Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യത്തെ കണ്മണി എപ്പോള്‍?

03 SEPTEMBER 2016 02:11 PM IST
മലയാളി വാര്‍ത്ത

വിവാഹ ശേഷം ഉടന്‍ തന്നെ കുട്ടികള്‍ വേണ്ടെന്ന് വയ്ക്കുന്ന ദമ്പതിമാരാണ് ഇന്നത്തെ കാലത്തുള്ളത്. എന്നാല്‍ പിന്നീട് കുട്ടികള്‍ വേണമെന്ന് ആഗ്രഹിക്കുമ്പോഴാകട്ടെ കുട്ടികള്‍ ഉണ്ടാവാത്ത അവസ്ഥയും. പുതിയ ഭക്ഷണ ശീലങ്ങളും പുതിയ ജീവിതശൈലികലും വന്ധ്യതാ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.2014 ലെ കണക്കു പ്രകാരം 40 ശതമാനത്തില്‍ നിന്ന് 60 ശതമാന മായി പുരുഷ വന്ധ്യതാ നിരക്ക് വര്‍ധിച്ചു. ഇന്ത്യന്‍ ജനതയില്‍ 10 ശതമാനം ആളുകള്‍ വന്ധ്യതാ പ്രശ്‌നങ്ങള്‍ ഉളളവരാണ്.
ഭാര്യയുടേയോ ഭര്‍ത്താവിന്റേയോ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കൊണ്ട് ഇത്തരം അവസ്ഥകള്‍ ഉണ്ടാവാം. സ്ത്രീകളുടെ വന്ധ്യതാ പ്രശ്‌നത്തില്‍ പലര്‍ക്കും അറിയാത്ത ചില കാരണങ്ങളുണ്ട്. എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് സ്ത്രീകളില്‍ വന്ധ്യത ഉണ്ടാവുന്നു എന്ന് നോക്കാം.
സ്ത്രീ വന്ധ്യതയുടെ കാരണങ്ങള്‍
ക്രമമല്ലാത്ത ആര്‍ത്തവം സ്ത്രീകളിലെ വന്ധ്യതയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ക്രമമല്ലാത്ത ആര്‍ത്തവം. ആര്‍ത്തവ കാലഘട്ടങ്ങള്‍ 35 ദിവസത്തില്‍ കൂടുതലായാലോ 21 ദിവസത്തില്‍ കുറവായാലോ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ആരോഗ്യകരമായ ഡയറ്റ്, വ്യായാമം എന്നിവയിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിയ്ക്കാവുന്നതാണ്.
രോഗ സാധ്യതകളും കാരണങ്ങളും രോഗ സാധ്യതകളും കാരണങ്ങളുമാണ് മറ്റൊന്ന്. ഗര്‍ഭാശയ സംബന്ധമായ രോഗങ്ങളും ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങളും എല്ലാം പലപ്പോഴും വന്ധ്യതയുടെ പ്രധാന കാരണങ്ങള്‍ ആകാറുണ്ട്.പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം സ്ത്രീകളിലെ ഗര്‍ഭധാരണം തടയുന്ന പ്രധാന കാരണമാണ്. ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാക്കും.25 ശതമാനം വന്ധ്യതക്കും എന്‍ഡോമെട്രിയോസിസ് ഇടയാക്കാറുണ്ട്.ഗര്‍ഭാശയ മുഴകള്‍,ഗര്‍ഭാശയവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ഉണ്ടാകുന്ന അണുബാധ എന്നിവയും സ്ത്രീ വന്ധ്യതക്ക് കാരണമാകാം.

യോനിയിലെ അണുബാധ
യോനിയിലെ അണുബാധയുണ്ടാക്കുന്ന പ്രശ്‌നങ്ങളും ചില്ലറയല്ല. ലൈംഗിക ബന്ധത്തിലൂടെ പകരാവുന്ന നിരവധി അസുഖങ്ങള്‍ ഉണ്ട്. ഇവയൊക്കെ പലപ്പോഴും സ്ത്രീകളില്‍ വന്ധ്യതയ്ക്ക് കാരണമാകും.

തൈറോയ്ഡ് പ്രശ്‌നങ്ങള്‍
തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങളാണ് മറ്റൊന്ന്. 70 ശതമാനം സ്ത്രീകളേയും ഇത്തരം പ്രശ്‌നങ്ങള്‍ വലയ്ക്കും. ഇതും വന്ധ്യതയുടെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്.

പ്രായം
മുപ്പത് വയസ്സിനു മുകളില്‍ അമ്മയാവാന്‍ ശ്രമിക്കുന്നത് ആരോഗ്യപരമായും മാനസികപരമായും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. വന്ധ്യത നിരക്ക് ഉയരാന്‍ പ്രധാന കാരണവും ഗര്‍ഭം വൈകിപ്പിക്കുന്നത് തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends