്ക്കാം ..ഇതിപ്പോൾ ആർത്തവവുമായി ബന്ധപ്പെട്ട മറ്റ് ശാരീരിക മാനസിക അസ്വസ്ഥതകൾ വേറെയും ...ഇത്തരം പ്രയാസങ്ങൾ ലഘൂകരിയ്ക്കാൻ ഇതാ 3 ടിപ്സ്

20 JUNE 2021 12:41 PM IST
മലയാളി വാര്‍ത്ത

ആര്‍ത്തവകാലം ഒട്ടുമിക്ക സ്ത്രീകള്‍ക്കും വേദന നിറഞ്ഞതാണ്. വയറുവേദന, നടുവേദന, കാലുകൾക്കുണ്ടാകുന്ന മരവിപ്പ്, തലവേദന, സ്തനങ്ങള്‍ക്ക് ഉണ്ടാകുന്ന വേദന, ഛർദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയ എന്തെല്ലാം വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവസമയത്ത് ഓരോ സ്ത്രീകളും കടന്നു പോകുന്നത്.

പലപ്പോളും ഇക്കാരണത്താല്‍ ദൈനംദിന ജോലികള്‍ ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യം പല സ്ത്രീകള്‍ക്കും ഉണ്ടാകാറുണ്ട്.ഒട്ടുമിക്ക സ്ത്രീകളും ഇത്തരം വേദനകള്‍ കടിച്ചമര്‍ത്തുന്നവരാണ്..ചുരുക്കം ചിലര്‍ വേദനസംഹാര ഗുളികകള്‍ ഉപയോഗിക്കുന്നുമുണ്ട്.ആർത്തവ വേദന കുറയ്ക്കാൻ പലരും ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് ഡോക്ടറുടെ നിർദ്ദേശം കൂടാതെയാണ്.

 

 

 

വേദന കുറയ്ക്കാനുള്ള ചില ഗുളികകൾ സ്ഥിരമായി കഴിക്കുമ്പോൾ കരളിന്റെയും വൃക്കയുടേയും പ്രവർത്തനങ്ങൾ തകരാറിലാകാൻ സാധ്യത കൂടുതലാണ്. കൂടാതെ, ഇത്തരം വേദന സംഹാരികൾ കഴിക്കുമ്പോൾ അള്‍സര്‍, അസിഡിറ്റി തുടങ്ങിയ രോഗാവസ്ഥകൾക്കും സാധ്യതയുണ്ട്.

 

അതുകൊണ്ട് ആർത്തവ വേദനയ്ക്ക് മരുന്ന് കഴിക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം അത് ചെയ്യുക.ആർത്തവ വേദന തടയാൻ മരുന്ന് കഴിക്കുന്നവർ മനസ്സിലാക്കേണ്ട പ്രധാന കാര്യം ആർത്തവ വേദന ഒരു രോഗമല്ല എന്നതാണ്. 

എല്ലാമസവും സ്ത്രീകള്‍ അനുഭവിക്കുന്ന ഈ ആര്‍ത്തവ വേദനയ്ക്ക് കാരണമെന്താണെന്ന് അറിയേണ്ടേ....

 

 

 

ഗർഭപാത്രത്തിലെ പേശികൾ ചുരുങ്ങുമ്പോഴാണ് ആർത്തവ വേദനയുണ്ടാകുന്നത്. ആർത്തവ രക്തം പുറത്തള്ളാനായി ഗർഭപാത്രം സങ്കോചിക്കുന്നതാണ് ആർത്തവ വേദനയ്ക്ക് പ്രധാന കാരണം. മാത്രമല്ല രക്തത്തോടൊപ്പം ഗർഭപാത്രത്തിലെ ആവരണം കൂടി പുറത്തേക്ക് പോകുമ്പോൾ സംഭവിക്കുന്ന ശാരീരിക വ്യതിയാനങ്ങളും ആർത്തവ വേദനയ്ക്ക് കാരണമാകുന്നു. ഓരോ മാസവും ഉണ്ടാകുന്ന വേദനയുടെ തീവ്രത ശരീരത്തിൽ സംഭവിക്കുന്ന വ്യതിയാനങ്ങളുടെ ഏറ്റക്കുറച്ചിലുകളെ കൂടി ആശ്രയിച്ചിരിക്കും.

