Widgets Magazine
19
Jun / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിക്ടോറിയന്‍ പാര്‍ലമെന്റ് മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു; ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ആഗോള അംഗീകാരം


വിശ്വാസ് കുമാർ രമേഷിന് അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണവും, നിരീക്ഷണവും: അപകടത്തെക്കുറിച്ച് അറിയാൻ അന്വേഷണസംഘം: ഹോട്ടലിലേക്ക് മാറ്റി..


ചില കണക്ക് കൂട്ടലുകൾ ട്രംപിന് ഉണ്ടെന്നുള്ളത് വ്യക്തമാണ്..പാക്കിസ്ഥാന്‍ സൈനിക മേധാവി സയ്യീദ് അസിം മുനീറിനെ ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ വിളിച്ചു വരുത്തി..വിരുന്നു നല്‍കിയതിലെ നയതന്ത്രം..


ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷം..ടെഹ്‌റാനില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ അറാക് ആണവനിലയം തകർത്തെറിഞ്ഞു.. ആണവായുധമുണ്ടാക്കാനായി രഹസ്യകോട്ടയിൽ പ്ലൂട്ടോണിയം..


ഇസ്രയേലിനെതിരെ ദീർഘദൂര മിസൈലായ സിജ്ജിൽ പ്രയോഗിച്ച് ഇറാൻ; ഇറാൻ -ഇസ്രയേൽ സംഘർഷത്തിന് അയവില്ല...

വിട പറയാനൊരുങ്ങി തിരുനക്കര! ഒരൊറ്റ പകലിന്റെ താമസത്തിൽ തിരുനക്കരയിലെത്തിയ പ്രിയ നേതാവിന് വിട നൽകി കോട്ടയം : തിങ്ങിനിറഞ്ഞ പതിനായിരങ്ങൾക്കിടയിൽ ഉമ്മൻചാണ്ടി എത്തി മൂകനായി:- അന്തിമോപചാരമർപ്പിക്കാൻ മമ്മൂട്ടിയും...

20 JULY 2023 12:06 PM IST
മലയാളി വാര്‍ത്ത

More Stories...

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

മേഘയുടെ കാമുകൻ സുകാന്ത് സുരേഷ്. എറണാകുളത്ത് കറങ്ങിയത് തൂക്കി അച്ഛൻ..! അക്കൗൺടിൽ 80രൂപ.

മേഘ ട്രാക്കിൽ തലവയ്ക്കാൻ കാരണം ഇത്..മലപ്പുറംക്കാരനെ തൂകി പോലീസ്..I B ഉദ്യോഗസ്ഥയുടെ മരണത്തിന് കാരണം ഇത്

മൂന്നു പേരും തൂങ്ങി മരിച്ചു; കസ്റ്റംസ്-ജി.എസ്.ടി. അഡീ.കമ്മിഷണറും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

യുഗങ്ങളോളം കേരളം ഓർത്തിരിക്കേണ്ട പ്രിയ നേതാവ് ഉമ്മൻചാണ്ടിക്ക് വിട നൽകി കോട്ടയം. 24 മണിക്കൂറിലേറെയായി കോട്ടയം കാത്തിരുന്ന പ്രിയ നേതാവ് ഉമ്മൻചാണ്ടിയുടെ ഭൗതിക ദേഹം തിരുനക്കര മൈതാനത്ത് എത്തിച്ചു. കോട്ടയത്തിന്റെ ജനസഞ്ചയം കാത്തിരുന്ന പ്രിയ നേതാവിന്റെ വിലാപയാത്ര എത്തിയതിന് കണ്ണീരണഞ്ഞാണ് നാട് സ്വീകരിച്ചത്. തിരുനക്കര മൈതാനത്ത് എത്തിയ ഭൗതിക ദേഹത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവർ സ്വീകരിച്ചു. തിരുനക്കരയിൽ പൊതുദർശനവും തുടങ്ങി.

ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് കോട്ടയത്ത് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വിലാപ യാത്രയാണ് മണിക്കൂറുകൾ വൈകി വ്യാഴാഴ്ച രാവിലെയോടെ കോട്ടയത്ത് തിരുനക്കര മൈതാനത്ത് എത്തിച്ചേരുന്നത്. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ പതിനായിരക്കണക്കിന് ആളുകളുടെ മുദ്രാവാക്യങ്ങൾക്കിടയിലൂടെയാണ് ഉമ്മൻചാണ്ടി എന്ന നേതാവ് തിരുനക്കര മൈതാനത്തേക്ക് എത്തിച്ചേരുന്നത്. തന്നെ കാണാൻ കത്തുന്ന പതിനായിരങ്ങളോട് ഒരു വാക്കു പറയാതെ ഒരു പുഞ്ചിരി പോലും തരാതെ ജീവിതത്തിൽ ആദ്യമായാണ് ഉമ്മൻചാണ്ടി ചലന മറ്റ് ശരീരമായി കിടക്കുന്നത്.


കോട്ടയം ഡിസിസിയ്ക്ക് മുന്നിൽ കുഞ്ഞൂഞ്ഞ് !

നിറഞ്ഞ ചിരിയുമായി എന്നും ഓടിക്കയറിയിരുന്ന കോട്ടയം ഡിസിസിയ്ക്ക് മുന്നിൽ കണ്ണ് തുറക്കാതെ കുഞ്ഞുഞ്ഞ് കിടന്നു. കണ്ണ് നിറഞ്ഞ് വികാരം അടക്കാനാവാതെ കോട്ടയം നഗരം ആ ജന നേതാവിനെ സ്വീകരിച്ചു. ഇനി ഓർമ്മകളിൽ അനശ്വരനായി ജീവിക്കേണ്ട പ്രിയ നേതാവിന് കോട്ടയത്തിന്റെ മണ്ണ് കണ്ണീരോടെ യാത്രാ മൊഴിയേകി.

നിശ്ചയിച്ചതിലും മണിക്കൂറുകൾ വൈകി കോട്ടയം നഗരത്തിലേക്ക് എത്തിയ ഉമ്മൻചാണ്ടിയുടെ വിലാപയാത്രയ്ക്ക് വികാരഭരിതമായ യാത്രയയപ്പാണ് പ്രവർത്തകർ നൽകിയത്. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ പുലർച്ചെ നാല് മണി മുതൽ കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിനു മുന്നിൽ ആയിരങ്ങളാണ് തടിച്ചുകൂടി നിന്നിരുന്നത്.

ഡി സി സി ഓഫിസിന് മുന്നിൽ പൊതു ദർശനത്തിനായി ഇരുപത് മിനിറ്റ് സമയമാണ് അനുവദിച്ചിരിക്കുന്നത്. ഇവിടെ എത്തുന്ന ഉമ്മൻ ചാണ്ടിയുടെ ഭൗതിക ദേഹത്തിൽ അന്തിമോപചാരം അർപ്പിച്ച് അവസാനമായി പ്രിയ നേതാവിനെ ആദരിക്കാനായി കൂട്ടം ചേർന്ന് നിൽക്കുകയാണ് ജനം. രാഷ്ട്രീയ വ്യത്യാസമില്ലാതെ വികാരഭരിതമായ നിറകണ്ണുകളോടെയാണ് ജനക്കൂട്ടം ഉമ്മൻചാണ്ടിക്കായി കാത്തുനിൽക്കുന്നത്. പുലർച്ചെ നാലു മണിക്ക് എത്തിയ ഈ ജനക്കൂട്ടത്തിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അമ്മമാരും സഹോദരിമാരും പ്രായമായവരും ഉണ്ട്. ഇവർക്കെല്ലാം ഒറ്റ വികാരം മാത്രം ഉമ്മൻചാണ്ടി.

ഉമ്മൻചാണ്ടിയുടെ ഭൗതിക ദേഹത്തെ കോടിമത പാലത്തിനരികിൽ നിന്നുതന്നെ മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. നൂറുകണക്കിന് അകമ്പടി വാഹനങ്ങളുടെ പിന്തുണയിലാണ് ഉമ്മൻചാണ്ടി തന്റെ അവസാന യാത്രയ്ക്കായി കോട്ടയം നഗരത്തിലേക്ക് പ്രവേശിച്ചത്. മുദ്രാവാക്യം വിളികളും കണ്ടമിടറയുള്ള കണ്ണീരണിയുന്ന ഓർമ്മകളുമായി പ്രവർത്തകർ റോഡിൻറെ ഇരുവശത്തും നിരന്നു നിന്നു.