 

"ആർത്തവ സമയത്തെ വേദന സഹിക്കുന്നത് പ്രസവവേദന സഹിക്കാൻ സ്വയം നിങ്ങളെ പ്രാപ്തരാക്കുമത്രേ..." ഇങ്ങനെ പലരും പറഞ്ഞ് കേട്ടിട്ടിട്ടുണ്ടാകും.... കാര്യം എന്തുതന്നെയായാലും എല്ലാ മാസവും മുടങ്ങാതെ എത്തുന്ന ഈ വേദന സഹിക്കാൻ ഇത്തിരി പ്രയാസം തന്നെയാണ്. എന്നാല്‍ ആർത്തവ വേദന കുറച്ച്, ദൈനംദിന ജോലികളെ ബാധിക്കാതെ ,ആ ദിനങ്ങളില്‍ ഇനി കൂടുതല്‍ ആക്റ്റീവാകാനുള്ള മൂന്ന് മാര്‍ഗങ്ങള്‍ എന്നൊക്കെയാണെന്ന് നോക്കാം....

 

ഒന്ന്

ആർത്തവ വേദന ലഘൂകരിക്കാന്‍ കാരറ്റിന് സാധിക്കും. കാഴ്ചശക്തി വർദ്ധിപ്പിക്കാൻ മാത്രമല്ല,ആർത്തവ സമയത്ത് കാരറ്റ് ജ്യൂസ് ധാരാളമായി കുടിക്കുന്നത് ആർത്തവ പ്രശ്നങ്ങളും ദഹനപ്രശ്നങ്ങളും കുറയ്ക്കാൻ സഹായിക്കും.

 

 

 

 

രണ്ട്

ആർത്തവം ആരംഭിക്കുന്നതിന് മുമ്പായി ധാരാളം പപ്പായ കഴിക്കുക. ഇതിൽ അടങ്ങിയിരിക്കുന്ന ‘പപ്പൈൻ’ എന്ന എൻസൈം ആർത്തവ വേദന ലഘൂകരിക്കാൻ സഹായിക്കും. മാത്രമല്ല, ആർത്തവ രക്തം പുറത്തേയ്ക്ക് പോകുന്നത് എളുപ്പത്തിലാക്കാനും പപ്പായയ്ക്ക് കഴിയും. പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ചർമത്തിലെ ചുളിവുകളെയും പ്രായമാകുന്നതിന്റെ മറ്റ് ലക്ഷണങ്ങളെയും പ്രതിരോധിക്കും.

 

മൂന്ന്

തുളസിയിലയോ പുതിനയിലയോ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വയറ് വേദന, നടുവേദന എന്നിവ കുറയ്ക്കാൻ സഹായിക്കും. അതല്ലെങ്കിൽ തു‌ളസിയോ പുതിനയിലയോ ഉപയോഗിച്ച് ഉണ്ടാക്കിയ ചായ കുടിക്കുന്നതും ആർത്തവ വേദന കുറയ്ക്കാൻ ഏറെ നല്ലതാണ്. 

 

 

 

ഒരുപിടി ഉലുവ മൂന്നു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് മുക്കാൽ ഗ്ലാസാക്കി വറ്റിച്ച് കുടിക്കുക. ഉലുവ പെയിൻ റിലീഫ് മാത്ര മാണ്. താൽക്കാലികമായ കുറവേ ഉണ്ടാവൂ. മരുന്നായി തെറ്റി ദ്ധരിക്കരുത്

 

കൂടാതെ, ഭക്ഷണ ക്രമീകരണം, വ്യായാമങ്ങൾ, യോഗ തുടങ്ങിയ കാര്യങ്ങൾ ശീലമാക്കുന്നതോടെ സാധാരണ രീതിയിൽ ഉണ്ടാകാറുള്ള ആർത്തവ വേദന ലഘൂകരിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടകരയിൽ ഥാർ ജീപ്പ് ഇടിച്ച് ഹോട്ടൽ തൊഴിലാളിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (24 minutes ago)

വയോധികന് ദാരുണാന്ത്യം...  (35 minutes ago)

93-ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന് നാളെ തുടക്കം...  (40 minutes ago)

  ജനങ്ങൾ അശ്രദ്ധമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ..  (1 hour ago)

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ..  (1 hour ago)

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു...  (1 hour ago)

കല്ല് തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം  (1 hour ago)

യുവതി മരണത്തിന് കീഴടങ്ങി....  (2 hours ago)

വൻ ഭക്തജന തിരക്കായിരുന്നു... ഇടതടവില്ലാതെ 60 ഓളം വിവാഹം നടന്നു  (2 hours ago)

തെങ്കാശിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് പിടിയിൽ ....  (2 hours ago)

തീർത്ഥാടകരെ പതിനെട്ടാംപടി കയറാൻ....  (2 hours ago)

നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....    (3 hours ago)

തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു  (11 hours ago)

ഡോ. ഷഹനയുടെ ആത്മഹത്യയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍  (12 hours ago)

ഹോട്ടലുകളില്‍ കോഴി വിഭവങ്ങള്‍ വിതരണം ചെയ്യുന്നത് തടഞ്ഞ് ഭക്ഷ്യ സുരക്ഷാ വകുപ്പ്  (12 hours ago)

Malayali Vartha Recommends