 

സാധാരണക്കാരായ ആളുകൾ ഉമ്മൻചാണ്ടി എന്ന വികാരത്തെ നെഞ്ചിലേറ്റി റോഡിൽ അദ്ദേഹത്തെ ഒരു നോക്കു കാണാനായി കാത്തുനിൽക്കുകയായിരുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിനു മുന്നിലെത്തിയ ഉമ്മൻചാണ്ടിയുടെ ഭൗതിക ദേഹത്തിൽ റീത്ത് സമർപ്പിച്ച ആദരാഞ്ജലി അർപ്പിക്കാൻ നാടിൻറെ നാനാഭാഗത്തുനിന്നുള്ള ആളുകൾ ഒഴുകിയെത്തി. ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരമർപ്പിക്കാൻ നടൻ മമ്മൂട്ടി തിരുനക്കര മൈതാനിയിൽ എത്തി. നടൻ സുരേഷ് ഗോപി , മന്ത്രിമാരായ എ കെ ശശീന്ദ്രൻ , റോഷി അഗസ്റ്റിൻ ഉൾപ്പെടെ നിരവധി പേർ തിരുനക്കര മൈതാനിയിൽ എത്തി ഭൗതികശരീരം എത്തിചേരാൻ കാത്തിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിക്ടോറിയന്‍ പാര്‍ലമെന്റ് മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു; ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ആഗോള അംഗീകാരം  (2 hours ago)

വിശ്വാസ് കുമാർ രമേഷിന് അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണവും, നിരീക്ഷണവും: അപകടത്തെക്കുറിച്ച് അറിയാൻ അന്വേഷണസംഘം: ഹോട്ടലിലേക്ക് മാറ്റി..  (2 hours ago)

കൂട്ടുകാരനൊപ്പം കുളത്തിൽ കുളിക്കാൻ പോയ 14 കാരന് ദാരുണാന്ത്യം.  (2 hours ago)

AMERICA അസിം മുനീറിന് വിരുന്ന് നല്‍കിയത്  (2 hours ago)

Water-nuclear-reactor ദൃശ്യങ്ങൾ സഹിതം പുറത്ത്  (2 hours ago)

ഇസ്രയേലിനെതിരെ ദീർഘദൂര മിസൈലായ സിജ്ജിൽ പ്രയോഗിച്ച് ഇറാൻ; ഇറാൻ -ഇസ്രയേൽ സംഘർഷത്തിന് അയവില്ല...  (3 hours ago)

'Situation Room' സിറ്റുവേഷന്‍ റൂമില്‍ കയറുന്നത് എന്തിന്..?  (3 hours ago)

ഡെനാലി പര്‍വതത്തില്‍ കുടുങ്ങിയ പന്തളം സ്വദേശിയായ പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ സുരക്ഷിതന്‍  (4 hours ago)

ടൈല്‍ അവീവ് ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്തു വിട്ടത് ഇസ്രായേലിന്റെ പ്രതിരോധ കവചമായ അയണ്‍ ഡോമിന് തടയാനാകാത്ത വിധം ശക്തിമായ ഹൈപ്പര്‍സോണിക് മിസൈലുകൾ; 26 മിസൈലുകളില്‍ മൂന്നെണ്ണം അയണ്‍ ഡോമിന് പ്രതിരോധിക്കാനാ  (4 hours ago)

കാട്ടുപന്നി ഇടിച്ചുണ്ടായ വീഴ്ചയിൽ കാൽപാദത്തിൽ എല്ലിന് മൂന്ന് പൊട്ടൽ; കോട്ടയത്ത് പുതുപ്പള്ളിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്  (4 hours ago)

ഗിരിഷ് വൈക്കം സംവിധാനം ചെയ്യുന്ന ദി ഡാർക്ക് വെബ്ബ് പൂർത്തിയായി  (4 hours ago)

ടിനി ടോം നായകനാകുന്ന പോലീസ് ഡേ ജൂൺ ഇരുപതിന്  (5 hours ago)

BLACK BOX-ൽ അവശേഷിച്ച ആ തെളിവ്..! കത്തി ചിതറും മുൻപ് RAT പുറത്ത്..! ആ 32-ാം സെക്കന്റിൽ സംഭവിച്ചത്  (5 hours ago)

ശിവൻകുട്ടി അണ്ണൻ കാലുവാരി റിയാസിനെ കമിഴ്ത്തിയടിച്ചു ! പിണറായി പറഞ്ഞു: യു ടു ബ്രൂട്ടസ്....  (5 hours ago)

ടെഹ്‌റാൻ പിളർന്നു അണുവികിരണം തുടങ്ങി..! നാടുവിട്ടോടി ജനം 'ഫത്താഹ്-1ന്റെ മുനയൊടിഞ്ഞു  (5 hours ago)

Malayali Vartha Recommends